×
login
ഹോളുവുഡ് നടന്‍ റേ ലിയോട്ട‍ അന്തരിച്ചു, അന്ത്യം പുതിയ ചിത്രത്തിന്റെ ചിത്രീകരണവേളയില്‍

അണ്‍ലോഫുള്‍ എന്‍ട്രി, കോപ്പ് ലാന്‍ഡ്, ഹാനിബല്‍, ബ്‌ളോ ഐഡന്റിറി, ഒബ്‌സര്‍വ് ദ റിപ്പോര്‍ട്ട്, മാരേജ് സ്‌റ്റോറി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.ക്ലാഷ്, ദ സബ്‌സ്റ്റന്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനിടെയായിരുന്നു അന്ത്യം.

ലോസ് ആഞ്ജലീസ്: പ്രശ്‌ന ഹോളിവുഡ് നടന്‍ റേ ലിയോട്ട അന്തരിച്ചു.അന്ത്യം 67-ാം വയസ്സില്‍.പുതിയ ചിത്രം ഡേഞ്ചറസ് വാട്ടേഴ്‌സിന്റെ ചിത്രീകണത്തിനിടെ ഡോമനിക്കന്‍ റിപ്പബ്‌ളിക്കിലെ സിനിമ ലോക്കേഷനില്‍ ഉറക്കത്തിനിടെയാണ് റേയ് മരിച്ചതെന്ന്് നടന്റെ പ്രതിനിധികള്‍ പറഞ്ഞു.ഹൃദയാഘാതമാണ് മരണകാരണം എന്ന് പറയപ്പെടുന്നു.

 

1954ല്‍ യുഎസിലെ ന്യൂജയ്‌സിയിലാണ് റേ ലിയോട്ട ജനിച്ചത്.മാതാപിതാക്കള്‍ ഉപേക്ഷിച്ചതിനാല്‍ ആറാം മാസം മുതല്‍ അനാഥാലയത്തിലാണ് റേ വളര്‍ന്നത്. ആറാം വയസ്സില്‍ ഇറ്റാലിയന്‍ ദമ്പതികള്‍ ദത്തെടുത്തു വളര്‍ത്തി.1983ല്‍ പുറത്തിറങ്ങിയ ദ ലോണ്‍ലി ലേഡിയാണ് ആദ്യ ചിത്രം, അത് വരെ സീരിസുകളില്‍ ചെറിയറോളുകള്‍ ചെയ്യുകയായിരുന്നു.ഗുഡ്‌ഫെല്ലസിലെ മോബ്‌സ്റ്റര്‍ ഹെന്റി ഹില്ലിന്റെയും, ഫീല്‍ഡ് ഓഫ് ഡ്ര്ീംസിലെ ബേസ്‌ബോള്‍ കളിക്കാരനായ ഷൂലെസ് ജാക്‌സണിന്റെയും വേഷത്തിലൂടെ പ്രശസ്തനാണ് റേ ലിയോട്ട.


 

അടുത്ത ചിത്രം സംതിങ് വൈല്‍ഡിലൂടെ ഗോള്‍ഡന്‍ ഗ്ലോബ് നാമനിര്‍ദ്ദേശം ലഭിച്ചു.അണ്‍ലോഫുള്‍ എന്‍ട്രി, കോപ്പ് ലാന്‍ഡ്, ഹാനിബല്‍, ബ്‌ളോ ഐഡന്റിറി, ഒബ്‌സര്‍വ് ദ റിപ്പോര്‍ട്ട്, മാരേജ് സ്‌റ്റോറി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.ക്ലാഷ്, ദ സബ്‌സ്റ്റന്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനിടെയായിരുന്നു അന്ത്യം.

 

  comment

  LATEST NEWS


  സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


  ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


  ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


  മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


  ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


  ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.