login
ജോണ്‍സണ്‍ മാസ്റ്ററുടെ മകള്‍ ഉള്‍പ്പെടെ സിനിമാ രംഗത്തെ മരണത്തിലും ദുരൂഹത

യുവസംവിധായകന്‍ സെക്കണ്ട്രാബാദിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചു കിടന്നതുള്‍പ്പെടെയുള്ള സംഭവങ്ങളില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ബന്ധമുണ്ടായിരുന്നോ

തിരുവനന്തപുരം : വയനിലിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണം സിനിമ മേഖലയിലെ മറ്റു ചിലരുടെ മരണങ്ങളിലും സംശയം ഉയര്‍ത്തുന്നു. സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘത്തില്‍ പെട്ട ചിലര്‍ക്ക് ബന്ധമുണ്ടായിരുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ മകള്‍ ഷാന്‍, മലയാളിയായ മറ്റൊരു സംഗീത സംവിധായകന്‍ എന്നിവര്‍ അടുത്തടുത്ത ദിവസങ്ങളില്‍ ചെന്നെയില്‍ മരിക്കുകയായിരുന്നു

2016 ഫെബ്രുവരി 5 ന് കോടമ്പാക്കത്തെ ചക്രപാണി സ്ട്രീറ്റിലെ ഫ്‌ലാറ്റില്‍  ഷാനെ മരിച്ച നിലയില്‍ കാണപ്പെട്ടത്. ജോണ്‍സണ്‍ മാസ്റ്ററും മകന്‍ റെന്‍ ജോണ്‍സണും മകള്‍ ഷാന്‍ ജോണ്‍സണും അടുത്തടുത്താണ് മരിച്ചത്. 2011 ആഗസ്റ്റ് 18- ന്  58- വയസ്സില്‍  കാട്ടുപക്കത്തെ വീട്ടില്‍ വച്ച് ജോണ്‍സണ്‍ മാസ്റ്റര്‍ മരിച്ചു.സോഫ്റ്റ്വേര്‍ എഞ്ജിനിയറായിരുന്ന റെന്‍ ജോണ്‍സണ്‍ 2012 ഫെബ്രുവരി 25-ന് ഒരു ബൈക്കപകടത്തില്‍ മരിച്ചു.

ചെറുപ്പത്തിലേ സംഗീതത്തില്‍ നീന്തിത്തുടിച്ചു വളരാന്‍ അവസരം ലഭിച്ച ഷാന്‍ ഗാനരചന, സംഗീതസംവിധാനം, ഗായിക എന്നീ നിലകളില്‍ കഴിവുതെളിയിച്ചു.  ശാസ്ത്രീയ സംഗീതവും ഭരതനാട്യവും അഭ്യസിച്ചു. ക്വയറില്‍ സജീവമായിരുന്ന ഷാന്‍, പിന്നീട് പാശ്ചാത്യ സംഗീതവും അഭ്യസിച്ചു. ചെന്നൈ സ്റ്റെല്ലാ മേരീസ് കോളേജില്‍ നിന്ന് ബികോം ബിരുദം കരസ്ഥമാക്കിയ ഷാന്‍ ചെന്നൈയില്‍ രണ്ട് വെസ്റ്റേണ്‍ ബാന്‍ഡ് ട്രൂപ്പില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് മൈസൂരിലായിരുന്നു ജോലിനോക്കിയിരുന്നത്. പിതാവിന്റേയും സഹോദരന്റേയും മരണത്തെത്തുടര്‍ന്ന് മൈസൂരുവിലെ ജോലി മതിയാക്കി ചെന്നൈയില്‍ ജോലിയോടൊപ്പം സംഗീത രംഗത്തും സജീവമാകുകയായിരുന്നു. സിറ്റി സെന്റര്‍ ഷോപ്പിങ്ങ് മാളിന്റെ മാര്‍ക്കറ്റിംഗ് ഹെഡായി ജോലി നോക്കിയിരുന്നു.  

ഷാന്‍ മരിച്ച് രണ്ടാഴ്ചക്കകമാണ് പ്രമുഖ സംഗീത സംവിധായകന്‍ മരിച്ചത്. ശ്വസംമുട്ടല്‍ എന്നു പറഞ്ഞ് ആശുപത്രിയില്‍ കൊണ്ടു വരുകയും മരിക്കുകയും ആയിരുന്നു

  മലയാളത്തിലെ പ്രമുഖ സംവിധായകന്റെ മകന്‍ യുവസംവിധായകന്‍ സെക്കണ്ട്രാബാദിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചു കിടന്നതുള്‍പ്പെടെയുള്ള സംഭവങ്ങളില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ബന്ധമുണ്ടായിരുന്നോ എന്നാണ് സംശയം

 

  comment

  LATEST NEWS


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി


  അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കേറ്റ ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.