×
login
ആംബര്‍ ഹേഡിനെതിരെ ഭീമഹര്‍ജി, രണ്ട് മില്യണ്‍ ആളുകള്‍ ഒപ്പുവെച്ചു. അക്വാമാനില്‍ നിന്ന് ഹേഡിനെ ഒഴിവാക്കണം.

രണ്ട് മില്യണ്‍ പേരാണ് ഹര്‍ജിയില്‍ ഒപ്പ് വെച്ചിരിക്കുന്നത്.ചേഞ്ച് ഡോട്ട് ഓ.ആര്‍.ജി എന്ന വെബ് സൈറ്റ് വഴിയാണ് ഡിജിറ്റല്‍ ഒപ്പ് ശേഖരണം നടക്കുന്നത്.ഹേഡുമായുളള കേസ് നടക്കുന്നതുകൊണ്ട് ജോണി ഡെപ്പിനെ പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ എന്ന ചിത്രത്തിന്റെ അഞ്ചാംഭാഗത്തില്‍ നിന്ന് ഡിസ്‌നി ഒഴിവാക്കിയിരുന്നു

ജോണി ഡെപ്പും മുന്‍ഭാര്യ ആംബര്‍ ഹേഡും തമ്മിലുളള കേസുമായി ബന്ധപ്പെട്ട് വിചാരണ ലാസ് വേഗസിലെ കോടതിയില്‍ നടക്കുകയാണ്.ആംബര്‍ ഹേഡിനെതിരായി ഇപ്പോള്‍ ഒരു ഭീമഹര്‍ജി എത്തിയിരിക്കുകയാണ്.ഹേഡ് നായികയാകുന്ന അക്വാമാന്‍ 2 എന്ന ചിത്രത്തില്‍ നിന്ന് അവരെ ഒഴിവാക്കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.  

      രണ്ട് മില്യണ്‍ പേരാണ് ഹര്‍ജിയില്‍ ഒപ്പ് വെച്ചിരിക്കുന്നത്.ചേഞ്ച് ഡോട്ട് ഓ.ആര്‍.ജി എന്ന വെബ് സൈറ്റ് വഴിയാണ് ഡിജിറ്റല്‍ ഒപ്പ് ശേഖരണം നടക്കുന്നത്.ഹേഡുമായുളള കേസ് നടക്കുന്നതുകൊണ്ട് ജോണി ഡെപ്പിനെ പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ എന്ന ചിത്രത്തിന്റെ അഞ്ചാംഭാഗത്തില്‍ നിന്ന് ഡിസ്‌നി ഒഴിവാക്കിയിരുന്നു.ക്യാപ്റ്റന്‍ ജാക്ക് സ്പാരോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ നിന്ന് തന്നെ മാറ്റിയതായി അദ്ദേഹം കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു.


        ഇതോടെയാണ് ഹേഡിനെ അക്വാമാന്‍ 2വില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഭീമഹര്‍ജി ഒരുങ്ങുന്നത്.ഹേഡ് തനിക്ക് നേരെ ഗാര്‍ഹിക പീഡനം നടത്തുന്നു എന്നാണ് ജോണി ഡെപ്പ് ഹര്‍ജിയില്‍ പറയുന്നത്.അതോടൊപ്പം പങ്കാളിയായ ടാസ്യ വാന്‍ റീയെ പീഡിപ്പിച്ച കേസില്‍ 2009ല്‍ ആംബര്‍ ഹേഡിനെ അറസ്റ്റ് ചെയ്തിരുന്നു.മേരാ രാജകുമാരിയായാണ് ആംബര്‍ ഹേഡ് അക്വാമാനില്‍ അഭിനയിക്കുന്നത്.2018ല്‍ ഹേഡ് ജോണി ഡെപ്പിന് നേരേ ഗാര്‍ഹിക പീഡനം ആരോപിച്ചിരുന്നു.എന്നാല്‍ ഇത് തന്റെ സിനിമ ജീവിതം തകര്‍ത്തു എന്ന് കാണിച്ച് ഡെപ്പ് 50 ദശലക്ഷം ഡോളറിന്റെ മാനനഷ്ടകേസ് ഫയല്‍ ചെയ്തിരുന്നു.2015ലാണ് ജോണി ഡെപ്പും, ആംബര്‍ ഹേഡും വിവാഹിതരായത്, 2017ല്‍ ബന്ധം പിരിഞ്ഞു.

 

 

  comment

  LATEST NEWS


  പച്ച പുല്‍ത്തകിടിയിലെ റണ്‍ ഒഴുകും പിച്ചില്‍ ബാറ്റിംഗ് വെടിക്കെട്ടിനായി ആരവം ഉയരും


  ആം ആദ്മിക്ക് കുരുക്ക് മുറുകുന്നു: ആം ആദ്മി മദ്യനയത്തിലെ കോടികളുടെ അഴിമതി: മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു


  കാണിമാരുടെ പരമ്പരാഗതമായ തലപ്പാവണിയിച്ചു; കുട്ടികള്‍ പൂക്കള്‍ നല്‍കി; ഇടമലക്കുടിയില്‍ സുരേഷ് ഗോപിക്ക് ആവേശ സ്വീകരണം; അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചു


  നാക് റാങ്കിങ് എ ഗ്രേഡ്: കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് ചരിത്രനേട്ടം


  മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു; തനിക്കനുകൂലമായ കോടതി വിധിയുണ്ടായിട്ടും ഉപദ്രവിക്കുന്നു; സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമര രംഗത്ത്


  പ്രണയിച്ച് വിവാഹം കഴിച്ച ഹിന്ദുവായ ഭാര്യ ഇസ്ലാമിക വിശ്വാസം പിന്തുടര്‍ന്നില്ല; ബുര്‍ക്ക ധരിച്ചില്ല, കത്തികൊണ്ട് കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.