×
login
മൂന്നാര്‍‍ ഗ്യാപ് റോഡില്‍ അപകടം‍: രണ്ട് വിനോദസഞ്ചാരികൾ മരിച്ചു, വാഹനം മറിഞ്ഞത് 500 അടി താഴ്ചയുള്ള കൊക്കയിലേക്ക്, രക്ഷകരായി തോട്ടം തൊഴിലാളികൾ

നിയന്ത്രണം വിട്ട കാറ് താഴെ കൊക്കയിലേക്ക് മറിയുകയായിരുന്നു.എട്ടുപേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു

തൊടുപുഴ: മൂന്നാര്‍ ഗ്യാപ് റോഡില്‍ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനം 500 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം.  ആന്ധ്രപ്രദേശ് സ്വദേശികളായ നൗഷാദ്(32), നൈസ എന്നിവരാണ് മരിച്ചത്. നൈസ എട്ട് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞാണ്. ചിന്നക്കനാലിൽ നിന്നും വരികയായിരുന്ന കാർ നിയന്ത്രണം വിട്ട്  താഴെ കൊക്കയിലേക്ക് മറിയുകയായിരുന്നു.

പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവർ അപകടനില തരണം ചെയ്തിട്ടുണ്ട്. എട്ടുപേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു.പൂപ്പാറ ഭാഗത്ത് നിന്ന് രാവിലെ മൂന്നാറിലേക്ക് പുറപ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്. കാർ നിയന്ത്രണം വിട്ട് താഴേയ്ക്ക് മറിയുന്നത് തോട്ടം തൊഴിലാളികളാണ് ആദ്യം കണ്ടത്. ഉടൻ തന്നെ ഇവർ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും ഫയർ ഫോഴ്സും എത്തുന്നതിന് മുമ്പ് തന്നെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചിരുന്നു.  

മഞ്ഞ് മൂടിയ അന്തരീക്ഷവും റോഡിനെകുറിച്ച് ധാരണയില്ലാത്തതുമായിരിക്കാം അപകടകാരണമെന്ന് പോലീസ് സംശയിക്കുന്നു. ഇന്നലെയാണ് 18 പേരടങ്ങുന്ന സംഘം മൂന്ന് വാഹനങ്ങളിലായി മൂന്നാറിലെത്തിയത്. 

  comment

  LATEST NEWS


  എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


  പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


  നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


  അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും


  കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി


  കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.