×
login
അതിർത്തി കടക്കാൻ പാസ് കിട്ടിയില്ല; ചെക്പോസ്റ്റില്‍ വിവാഹിതരായി വധൂ വരന്മാർ

കൊവിഡ് പശ്ചാത്തലത്തില്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ വരന് പാസ് ലഭിക്കാത്ത കാരണത്താല്‍ അതിര്‍ത്തി കടന്നുവരാന്‍ സാധിച്ചില്ല. തമിഴ്‌നാട്ടിലേക്ക് പോകാന്‍ വധുവിനും പാസ് ലഭിച്ചിരുന്നില്ല. ഇതേത്തുടർന്ന് കേരളാ - തമിഴ്നാട് അതിര്‍ത്തി പ്രദേശമായ കുമളിയില്‍ കുമളി പൊലീസും, റവന്യൂ ഡിപ്പാര്‍ട്മെന്റും, വോളന്റീയര്‍മാരും ഇടപെട്ട് വിവാഹം നടത്തി കൊടുത്തു.

ഇടുക്കി:  പാസ് കിട്ടാൻ വൈകിയത് മൂലം അതിര്‍ത്തി ചെക്പോസ്റ്റില്‍ വിവാഹിതയായി കുമളി സ്വദേശിനി. തമിഴ്നാട് സ്വദേശി പ്രസാദ്‌, കേരള വണ്ടിപ്പെരിയാര്‍ സ്വദേശി ഗായത്രിയുമാണ് അതിര്‍ത്തിയിലെത്തി വിവാഹിതരായത്.    

കൊവിഡ് പശ്ചാത്തലത്തില്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ വരന് പാസ് ലഭിക്കാത്ത കാരണത്താല്‍ അതിര്‍ത്തി കടന്നുവരാന്‍ സാധിച്ചില്ല.  തമിഴ്‌നാട്ടിലേക്ക് പോകാന്‍ വധുവിനും പാസ് ലഭിച്ചിരുന്നില്ല. ഇതേത്തുടർന്ന് കേരളാ - തമിഴ്നാട് അതിര്‍ത്തി പ്രദേശമായ കുമളിയില്‍ കുമളി പൊലീസും, റവന്യൂ ഡിപ്പാര്‍ട്മെന്റും, വോളന്റീയര്‍മാരും ഇടപെട്ട് വിവാഹം നടത്തി കൊടുത്തു.

വിവാഹം കഴിഞ്ഞ് ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ വധുവിന് തമിഴ്നാട് പാസ് ലഭിച്ചു. തുടര്‍ന്ന് രണ്ടുപേരും വരന്റെ സ്വദേശമായ തമിഴ്നാട് പുതുപെട്ടിയിലെ വീട്ടിലേക്കു മടങ്ങി.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.