അഭ്യസ്തവിദ്യരായ സാല്‍വിന്‍, ജോമോന്, ആല്ഫിന് എന്നിവര്‍ പുതുമയുള്ള എന്തെങ്കിലും ജോലി ചെയ്യണം എന്നുള്ള ആശയത്തില്‍ നിന്നാണ് ഒട്ടക സവാരിലേക്ക് ചിന്തിച്ചു തുടങ്ങിയത്. രാജസ്ഥാനില്‍ നിന്നും പാലക്കാട് ഫാമില്‍ എത്തിച്ച സുല്‍ത്താന്‍ എന്ന ഒട്ടകത്തെ വാങ്ങി രാമക്കല്‍മേട്ടില്‍ എത്തിക്കുകയായിരുന്നു.
നെടുങ്കണ്ടം: കുതിര സവാരിക്കൊപ്പം രാമക്കല്‍മേട്ടില്‍ ഇനി ഒട്ടക സവാരിയും. രാജസ്ഥാനില്‍ നിന്നും എത്തിച്ച സുല്‍ത്താന്‍ എന്ന ഒട്ടകം ഇപ്പോള്‍ സഞ്ചാരികളുടെ പ്രിയ കൂട്ടുകാരനാകുകയാണ്.മരുഭൂമിയില്‍ മാത്രം കണ്ടു വന്നിരുന്ന ഒട്ടകത്തെ നേരില്‍ കാണാനും സവാരി നടത്താനും സഞ്ചാരികളുടെ തിരക്കാണ് രാമക്കല്‍മേട്ടില്‍.
ഏഷ്യയില്‍ തന്നെ ഏറ്റവും വേഗതയില്‍ കാറ്റ് വീശുന്ന രാമക്കല്‍മേട്ടില്‍ ഇപ്പോള്‍ സുല്‍ത്താനാണ് താരം. സന്യാസിയോട സ്വദേശികളായ മൂന്ന് ചെറുപ്പക്കാരുടെ നേതൃത്വത്തിലാണ് രാജസ്ഥാനില്‍ നിന്നും ഒട്ടകത്തെ രാമക്കല്‍മേട്ടില്‍ എത്തിച്ചത്. അഭ്യസ്തവിദ്യരായ സാല്‍വിന്‍, ജോമോന്, ആല്ഫിന് എന്നിവര്‍ പുതുമയുള്ള എന്തെങ്കിലും ജോലി ചെയ്യണം എന്നുള്ള ആശയത്തില്‍ നിന്നാണ് ഒട്ടക സവാരിലേക്ക് ചിന്തിച്ചു തുടങ്ങിയത്. രാജസ്ഥാനില്‍ നിന്നും പാലക്കാട് ഫാമില്‍ എത്തിച്ച സുല്‍ത്താന്‍ എന്ന ഒട്ടകത്തെ വാങ്ങി രാമക്കല്‍മേട്ടില്‍ എത്തിക്കുകയായിരുന്നു.
ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപാ ഇവര്‍ക്ക് ചിലവായി. ഇടുക്കിയില്‍ ആന, കുതിര സവാരികള്‍ സാധാരണയാണെങ്കിലും ഒട്ടക സവാരി ആദ്യമാണ്. ഇതിനാല്‍ തന്നെ രാമക്കല്‍മേട് എത്തുന്ന സഞ്ചാരികള്‍ക്ക് കൗതുകവും ആഹ്ലാദവും ഉള്‍പ്പെടുന്ന സമ്മിശ്ര വികാരമാണ് ഒട്ടക സവാരി സമ്മാനിക്കുന്നത്. ഒട്ടക സവാരിക്കൊപ്പം ഒട്ടകത്തിന് ഒപ്പം നിന്ന് ഫോട്ടോ എടുക്കുവാനും വലിയ തിരക്കാണ്.
മരുഭൂമിയില്‍ ജീവിക്കുന്ന ഒട്ടകം ഇടുക്കിയിലെ തണുത്ത കാലാവസ്ഥയില്‍ ജീവിക്കുമോ എന്നാണ് പലര്‍ക്കുമുള്ള സംശയം. കടലചെടി, മുള്ളുചെടി, പച്ചപ്പുല്ല് എന്നിവയൊക്കെയാണ് സുല്‍ത്താന്റെ ആഹാരം. ഒറ്റത്തവണ 20 ലിറ്റര്‍ വെള്ളം അകത്താക്കും. ഇങ്ങനെ ദിവസവും മൂന്നോ നാലോ പ്രാവശ്യം വെള്ളം കുടിക്കും. ഇടുക്കിയിലെ തണുപ്പും കാറ്റും സുല്‍ത്താന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നാണ് ഒട്ടകത്തെ പരിചരിക്കുന്നവര്‍ പറയുന്നത്. എന്തായാലും സഞ്ചാരികള്‍ക്ക് വലിയ കൗതുകമാണ് ഈ ഒട്ടകം സമ്മാനിക്കുന്നത്.
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍
പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം
അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും
മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്
102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇടുക്കി ജില്ലയില്‍ വന്യമൃഗവേട്ട വ്യാപകം വിവരങ്ങള്‍ മറച്ചുവയ്ക്കാനും നീക്കം
കേന്ദ്രസര്‍ക്കാരിന് നന്ദി; ദിവസങ്ങള്‍ നീണ്ട കഷ്ടതകള്‍ക്കൊടുവില്‍ നാടണഞ്ഞ് ലക്ഷ്മി
ജീവനക്കാരുടെ ശമ്പളം നിഷേധിക്കുന്നത് വര്‍ഗ്ഗ വഞ്ചന: കെഎസ്ടി എംപ്ലോയീസ് സംഘ്
ഇടുക്കി ജില്ലയില്‍ വെള്ളിയാഴ്ച ഇടത് മുന്നണി ഹര്‍ത്താല്‍; 16ന് യുഡിഎഫ് ഹര്‍ത്താല്‍
മൂന്നാറില്‍ നിന്ന് ഒരു ദിവസം ശേഖരിച്ചത് ഏഴ് ടണ്‍ മാലിന്യം
ട്രാന്‍സ്ഫോര്‍മറിന് മുകളിലേക്ക് ബൈക്ക് ഇടിച്ച് കയറി