×
login
ഉറ്റ സുഹൃത്തുക്കളുടെ വേര്‍പാട് താങ്ങാനാവാതെ സഹപ്രവര്‍ത്തകര്‍

കട്ടപ്പന ബൈപാസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന മാരുതി ഇന്‍ഡസ് മോര്‍ട്ടേഴ്സ് സര്‍വീസ് വിഭാഗത്തിലെ ജീവനക്കാരായിരുന്ന ഉപ്പുതറ ചപ്പാത്ത് കൊച്ചുചെരുവില്‍ സന്ദീപ് വിജയന്‍, വെങ്ങാലൂര്‍ക്കട ഉറുമ്പില്‍ വിഷ്ണു വിജയന്‍ എന്നിവരാണ് പാലാ പൂവരണിയിലുണ്ടായ അപകടത്തില്‍ മരിച്ചത്.

പൂവരണിയില്‍ രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ അപകടം

കട്ടപ്പന: ഉറ്റ സുഹൃത്തുക്കളുടെ വേര്‍പാട് താങ്ങാനാവാതെ കട്ടപ്പന മാരുതി ഇന്‍ഡസ് മോട്ടേഴ്‌സിലെ ജീവനക്കാര്‍. കട്ടപ്പന ബൈപാസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന മാരുതി ഇന്‍ഡസ് മോര്‍ട്ടേഴ്സ് സര്‍വീസ് വിഭാഗത്തിലെ ജീവനക്കാരായിരുന്ന ഉപ്പുതറ ചപ്പാത്ത് കൊച്ചുചെരുവില്‍ സന്ദീപ് വിജയന്‍, വെങ്ങാലൂര്‍ക്കട ഉറുമ്പില്‍ വിഷ്ണു വിജയന്‍ എന്നിവരാണ് പാലാ പൂവരണിയിലുണ്ടായ അപകടത്തില്‍ മരിച്ചത്. ചപ്പാത്ത് സ്വദേശിയായ ലിജു ബാബുവിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സന്തീപ്, വിഷ്ണു, എന്നിവരുടെ ആക്സ്മികമായ വേര്‍പാടറിഞ്ഞ് സൃഹൃത്തുക്കള്‍ ഞെട്ടിത്തരിച്ചു.  

പാലാ - പൊന്‍കുന്നം റോഡില്‍ പൂവരണിക്കടുത്ത് കാറും ലോറിയും തമ്മില്‍ കുട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സന്തീപ്, വിഷ്ണു എന്നിവര്‍ മരിച്ചത്. രണ്ട് പേരും എട്ട് വര്‍ഷത്തോളമായി ഇവിടെ ജോലിചെയ്തു വരികയായിരുന്നു. ഇരുവരുടെയും മരണ വിവരമറിഞ്ഞു ഇന്‍ഡസ്സിലെ സര്‍വീസ് വിഭാഗം ശോകമൂകമായി. ഏങ്ങലടക്കാന്‍ കഴിയാതെ സൃഹൃത്തുക്കള്‍ മുഖം പൊത്തികരഞ്ഞു. വെള്ളിയാഴ്ചയും മൂവരും സര്‍വീസ് വിഭാഗത്തില്‍ ജോലിക്കെത്തിയിരുന്നു.  

സന്ദീപ് മാരുതി ഇന്‍ഡസ് മോര്‍ട്ടേഴ്സ് സര്‍വീസ് വിഭാഗത്തിലെ മെയിന്‍ പെയിന്റര്‍ ആയിരുന്നു. വിഷ്ണുവും അതേ വിഭാഗത്തില്‍ തന്നെയാണ് ജോലി ചെയ്തിരുന്നത്. ലിജുവാകട്ടെ ഇന്‍ഡസ് മോര്‍ട്ടേസിലെ പിആര്‍ഒആയി ജോലി നോക്കുകയായിരുന്നു.

ശനിയാഴ്ച അവധി എടുത്തു മൂവരും കുടി സ്വകാര്യ ആവിശ്യത്തിന് പുറപ്പെട്ടതാണ്. പുലര്‍ച്ചെ അഞ്ചു മണിയോടെ പുറപ്പെട്ടു. വാഹനം അപകടത്തില്‍ പെടുമ്പോള്‍ പിറകിലെ സീറ്റിലായിരുന്നു രക്ഷപെട്ട ലിജു. വാഹനങ്ങള്‍ വഴിയില്‍ കേടാകുമ്പോഴും, മറ്റു ആവിശ്യങ്ങള്‍ക്കും സ്ഥലത്ത് പോയി വാഹനം കൊണ്ടുവന്നിരുന്നതും അപ്പു ആയിരുന്നു. മൂവരും നല്ല സ്നേഹബന്ധത്തിലായിരുന്നു. ഉറ്റ സൃഹൃത്തുക്കള്‍ രണ്ട് പേരും അപകടത്തില്‍ മരിച്ച വിവരം ലിജു അറിഞ്ഞിട്ടില്ല.  

ഇനി അവരില്ലെന്നോര്‍ക്കുമ്പോള്‍ സഹിക്കാനാവുന്നില്ലെന്നു അവരുടെ ഉത്തസൃഹൃത്തായിരുന്ന അനു പറഞ്ഞു. എല്ലാവരും പാലായിലെ ജനറല്‍ ആശുപത്രിയിലും, കോട്ടയം മെഡിക്കല്‍ കോളേജിലുമായി കാത്തു നില്‍ക്കുകയാണ്. ഉറ്റ സുഹൃത്തുക്കളുടെ ചേതനയറ്റ മുഖം ഒരു നോക്കുകാണുവാനായി. ഇരുവരുടേയും സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും.  

 

 

 

  comment

  LATEST NEWS


  കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തി; കോട്ടയത്ത് പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവ് മരിച്ച നിലയിൽ


  ഗുരുതര സുരക്ഷാ പിഴവുകള്‍; ക്രോം ഉപയോഗിക്കുന്നവര്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാം;വീഴ്ചകള്‍ തുറന്ന് സമ്മതിച്ച് ഗൂഗിള്‍;വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി


  കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള 'റൂം ഫോര്‍ റിവര്‍' പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരുന്നെന്ന് മുഖ്യമന്ത്രി


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ


  മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ


  നടി ഗായത്രി സുരേഷ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് സംശയം; നടിക്കെതിരേ അമ്മ സംഘടന നടപടിയെടുക്കണമെന്ന് സംവിധായകന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.