×
login
പരിചയസമ്പന്നര്‍ പോലും അപകടത്തില്‍പ്പെടുന്നു; മരണക്കെണികളായി ഇടുക്കി ജില്ലയിലെ ജലാശയങ്ങള്‍, മഞ്ഞും മഴയും വനമേഖലയും തിരിച്ചിലിനെ ദുർഘടമാക്കുന്നു

കഴിഞ്ഞ 21 ഇടുക്കി ജലാശയത്തില്‍ മീന്‍ പിടിക്കാന്‍ പോയി കാണാതായത് സഹോദരങ്ങളായ കുളമാവ് ചക്കിമാലി കോഴിപ്പുറത്ത് ബിജു, ബിനു എന്നിവരെയാണ്. 5 ദിവസമായി തിരിച്ചില്‍ നടത്തിയിട്ടാണ് ഇവരിലൊരാളുടെ മൃതദേഹം തിങ്കളാഴ്ച കണ്ടെത്താനായത്.

ഇടുക്കി: ജില്ലയിലെ ജലാശയങ്ങളില്‍ ജീവന്‍ പൊലിയുന്നവരുടെ എണ്ണം കൂടുന്നു. പരിചയസമ്പന്നര്‍ പോലും അപകടത്തില്‍പ്പെടുന്നത് അപകടത്തിന്റെ ആഴവും ആശങ്കയും കൂട്ടുകയാണ്. പരിചയമില്ലാതെ ജലാശയങ്ങളില്‍ കുളിക്കാനിറങ്ങുന്നവരാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്.
ഡാമുകളില്‍ പതിയിരിക്കുന്ന അപകടക്കെണികള്‍ മനസിലാക്കാതെയാണ് പലപ്പോഴും മറ്റു സ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ കുളിക്കാനിറങ്ങുന്നത്. ചെറുവള്ളങ്ങളില്‍ മീന്‍ പിടിക്കാന്‍ പോകുന്നവരാകട്ടെ പ്രതികൂല കാലാവസ്ഥയിലും മറ്റും ജലാശയങ്ങളിലെ കയങ്ങളില്‍ അകപ്പെടുന്നതും പതിവാണ്.

കഴിഞ്ഞ 21 ഇടുക്കി ജലാശയത്തില്‍ മീന്‍ പിടിക്കാന്‍ പോയി കാണാതായത് സഹോദരങ്ങളായ കുളമാവ് ചക്കിമാലി കോഴിപ്പുറത്ത് ബിജു, ബിനു എന്നിവരെയാണ്. 5 ദിവസമായി തിരിച്ചില്‍ നടത്തിയിട്ടാണ് ഇവരിലൊരാളുടെ മൃതദേഹം തിങ്കളാഴ്ച കണ്ടെത്താനായത്. മഞ്ഞും മഴയും വനമേഖലയും ആയതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ തിരിച്ചിലും അതീവ ദുര്‍ഘടമാണ്. 26ന് ആണ് കരിമണ്ണൂരിലെ സീഡ് ഫാമിന്റെ കുളത്തില്‍ ഇറങ്ങുന്നതിനിടെ കാല്‍വഴുതി വെള്ളത്തില്‍ വീണ് 21കാരനായ ഉടുമ്പന്നൂര്‍ ഇടമറുക് കുന്നേല്‍ അനന്ത കൃഷ്ണന്‍ മരിച്ചത്.

17ന് ആനയിറങ്കല്‍ ഡാമില്‍ കുളിക്കാനിറങ്ങിയ യുവ ഡോക്ടറും സുഹൃത്തും മുങ്ങി മരിച്ചിരുന്നു. പെരിയകനാല്‍ എസ്റ്റേറ്റിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശിഷ് പ്രസാദ്, ചെണ്ടുവരൈ എസ്റ്റേറ്റിലെ അസിസ്റ്റന്റ് മാനേജര്‍ ഗോകുല്‍ തിമ്മയ്യ എന്നിവരാണ് മരിച്ചത്. ഡാമിലകപ്പെട്ട ആശിഷിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഗോകുലും അപകടത്തില്‍പ്പെട്ടത്.

കഴിഞ്ഞ മാസം 15ന് ഇടുക്കി ജലാശയത്തിന്റെ ഭാഗമായ ഉപ്പുതറ കെട്ടുചിറയില്‍ മത്സ്യം പിടിക്കാന്‍ പോയ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായിരുന്നു. ഉപ്പുതറ മാട്ടുതാവളം കുമ്മിണിയില്‍ ജോയിസ്, ഇല്ലിക്കല്‍ മനോജ് എന്നിവരാണ് അന്ന് മരിച്ചത്. മൂന്ന് ദിവസം നീണ്ട തെരിച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്താനായത്.

കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ നടന്‍ അനില്‍ നെടുമങ്ങാട് മലങ്കര ഡാമില്‍ മുങ്ങി മരിച്ചത് മലയാളികള്‍ക്ക് തീരാ നൊമ്പരമായി മാറിയിരുന്നു. ഇടുക്കിയിലെ വിവിധ ജലാശയങ്ങളില്‍ പതിയിരിക്കുന്ന ചതിക്കുഴികള്‍ മനസിലാക്കാതെയാണ് പലരും അപകടത്തിലേക്ക് എടുത്തു ചാടുന്നത്. ഡാമിലെ താഴ്ചയും അഗാധങ്ങളിലെ കൊടും തണുപ്പും മൂലം പലപ്പോഴും രക്ഷാ പ്രവര്‍ത്തനവും ദുഷ്‌ക്കരമാകാറുണ്ട്. പുറത്തെ ശാന്തമായ ഒഴുക്ക് അടിത്തട്ടിലേക്ക് കാണില്ല. ശക്തമായ തണുപ്പില്‍ കൈകള്‍ പോലും അനക്കാനാകാതെ മരവിക്കും. മരണവും വേഗത്തില്‍ ഓടിയെത്തും. ജലാശയങ്ങളില്‍ മീന്‍ പിടിക്കാന്‍ പോകുന്നവര്‍ പരിചയ സമ്പന്നരായിരിക്കും. എന്നാല്‍ ഇവര്‍ പോലും പ്രതികൂല കാലാവസ്ഥയില്‍ അപകടത്തില്‍പ്പെടുന്നുണ്ട്.

യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെയാണ് ചെറുവള്ളങ്ങളില്‍ മത്സ്യം പിടിക്കുന്നവര്‍ ജലാശയങ്ങളിലേക്ക് പോകുന്നത്. ഇവര്‍ക്ക് മതിയായ സുരക്ഷയൊരുക്കാന്‍ അധികൃതര്‍ ജാഗ്രത പുലര്‍ത്തണമെന്ന ആവശ്യവും ശക്തമാണ്. ഇതിനൊപ്പം കാലാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പും ഇവര്‍ക്ക് നല്‍കണം. അപകട സ്ഥലങ്ങളില്‍ ഇറങ്ങുന്നതിന് സഞ്ചാരികള്‍ക്ക് കര്‍ഷന വിലക്കും ഏര്‍പ്പെടുത്തേണ്ടതുണ്ട്.

  comment

  LATEST NEWS


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  സാങ്കേതിക സര്‍വ്വകലാശാല പ്രഖ്യാപിച്ചത് ആയിരം കോടി; സ്ഥലം വാങ്ങാന്‍ പണമില്ല


  സിനിമാ അഭിനയമോഹവുമായി ജീവിക്കുന്നവരുടെ കഥയുമായി 'മോഹനേട്ടന്റെ സ്വപ്‌നങ്ങള്‍'; ശ്രദ്ധേയമാകുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.