×
login
വനംവകുപ്പ് അടച്ച വഴി നാട്ടുകാര്‍ തുറന്നു; പോര് മുറുകുന്നു

പാല്‍കുളംമേട് ഉള്‍പ്പെടുന്ന പ്രദേശത്ത് റവന്യൂ ഭൂമിയാണ് കൂടുതലായുമുള്ളത്. ഈ സ്ഥലത്ത് കൂടിയുള്ള വഴി നിര്‍മ്മിച്ചത് വൈദ്യുതി വകുപ്പായിരുന്നു. ജില്ലയിലെ ടൂറിസം മാപ്പില്‍ ഇടം നേടിയ പ്രദേശമായിരുന്നു പാല്‍കുളംമേട്.

ചെറുതോണി: ലോക് ഡൗണ്‍ സമയത്ത് വനംവകുപ്പ് ഇരുമ്പ് കമ്പി ഉപയോഗിച്ച് അടച്ച ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പാല്‍കുളം മേട്ടിലേക്കുള്ള വഴി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തുറന്നു.  

പാല്‍കുളംമേട് ഉള്‍പ്പെടുന്ന പ്രദേശത്ത് റവന്യൂ ഭൂമിയാണ് കൂടുതലായുമുള്ളത്. ഈ സ്ഥലത്ത് കൂടിയുള്ള വഴി നിര്‍മ്മിച്ചത് വൈദ്യുതി വകുപ്പായിരുന്നു. ജില്ലയിലെ ടൂറിസം മാപ്പില്‍ ഇടം നേടിയ പ്രദേശമായിരുന്നു  പാല്‍കുളംമേട്. ധാരാളം സഞ്ചാരികളാണ് ഈ പ്രദേശത്തിന്റെ മനോഹാരിത ആസ്വദിക്കാനായി പ്രതിദിനം വന്നുകൊണ്ടിരുന്നത്. 

ട്രക്കിങ്ങിന് ഉള്‍പ്പെടെ പേരുകേട്ട പ്രദേശമായി പാല്‍കുളംമേട് മാറിക്കൊണ്ടിരിക്കവേയാണ് വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ റോഡ് അടച്ചുപൂട്ടിയത്.  ഈ സാഹചര്യത്തിലാണ് സര്‍വ്വക്ഷി ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഒരുമിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡണ്ട് വക്കച്ചന്‍ വയലില്‍ ജനങ്ങള്‍ക്ക് പിന്തുണ നല്‍കി. ഈ പ്രദേശത്ത് വനംവകുപ്പിന് ഭൂമിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇരുമ്പ് പൈപ്പ് കൊണ്ട് ബ്ലോക്ക് ചെയ്തിരുന്ന പാത നാട്ടുകാര്‍ സഞ്ചാരികള്‍ക്കായി തുറന്നുനല്‍കി.  


സര്‍വ്വകക്ഷി ജനകീയ സമിതി നേതാക്കന്മാരായ സൂട്ടര്‍ ജോര്‍ജ്, ജോസ് മറ്റക്കര എന്നിവര്‍ക്കൊപ്പം ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനോയി വര്‍ക്കി കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ രാജേശ്വരി രാജന്‍, ലിന്‍സി കുഞ്ഞുമോന്‍, സില്‍വി സോജന്‍, പ്രദീപ് എം.എം, സുകുമാരന്‍ കുന്നുംപുറത്ത് തുടങ്ങിയവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  

അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് വനം- വന്യജീവി വകുപ്പ് പ്രകാരം ബന്ധപ്പെട്ടവര്‍ക്കെതിരെ കേസെടുത്തതായും  പൊതുമുതല്‍ നശിപ്പിച്ചതിനും ദുരന്ത നിവാരണ നിയമം 2005 പ്രകാരം സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകള്‍ക്കെതിരെ കഞ്ഞിക്കുഴി പോലീസില്‍ പരാതി നല്കിയതായും വനം വകുപ്പ് അറിയിച്ചു. നീക്കിയ ഇരുമ്പ് പൈപ്പ് വീണ്ടും സ്ഥലത്ത് പുനസ്ഥാപിക്കുകയും ചെയ്തു.

 

  comment

  LATEST NEWS


  ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു; മറ്റു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്


  രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് എസ്എഫ്‌ഐക്കാരല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.