സുധീഷിന്റെയും ഭര്‍തൃമാതാവ് ഷൈലജ, ആശാ പ്രവര്‍ത്തക രാജമ്മ എന്നിവരുടെയും സാന്നിധ്യത്തില്‍ വീടിനടുത്തു തന്നെയായിരുന്നു സുഖപ്രസവം. തുടര്‍ന്ന് മൂലമറ്റത്തെ സ്വകാര്യാശുപത്രിയിലെത്തിച്ച അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
ആതിരയും കുഞ്ഞും ആശുപത്രിയില്‍
മൂലമറ്റം: പതിപ്പള്ളി തെക്കുംഭാഗത്ത് വനവാസി യുവതി റോഡരികില്‍ പ്രസവിച്ചു. ഇന്നലെ പുലര്‍ച്ചെ 4.15 ഓടെ വാഹനം കാത്തുനില്‍ക്കുന്നതിനിടെയാണ് വരിക്കപ്ലാക്കല്‍ സുധീഷിന്റെ ഭാര്യ ആതിര(26) ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. സുധീഷിന്റെയും ഭര്‍തൃമാതാവ് ഷൈലജ, ആശാ പ്രവര്‍ത്തക രാജമ്മ എന്നിവരുടെയും സാന്നിധ്യത്തില്‍ വീടിനടുത്തു തന്നെയായിരുന്നു സുഖപ്രസവം. തുടര്‍ന്ന് മൂലമറ്റത്തെ സ്വകാര്യാശുപത്രിയിലെത്തിച്ച അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
പുലര്‍ച്ചെ രണ്ടരയോടെയാണ് ആതിര പ്രസവ ലക്ഷണങ്ങള്‍ കാണിച്ചത്. വീട്ടിലേയ്ക്ക് വാഹനമെത്തില്ല. അതിനാല്‍ ആതിര ആശാപ്രവര്‍ത്തകയ്ക്കും കുടംബാംഗങ്ങള്ക്കുമൊപ്പം റോഡിലേയ്ക്ക് നടക്കുകയായിരുന്നു. അതിനിടെ ആതിര പ്രസവിച്ചു. വാഹനം എത്തിയപ്പോഴേയ്ക്കും നാലര മണിയായി. അതില്‍ അമ്മയേയും കുഞ്ഞിനെയും മൂലമറ്റത്തെ സ്വകാര്യാശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്കി. ഈ മാസം 18നായിരുന്നു ആതിരയുടെ പ്രസവത്തീയതി.
തൊടുപുഴ താലൂക്കാശുപത്രിയിലായിരുന്നു ചികിത്സ. 14ന് ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് തയ്യാറെടുക്കുന്നതിനിടെയാണ് പ്രസവം നടന്നത്. അടുത്തിടെ ഈ പ്രദേശത്ത് വനവാസി വിഭാഗത്തില്‍പ്പെട്ട യുവതിയും വാഹനം ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടില്‍ പ്രസവിച്ചിരുന്നു.
ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാലവര്‍ഷത്തില്‍ 33 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്
കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍
കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന് വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍
ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി
ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം
ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്: ഒഴിവുകള്‍ 22
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇടുക്കി ജില്ലയില്‍ വന്യമൃഗവേട്ട വ്യാപകം വിവരങ്ങള്‍ മറച്ചുവയ്ക്കാനും നീക്കം
കേന്ദ്രസര്‍ക്കാരിന് നന്ദി; ദിവസങ്ങള്‍ നീണ്ട കഷ്ടതകള്‍ക്കൊടുവില്‍ നാടണഞ്ഞ് ലക്ഷ്മി
ജീവനക്കാരുടെ ശമ്പളം നിഷേധിക്കുന്നത് വര്‍ഗ്ഗ വഞ്ചന: കെഎസ്ടി എംപ്ലോയീസ് സംഘ്
ഇടുക്കി ജില്ലയില്‍ വെള്ളിയാഴ്ച ഇടത് മുന്നണി ഹര്‍ത്താല്‍; 16ന് യുഡിഎഫ് ഹര്‍ത്താല്‍
മൂന്നാറില്‍ നിന്ന് ഒരു ദിവസം ശേഖരിച്ചത് ഏഴ് ടണ്‍ മാലിന്യം
ട്രാന്‍സ്ഫോര്‍മറിന് മുകളിലേക്ക് ബൈക്ക് ഇടിച്ച് കയറി