×
login
ഒരു മാസത്തിനിടെ ഇടുക്കിയില്‍ ആത്മഹത്യ ചെയ്തത് നാല് കുട്ടികള്‍, സുരക്ഷിതം എന്നു വിശ്വസിക്കുന്ന വീടുകളില്‍പ്പോലും കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നു

സഹോദരങ്ങളുമായി ടെലിവിഷന്‍ കാണുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് തൊടുപുഴ മണക്കാട് കുന്നത്തുപ്പാറ കൃഷ്ണനിവാസില്‍ സുദീപ്കുമാര്‍-ലക്ഷ്മി ദമ്പതികളുടെ മൂത്ത മകള്‍ നിവേദിത(11) വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.

കട്ടപ്പന: ഒരു മാസത്തിനിടെ ഇടുക്കിയില്‍ ആത്മഹത്യ ചെയ്തത് നാല് കുട്ടികള്‍. ഗെയ്മിനടിമപ്പെട്ടും വീടുകളിലെ പ്രശ്നങ്ങള്‍ മൂലവുമാണ് ഇവയിലധികവും. ഈ മാസാദ്യത്തില്‍ കട്ടപ്പന കല്യാണത്തണ്ട് സ്വദേശിയായ ഗര്‍ഷോം(14) ആത്മഹത്യചെയ്തത് ഗെയിമിനടിമപ്പെട്ടായിരുന്നു. മാതാപിതാക്കളറിയാതെ വലിയ തുക റീചാര്‍ജ് ചെയ്യുകയും ഇത് ചോദ്യംചെയ്തതോടെ കുട്ടി തൂങ്ങിമരിക്കുകയും ചെയ്തു.

നാലാം തീയതിയാണ് മുരിക്കാശേരിയില്‍ പൂമാംകണ്ടം പാറസിറ്റി വെട്ടിമലയില്‍ സന്തോഷിന്റെയും ഷീബയുടെയും പത്താം ക്ലാസുകാരിയായ മകള്‍ സോനയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരനുമായുണ്ടായ വഴക്കിനെ തുടര്‍ന്നായിരുന്നു ആത്മഹത്യ. ഇതില്‍ അന്വേഷണം എങ്ങുമെത്തിയില്ല.

സഹോദരങ്ങളുമായി ടെലിവിഷന്‍ കാണുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് തൊടുപുഴ മണക്കാട് കുന്നത്തുപ്പാറ കൃഷ്ണനിവാസില്‍ സുദീപ്കുമാര്‍-ലക്ഷ്മി ദമ്പതികളുടെ മൂത്ത മകള്‍ നിവേദിത(11) വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.  

ഈ പട്ടികയിലെ അവസാനത്തെ കുട്ടി ഇന്നലെ കട്ടപ്പന കുന്തളം പാറയില്‍ ആത്മഹത്യ ചെയ്ത പരിക്കാനിവിള സുരേഷിന്റെ മകള്‍ ശാലു (14) ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ ഡിവൈഎഫ്ഐക്കാരന്‍ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയിട്ടും ദിവസങ്ങള്‍ കഴിയുന്നതേയുള്ളു.

കുട്ടികള്‍ കഴിഞ്ഞ ലോക്ഡൗണ്‍ മുതല്‍ വീടുകളില്‍ ഏകാന്തത അനുഭവിക്കുകയാണെന്നതാണ് വിദഗ്ദര്‍ പറയുന്ന കാരണങ്ങളിലൊന്ന്. ഏകാന്തത വിദ്യാര്‍ത്ഥികളുടെ മാനസിക നിലയെ ബാധിക്കുന്നുണ്ടോയെന്ന പരിശോധിക്കേണ്ടത് രക്ഷിതാക്കളും അധ്യാപകരുമാണെങ്കിലും പലപ്പോഴും അവര്‍ക്ക് അത് സാധ്യമാകുന്നില്ലെന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സുരക്ഷിതം എന്നു വിശ്വസിക്കുന്ന വീടുകളില്‍പ്പോലും കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത് ഏറെ ആശങ്ക ഉണര്‍ത്തുന്നതാണ്.

ചൈല്‍ഡ് ലൈനും ഇക്കാര്യത്തില്‍ പരാജയമാണ്. ഇടുക്കിയിലെ കുട്ടികളില്‍ കൂടിവരുന്ന ആത്മഹത്യ പ്രവണതയെ കുറിച്ച് പഠിക്കാനോ വിഷാദരോഗത്തിനടിമയായവരെ കണ്ടെത്താനോ അധികൃതര്‍ തയ്യാറാകുന്നില്ല.

കുട്ടികള്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ പറയാന്‍ ആളില്ലാത്തതും അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ ആരും തയ്യാറാകാത്തതുമാണ് പല ആത്മഹത്യകള്‍ക്കും പിന്നില്‍. ഇത് കണ്ടെത്താനും പരിഹാരം നിര്‍ദേശിക്കാനും സര്‍ക്കാര്‍ തലത്തിലുള്ള സംവിധാനങ്ങള്‍ ഫലവത്താകാത്തതാണ് ആത്മഹത്യകള്‍ കൂടാന്‍ കാരണമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

കേരളാ പോലീസിന്റെ നേതൃത്വത്തിലുള്ള കൗണ്‍സിലിങും സ്റ്റുഡന്റ് കേഡറ്റിന്റെ നേതൃത്വത്തിലുള്ള 'ചിരി' കൗണ്‍സിലിങ് പ്രോഗ്രാമും വനിതാ ശിശുക്ഷേമ വിഭാഗത്തിന് കീഴില്‍ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാരെയും അംഗന്‍വാടി അദ്ധ്യാപകരേയും ഉള്‍പ്പെടുത്തി പ്രത്യേക കൗണ്‍സിലിങ്ങും നടത്തി വരുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥ വിശദീകരണമെങ്കിലും ഇവയൊന്നും വിദ്യാര്‍ത്ഥികളുടെ പ്രശ്നപരിഹാരത്തിലേക്കെത്തുന്നില്ല.

കുട്ടികള്‍ ജീവിത ക്ലേശമറിഞ്ഞ് വളരണം

ചെറുപ്പം മുതല്‍ വീട്ടിലെ സാഹചര്യങ്ങള്‍ അറിഞ്ഞ് കുട്ടികളെ വളര്‍ത്തണം. സമീപകാലത്തായി കുട്ടികളുടെ ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറഞ്ഞിരുന്നു. എന്നാല്‍ സാഹചര്യമിപ്പോള്‍ വീണ്ടും മാറി വരികയാണ്. കുടുംബത്തിലെ ക്ലേശങ്ങളറിയിച്ച് വേണം കുട്ടികളെ വളര്‍ത്താന്‍. എങ്കില്‍ മാത്രമെ കൂടുതല്‍ ഉത്തരവാദിത്വബോധമുള്ളവരായി അവര്‍ വളരൂ. അണുകുടുംബമായതോടെ ചെറിയ തോല്‍വി പോലും കുട്ടികള്‍ക്ക് താങ്ങാനാകുന്നില്ല. കുട്ടികള്‍ എല്ലാം പ്രതിസന്ധികളും സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റില്‍ കാണാന്‍ പഠിക്കണം. തോല്‍വി ജീവിതത്തിന്റെ ചവിട്ടിപടിയാണെന്ന് തിരിച്ചറിയണം.

ജോസഫ് അഗസ്റ്റിന്‍, ചെയര്‍മാന്‍, ജില്ലാ ശിശുക്ഷേമ സമിതി

 

 

  comment

  LATEST NEWS


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.