×
login
മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് രംഗത്തേക്ക്

ബിജെപി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാര്‍ത്ഥിയാണ് ശ്രീരാജ്. ജനം ടിവിയുടെ ഗള്‍ഫ് മേഖലാ റിപ്പോര്‍ട്ടര്‍ ആയിരുന്ന ശ്രീരാജ്, ദുബായിലെ പ്രവാസ ജീവിതത്തില്‍ നിന്ന് തിരികെ എത്തിയ ഉടനെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമാവുകയായിരുന്നു.

മണക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ശ്രീരാജ് വി. കൈമള്‍

തൊടുപുഴ: മണക്കാട് പഞ്ചായത്തില്‍ ഇക്കുറി പല വാര്‍ഡുകളിലും തീ പാറുന്ന ത്രികോണ മത്സരമാണ്. ഒന്നാം വാര്‍ഡാണ് അതില്‍ ശ്രദ്ധേയം. പാറക്കടവും, അരിക്കുഴയുടെ പകുതി ഭാഗവും ഉള്‍ക്കൊള്ളുന്ന ഇവിടത്തെ മത്സരം ശ്രദ്ധേയമാകുന്നത് മാധ്യമ പ്രവര്‍ത്തകനായ ശ്രീരാജ് വി. കൈമളിന്റെ സ്ഥാനാര്‍ത്ഥിത്വമാണ്.  

ബിജെപി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാര്‍ത്ഥിയാണ് ശ്രീരാജ്. ജനം ടിവിയുടെ ഗള്‍ഫ് മേഖലാ റിപ്പോര്‍ട്ടര്‍ ആയിരുന്ന ശ്രീരാജ്, ദുബായിലെ പ്രവാസ ജീവിതത്തില്‍ നിന്ന് തിരികെ എത്തിയ ഉടനെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമാവുകയായിരുന്നു. ജനറല്‍ വാര്‍ഡില്‍ മത്സരിക്കാന്‍ പാര്‍ട്ടിയും, സഹപ്രവര്‍ത്തകരും ആവശ്യപ്പെട്ടതോടെ മത്സര രംഗത്തേക്ക് കടന്നു. ഇടത്, വലത് മുന്നണി സ്ഥാനാര്‍ത്ഥികളെ മാറി, മാറി പിന്തുണക്കുന്ന വാര്‍ഡ് ഇക്കുറി എന്‍ഡിഎ യെ തെരഞ്ഞെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് ശ്രീരാജ് കൈമളും സഹപ്രവര്‍ത്തകരും.  

പ്രധാനമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനങ്ങള്‍, പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ തുടങ്ങി ഗള്‍ഫ് മേഖലയില്‍ നിന്നും സുപ്രധാനമായ റിപ്പോര്‍ട്ടുകള്‍ നടത്തി ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനാണ് ശ്രീരാജ്. ഗള്‍ഫ് മേഖലയിലെ വൈവിധ്യങ്ങള്‍ ദൃശ്യവല്‍ക്കരിച്ച ജനം ടിവിയുടെ 'നമസ്‌തെ അറേബ്യ' എന്ന പ്രതിവാര പരിപാടിയുടെ നിര്‍മ്മാതാവും അവതാരകനും ആയിരുന്നു.

വിദ്യാഭ്യാസ കാലം മുതല്‍ സാമൂഹ്യ, സംഘടനാ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന ശ്രീരാജിന്റെ പരിചയ സമ്പന്നത വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്ന ആത്മവിശ്വാസമാണ് മുന്നണിക്കുള്ളത്. തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായതിന് ശേഷം ഉണ്ടായ ഒരപകടം മൂലം വിശ്രമത്തിലാണ് ഇപ്പോള്‍. എങ്കിലും തെരഞ്ഞെടുപ്പ് തീയതിക്ക് മുമ്പായി എല്ലാ വോട്ടര്‍മാരെയും നേരിട്ട് കണ്ട് വോട്ടഭ്യര്‍ത്ഥിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥിയും, സഹപ്രവര്‍ത്തകരും. ദുബായില്‍ ജോലി ചെയ്യുന്ന രോഹിണിയാണ് ശ്രീരാജിന്റെ ഭാര്യ.

 

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.