×
login
ചൂടും പരീക്ഷയും; സംസ്ഥാനത്തെ വൈദ്യുതി‍ ഉപഭോഗം വീണ്ടും ഉയരുന്നു

ഇന്നലെ രാവിലെ 7ന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം വെള്ളിയാഴ്ച 87.62 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്.

ഇടുക്കി: ഒരിടവേളക്ക് ശേഷം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വീണ്ടും ഉയര്‍രുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ശരാശരി 86.4 മില്യണ്‍ യൂണിറ്റിന് മുകളിലാണ് ഉപഭോഗം.
എസ്എസ്എല്‍സി-പ്ലസ്ടു പരീക്ഷകള്‍ ആരംഭിച്ചതും മഴ കുറഞ്ഞതിനെ തുടര്‍ന്ന് അന്തരീക്ഷത്തിലെ ചൂട് ഉയര്‍ന്നതുമാണ് ഇതിന് പ്രധാനകാരണം. 

ഇന്നലെ രാവിലെ 7ന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം വെള്ളിയാഴ്ച 87.62 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇതില്‍ 31.47 മില്യണ്‍ യൂണിറ്റും ആഭ്യന്തരമായി ഉത്പാദിപ്പിച്ചതാണ്. ഇക്കഴിഞ്ഞ് മാര്‍ച്ച് 19ന് വൈദ്യുതി ഉപഭോഗം സര്‍വകാലം റെക്കോര്‍ഡും ഭേദിച്ചിരുന്നു. 88.417 മില്യണ്‍ യൂണിറ്റായിരുന്നു അന്നത്തെ ഉപഭോഗം.

വ്യാഴാഴ്ച- 86.46, ബുധനാഴ്ച- 87.02, വോട്ടെടുപ്പ് ദിവസമായ ചൊവ്വാഴ്ച- 83.42 മില്യണ്‍ യൂണിറ്റ് എന്നിങ്ങനെയായിരുന്നു വൈദ്യുതി ഉപഭോഗം. ഉപഭോഗം കൂടിയതോടെ ഇടുക്കിയിലെ ഉത്പാദനം 16 മില്യണ്‍ യൂണിറ്റിന് മുകളിലേക്ക് എത്തിയിരിക്കുകയാണ്. മഴക്കാലമെത്താന്‍ 52 ദിവസം കൂടി അവശേഷിക്കെ 42% വെള്ളമാണ് സംഭരണിയില്‍ അവശേഷിക്കുന്നത്. രാത്രിയില്‍ 4300 മെഗാവാട്ട് വരെ ഉപഭോഗം നിലവില്‍ എത്തി കഴിഞ്ഞു. 10.30യോടെ പെട്ടെന്ന് ഉയരുന്ന ഉപഭോഗം അര്‍ദ്ധരാത്രി കഴിയുന്നത് വരെ ഈ നിലയില്‍ തുടരുകയാണ്.

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.