×
login
കാട്ടുപോത്തിനെ വേട്ടയാടിയ കേസ്; മുഖ്യപ്രതിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍

ഇതോടെ പ്രതികളുടെ എണ്ണം 10 ആയി. നെല്ലിപ്പാറ ഭാഗത്ത് നടത്തിയ തിരച്ചിലില്‍ പ്രതി വിഷ്ണുവിന്റെ പക്കല്‍ നിന്നും 200 ഗ്രാം കഞ്ചാവും 8 കഞ്ചാവ് ചെടികള്‍ ഉണങ്ങനായി വെട്ടിയ നിലയിലും കണ്ടെത്തി.

അടിമാലി: അടിമാലി റേഞ്ചില്‍ കാട്ടുപോത്തിനെ വേട്ടയാടി കൊന്ന് ഇറച്ചി മുറിച്ച കടത്തിയ കേസില്‍ രണ്ട് പേരെ കൂടി വനംവകുപ്പ്  പിടികൂടി. നെല്ലിപ്പാറകുടിയില്‍ വിഷ്ണു(19), ഒഴുവത്തടം കട്ടേലാനിക്കല്‍ ഭാസി(48) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ പ്രതികളുടെ എണ്ണം 10 ആയി. നെല്ലിപ്പാറ ഭാഗത്ത് നടത്തിയ തിരച്ചിലില്‍ പ്രതി വിഷ്ണുവിന്റെ പക്കല്‍ നിന്നും 200 ഗ്രാം കഞ്ചാവും 8 കഞ്ചാവ് ചെടികള്‍ ഉണങ്ങനായി വെട്ടിയ നിലയിലും കണ്ടെത്തി.

മുഖ്യപ്രതി രാമകൃഷ്ണന്റെ ഏലത്തോട്ടത്തില്‍ നിന്നും കാട്ടുപോത്തിന്റെ ജഡാവശിഷ്ടങ്ങള്‍ കുഴിച്ചിട്ട നിലയിലും കണ്ടെത്തിയിട്ടുണ്ട്. അടിമാലി റേഞ്ച് ഓഫീസര്‍ കെ.വി. രതീഷിന്റെ നേതൃത്വത്തില്‍ ആണ് രണ്ട് പ്രതികളെയും പിടികൂടിയത്. ബിഎഫ്ഒമാരായ ആര്‍. റോയി, പി.കെ. രാജന്‍, എന്‍.എ. മനോജ് ഫോറസ്റ്റ് വാച്ചര്‍ സജിനിമോള്‍ എന്നിവര്‍ പങ്കെടുത്തു. നായാട്ടില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികള്‍ക്കുമായി മൂന്നാര്‍ ഡിഎഫ്ഒ രാജു ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. ഫെബ്രുവരി 15ന് ആണ് മച്ചിപ്ലാവ് സെക്ഷനിലെ നെല്ലിപ്പാറ വനവാസി കോളനിയോട് ചേര്‍ന്ന് കാട്ടുപോത്തിന്റെ തലയും തോലുമടക്കമുള്ള അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.  

കേസില്‍ നേരത്തെ മാമലകണ്ടം അഞ്ചുകുടി സ്വദേശി രാധാകൃഷ്ണന്‍(കണ്ണന്‍-32), അടിമാലി നെല്ലിപ്പാറ സ്വദേശികളായ രാമകൃഷ്ണന്‍(58), ശക്തിവേല്‍(22), ഒഴുവത്തടം സ്വദേശി രഞ്ചു(മനീഷ് -39), പത്താംമൈല്‍ സ്വദേശി സ്രാമ്പിക്കല്‍ ആഷിഖ്(26), മാങ്കുളം സ്വദേശി ശശി(58), കൊരങ്ങാട്ടികുടി സ്വദേശികളായ സന്ദീപ്(35), സാഞ്ചോ(36) എന്നിവര്‍ പിടിയിലായിരുന്നു.  


കാട്ടുപോത്തിനെ കുരുക്കുവച്ച് പിടിച്ച ശേഷം ഇറിച്ച് മുറിച്ചെടുക്കുകയും തല അടക്കമുള്ള അവശിഷ്ടങ്ങള്‍ ഇവിടെ തന്നെ ഉപേക്ഷിക്കുകയുമായിരുന്നു. ഏറെ ഗുരുതരമായ വിഷയം ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് പുറംലോകമറിഞ്ഞത്.  

 

 

  comment

  LATEST NEWS


  ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാലവര്‍ഷത്തില്‍ 33 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്


  കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍


  കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍


  ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി


  ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം


  ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.