×
login
ബജറ്റ്; ഇടുക്കിക്കാരെ ഇത്തവണയും പറ്റിച്ചു

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനു പ്രാഥമിക പഠനം നടത്താന്‍ തുക വകയിരുത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ജില്ലയിലെ സങ്കീര്‍ണമായ ഭൂവിഷയങ്ങള്‍ പരിഹരിക്കുന്നതിനുള്ള സമഗ്ര പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചില്ല. ഭൂമിയുടെ ന്യായവില പത്തുശതമാനം വര്‍ധിപ്പിക്കാനുള്ള തീരുമാനവും കര്‍ഷകര്‍ക്ക് തിരിച്ചടിയാകും.

ഇടുക്കി: ധനമന്ത്രി ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ജില്ലയ്ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും കാര്യമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാതിരുന്നത് മലയോര ജനതയെ നിരാശയിലാക്കി. സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കിയിലെ കര്‍ഷകര്‍ വിലത്തകര്‍ച്ചമൂലം അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള നിര്‍ദേശങ്ങളും ബജറ്റില്‍ അവഗണിക്കപ്പട്ടു.  

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്  നിര്‍മിക്കുന്നതിനു പ്രാഥമിക പഠനം നടത്താന്‍  തുക വകയിരുത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ജില്ലയിലെ സങ്കീര്‍ണമായ ഭൂവിഷയങ്ങള്‍ പരിഹരിക്കുന്നതിനുള്ള സമഗ്ര പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചില്ല. ഭൂമിയുടെ ന്യായവില പത്തുശതമാനം വര്‍ധിപ്പിക്കാനുള്ള തീരുമാനവും കര്‍ഷകര്‍ക്ക് തിരിച്ചടിയാകും.  

12,000 കോടി രൂപയുടെ ഇടുക്കി പാക്കേജില്‍ 75 കോടി രൂപ മാത്രമാണ് വകയിരുത്തിയത്. അതേസമയം കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിക്ക് പ്രത്യേക പാക്കേജ് അനുവദിച്ചതും പ്രതീക്ഷ നല്‍കുന്നുണ്ട്. 15 കോടി രൂപയാണ് ബജറ്റില്‍ ഇടമലക്കുടിയുടെ സമഗ്ര വികസനത്തിനായി നീക്കിവച്ചിരിക്കുന്നത്. ജനങ്ങളില്‍ ഇറിഗേഷന്‍ പദ്ധതികളെപ്പറ്റിയും സേവനങ്ങളെപ്പറ്റിയും ശാസ്ത്രീയ അവബോധം സൃഷ്ടിക്കാന്‍ ഇടുക്കിയില്‍ ജലസേചന മ്യൂസിയം സ്ഥാപിക്കാന്‍ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലയ്ക്ക് വേണ്ടി നേരിട്ട് പദ്ധതികളില്ലെങ്കിലും പൊതുവായ പ്രഖ്യാപിച്ച ചില പദ്ധതികല്‍ ഇടുക്കിക്കും നേട്ടമാകും.  


സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളിലെ മണല്‍ വാരുന്നതിന് തുക നീക്കി വച്ചത് ജില്ലയ്ക്ക് പ്രയോജനകരമാകും. ഇതുവഴി ഡാമുകളുടെ സംഭരണ ശേഷി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നതാണ് നേട്ടം. വന്യമൃഗശല്യം തടയുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതിനും ജില്ലയുടെ കായിക വികസനത്തിനുമുള്ള പദ്ധതികള്‍ ബജറ്റില്‍ ഇടം  പിടിച്ചിട്ടുണ്ട്.  

സ്വയം തൊഴില്‍ കാര്‍ഷിക ഗ്രൂപ്പുകള്‍ക്ക് ഉദാര വ്യവസ്ഥയില്‍ 50 ലക്ഷം വരെ വായ്പ നല്‍കാനും തുക വകയിരുത്തിയിട്ടുണ്ട്. ഇതില്‍ 25 ശതമാനമോ പത്തുലക്ഷം രൂപയോ ഏതാണോ കുറവ് അതു സബ്സിഡിയായി നല്‍കും. മലയോര മേഖലകളില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും കേടുവരാതെ ഉപഭോക്താക്കളില്‍ എത്തിക്കുന്നതിനുള്ള കോള്‍ഡ് ചെയിന്‍ പദ്ധതിയും മലയോര ജില്ലയ്ക്ക് നേട്ടമാകും.

 

  comment

  LATEST NEWS


  ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാലവര്‍ഷത്തില്‍ 33 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്


  കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍


  കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍


  ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി


  ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം


  ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.