×
login
ദമ്പതികള്‍ തീപ്പൊളളലേറ്റ് മരിച്ചത് ഷോര്‍ട്ട് സര്‍ക്യൂട്ടല്ല, ആത്മഹത്യ.കാരണം സാമ്പത്തിക പ്രശ്‌നങ്ങള്‍

രവീന്ദ്രന്‍ ഭാര്യയെ തീകൊളുത്തിയതിന് ശേഷം സ്വയം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.കുടുംബപ്രശ്‌നങ്ങളും, സാമ്പത്തിക ബാധ്യതയുമാണ് ആത്മഹത്യയ്ക്ക് കാരണം.സംഭവത്തിന് മുന്‍പ് രവീന്ദ്ര്ന്‍ സുഹൃത്തിന് അയച്ച വാട്‌സ്ആപ്പ് സന്ദേശം പോലീസിന് ലഭിച്ചിട്ടുണ്ട്.

ഇടുക്കി: പുറ്റടിയില്‍ ദമ്പതികള്‍ തീപിടുത്തത്തില്‍ മരിച്ചതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല എന്ന് പോലീസ്. മരിച്ച രവീന്ദ്രന്‍ സുഹൃത്തിനും, കുടുംബ വാട്ട്‌സ് അപ്പ് ഗ്രൂപ്പിലും അയച്ച ആത്മഹത്യക്കുറിപ്പിലൂടെയാണ് കാരണം പുറത്ത് വന്നത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് പുറ്റടി ഇലവനത്തൊടുകയില്‍ രവീന്ദ്രന്‍, ഉഷ എന്നിവര്‍ പൊളളലേറ്റ് മരിച്ചത്.ഇവരുടെ മകള്‍ ശ്രീധന്യ പോളളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ആണ്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം എന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ രവീന്ദ്രന്‍ ഭാര്യയെ തീകൊളുത്തിയതിന് ശേഷം സ്വയം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.കുടുംബപ്രശ്‌നങ്ങളും, സാമ്പത്തിക ബാധ്യതയുമാണ് ആത്മഹത്യയ്ക്ക് കാരണം.സംഭവത്തിന് മുന്‍പ് രവീന്ദ്ര്ന്‍ സുഹൃത്തിന് അയച്ച വാട്‌സ്ആപ്പ് സന്ദേശം പോലീസിന്  ലഭിച്ചിട്ടുണ്ട്.

    കുടുംബാംഗഹങ്ങളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലും സന്ദേശം പങ്ക് വെച്ചിരിന്നു.'എന്നോട് ക്ഷമിക്കണം, ഞാന്‍ കൈയ്യിലുള്ള രൂപ ചേട്ടന്റെ അക്കൗണ്ടില്‍ ഇട്ടിട്ടുണ്ട്. നമ്മള്‍ മേടിച്ച രൂപ അവര്‍ക്ക് കൊടുക്കാന്‍ തികയില്ലെന്നറിയാം. എന്നാലും ഉള്ളത് കൊടുക്കണം. ഞാന്‍ ചേട്ടനോട് യാത്ര ചോദിക്കുന്നു. എന്നെ ഇവിടെയും ജീവിക്കാന്‍ അനുവദിക്കുന്നില്ല. വിശദവിവരം ഞങ്ങളുടെ കുടുംബഗ്രൂപ്പില്‍ ഇടുന്നുണ്ട്. ചേട്ടനോട് മാത്രം ഇത്രയും കാര്യം പറയുന്നു. മറ്റാരോടും എനിക്ക് പറയാനില്ല. പറ്റുമെങ്കില്‍ ചേട്ടന്‍ കട ഏറ്റെടുത്ത് നടത്തണം. എന്റെ ആഗ്രഹമാണ്. നമുക്ക് സാധനങ്ങള്‍ തരുന്നയാളുടെ നമ്പര്‍ കടയിലെ നോട്ടീസില്‍ ഉണ്ട്', എന്നായിരുന്നു രവീന്ദ്രന്‍ സുഹൃത്തിന് അയച്ച വാട്സാപ്പ് സന്ദേശം. ഈ സഹൃത്ത് വഴി മറ്റൊരാളില്‍ നിന്ന് രവീന്ദ്‌രന്‍ 50000 രൂപ കടം വാങ്ങിയിരുന്നു.ഇത് തിരിച്ചു കൊടുക്കാന്‍ സാധിച്ചില്ല.സന്ദേശം അയച്ച ശേഷം രവീന്ദ്രന്‍ മൂവായിരം രൂപ സുഹൃത്തിന് അയച്ച് നല്‍കിയിരുന്നു.സ്വന്തം ശരീരത്ത് മണ്ണെണ്ണ ഒഴിച്ചതിന് ശേഷം ഭാര്യയുടെ ശരീരത്തില്‍ തീകൊളുത്തുകയായിരുന്നു.വീട്ടിലുണ്ടായിരുന്ന തുണികള്‍ക്കും മറ്റ് വസ്തുക്കള്‍ക്കും തീപടര്‍ന്ന് പിടിച്ചു.ഇങ്ങനെ മകള്‍ ശ്രീധന്യയുടെ ശരീരത്തിലും പൊളളലേറ്റും. പൊളളലേറ്റ ശ്രീധന്യ പുറത്തേക്ക് ഓടി.ഇത് കണ്ടാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്.അപ്പോഴേക്കും രവീന്ദ്രനും, ഉഷയും മരിച്ചിരുന്നു.വീട് തകര്‍ന്ന് ഇവരുടെ മേല്‍ പതിച്ചിരുന്നു.പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ ഇവരുടെ വീട് സന്ദര്‍ശിച്ചു. ശ്രീധന്യയ്ക്ക് വിഗ്ദ്ധ ചികിത്സ ഉറപ്പാക്കുമെന്നും പറഞ്ഞു.


 

 

  comment

  LATEST NEWS


  ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാലവര്‍ഷത്തില്‍ 33 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്


  കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍


  കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍


  ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി


  ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം


  ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.