×
login
വൈദ്യുതി ബില്ല് 37746, ഫ്യൂസൂരി കെഎസ്ഇബി‍, ആറ് മാസമായി തോട്ടം തൊഴിലാളി കുടുംബം‍ ഇരുട്ടില്‍

ഗണേശനും കുടുംബവും മാസബില്ല് അടച്ചിരുന്നു എന്നാല്‍ അതിന് ശേഷമാണ് കുടിശിക ഇനത്തില്‍ 37746 രൂപയുടെ ബില്‍ ലഭിക്കുന്നത്.

പീരുമേട്:37746 രൂപയുടെ വൈദ്യുബില്ല് അടയ്ക്കാന്‍ സാധിക്കാതെ ആറ് മാസമായി ഇരുട്ടില്‍ കഴിയുകയാണ് പീരുമേട്ടിലെ തോട്ടം തൊഴിലാളി കുടുംബം.വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാട് പോബ്‌സ എസ്‌റ്റേറ്റ് ലയത്തില്‍ താമസക്കാരനായ ഗണേശനും, ഭാര്യ റാണിയും മക്കളായ ഭാനുവും, കാവ്യയും കാഴ്ച്ചപരിമിതിയുളള വൃദ്ധമാതാവും അടങ്ങുന്നതാണ് കുടുംബം.

 

ശണേശന്‍ രോഗശയ്യയിലാണ്.ഭാര്യ റാണി ഇഞ്ചിക്കാട് തോട്ടത്തില്‍ സ്ഥിരജോലിയായതിനാല്‍ ലഭിച്ച ലയത്തിലേക്ക് ഇവര്‍ താമസിക്കാന്‍ എത്തിയിയത്.ഇതിന് മുന്‍പ് താമസിച്ചിരുന്നവര്‍ എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലിയില്‍ നിന്ന് വിരമിച്ച് ഇവിടം വിട്ട് പോയിരുന്നു. ഗണേശനും കുടുംബവും മാസബില്ല് അടച്ചിരുന്നു എന്നാല്‍ അതിന് ശേഷമാണ് കുടിശിക ഇനത്തില്‍ 37746 രൂപയുടെ ബില്‍ ലഭിക്കുന്നത്. നിര്‍ദ്ധനകുടുംബത്തിന് ഈ പണം കെട്ടാന്‍ നിര്‍വ്വാഹം ഇല്ലായിരുന്നു.


 

പണം അടയ്ക്കാത്തതിനാല്‍ ആറ് മാസമായി ഇവരുടെ വീട്ടിലേക്കുളള വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്.മുന്‍പ് താമസിച്ചവര്‍ പോയപ്പോള്‍ വൈദ്യതിബില്‍ കുടിശിക ഉണ്ടോ എന്ന് പരിശോധിച്ചിട്ടില്ല എന്നും കുടുംബം പറയുന്നു.എന്നാല്‍ മുന്‍കാലങ്ങളിലെ കുടിശികയോ, ലൈനിലെ തകരാറോ ആയിരിക്കാം ഇത്രവലിയ തുക വരന്‍ കാരണമെന്ന് കെഎസ്ഇബി അറിയിച്ചു.എന്നാല്‍ തകരാര്‍ ഉളളതായി മുന്‍പ് താമസിച്ചിരുന്നവര്‍ പരാതി ഒന്നും തന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു.വൈദ്യുതി ഇല്ലാത്തതിനാല്‍ കുട്ടികള്‍ അടുത്തവീടുക്കാരുടെ സഹായത്തോടെയാണ് പഠനം നടത്തുന്നത്.ഈ പ്രതിസന്ധിയ്ക്ക് പരിഹാരം ഉണ്ടാകണെന്നാണ് ഇവരുടെ അഭ്യര്‍ത്ഥന.

 

  comment

  LATEST NEWS


  ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്


  വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും 'ബോക്‌സ്ഓഫീസ് ഹിറ്റ്'


  മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്‍


  10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ


  വാങ്ങലും തെരഞ്ഞെടുക്കലുമെല്ലാം ഇനി മലയാളത്തില്‍; എട്ട് ഭാഷകളില്‍ കൂടി സേവനം ലഭ്യമാക്കി മീഷോ ആപ്പ്


  രാജ്യത്തിനായി മെഡല്‍ നേടിയാല്‍ കോടികള്‍; ഗസറ്റഡ് ഓഫീസര്‍ റാങ്കില്‍ ജോലി ; കായിക നയം പ്രഖ്യാപിച്ച് യോഗി; പറഞ്ഞു പറ്റിച്ച കേരളത്തിന് യുപിയെ പഠിക്കാം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.