×
login
ജീവനക്കാരുടെ ശമ്പളം നിഷേധിക്കുന്നത് വര്‍ഗ്ഗ വഞ്ചന: കെഎസ്ടി എംപ്ലോയീസ് സംഘ്

മെയ് മാസത്തില്‍ 193 കോടി വരുമാനം കൊണ്ടുവന്നിട്ടും സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നിഷേധിക്കുകയാണ്. തൊഴിലാളികളുടെ മനോവീര്യം ഇല്ലാതാക്കി, സ്ഥാപനത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ശമ്പള പ്രതിസന്ധി സര്‍ക്കാര്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതാണ്.

തൊടുപുഴ: കെഎസ്ആര്‍ടിസിയിലെ ശമ്പള നിഷേധത്തിനെതിരെ കെഎസ്ടി എംപ്ലോയീസ് സംഘി (ബിഎംഎസ്)ന്റെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രമായ തൊടുപുഴ ഡിപ്പോയില്‍ അനിശ്ചിത കാല ധര്‍ണ്ണ ആരംഭിച്ചു.  

 

ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. സിജു ഉദ്ഘാടനം ചെയ്തു. എല്ലാ മാസവും 5-ാം തീയതിക്കുള്ളില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്ന് പൊതുസമൂഹത്തോട് പറഞ്ഞത് കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരാണ്. എന്നാല്‍ നാളിതുവരെ പറഞ്ഞ വാക്ക് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും സിജു പറഞ്ഞു. സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍ക്കു വേണ്ടി എല്ലുമുറിയെ പണിയെടുത്ത് ഖജനാവില്‍ പണമടയ്ക്കുന്ന തൊഴിലാളികളെ സമൂഹ മധ്യത്തില്‍ അപഹാസ്യരാക്കാനാണ് മന്ത്രിമാരും മാനേജുമെന്റും ശ്രമിക്കുന്നത്.  

 

മെയ് മാസത്തില്‍ 193 കോടി വരുമാനം കൊണ്ടുവന്നിട്ടും സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നിഷേധിക്കുകയാണ്. തൊഴിലാളികളുടെ മനോവീര്യം ഇല്ലാതാക്കി, സ്ഥാപനത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ശമ്പള പ്രതിസന്ധി സര്‍ക്കാര്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതാണ്. സര്‍ക്കാരിന്റെയും മാനേജ്മെന്റിന്റെയും ധൂര്‍ത്തും കെടുകാര്യസ്ഥതയും അഴിമതിയുമാണ് ശമ്പളം മുടങ്ങാന്‍ കാരണം. സ്വിഫ്റ്റ് സര്‍വ്വത്ര അഴിമതിയാണ്. അതില്‍ 37 ലക്ഷത്തിന്റെ സിഎന്‍ജി ബസ് 64 ലക്ഷം രൂപയ്ക്ക്  എടുക്കാന്‍ ശ്രമിച്ചത് ബിഎംഎസ് ചെറുത്തു. ഷാമിയാന അഴിമതി മുതല്‍ സിഎന്‍ജി വരെ വിളിച്ചു പറയാന്‍ ബിഎംഎസ് മാത്രമേ തയാറായുള്ളൂ. അതിന്റെ ചൊരുക്കില്‍ ശമ്പള പരിഷ്‌ക്കരണ കരാര്‍ ലംഘിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും കെ.എം. സിജു പറഞ്ഞു.


 

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി ഉള്‍പ്പെടെ എല്ലാ വിഷയങ്ങളും സര്‍ക്കാര്‍ ഇടപെട്ട് ശാശ്വത പരിഹാരം കാണുക, കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റാക്കി പൊതുഗതാഗതം സംരക്ഷിക്കുക, ശമ്പളംകൃത്യമായി വിതരണം ചെയ്യുക, കെ-സ്വിഫ്റ്റ് കെഎസ്ആര്‍ടിസിയില്‍ ലയിപ്പിക്കുക, തൊഴില്‍ നിയമങ്ങള്‍ പാലിക്കുക, കെഎസ്ആര്‍ടിസിയുടെ കട- ജഡഭാരം ഏറ്റെടുത്ത് എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കുക, കെഎസ്ആര്‍ടിസിയില്‍ നിന്നും ഈടാക്കുന്ന അധിക ഡീസല്‍ നികുതി ഒഴിവാക്കുക, 15% ഡിഎ കുടിശിക അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ടാണ് ഇന്നലെ മുതല്‍ തൊടുപുഴയില്‍ കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) ന്റെ നേതൃത്വത്തില്‍ ധര്‍ണ്ണ ആരംഭിച്ചത്. കെഎസ്ടിഇഎസ്(ബിഎംഎസ്) തൊടുപുഴ യൂണിറ്റ് പ്രസിഡന്റ്  

പി.ആര്‍ പ്രസാദ് ധര്‍ണ്ണയില്‍ അധ്യക്ഷനായി. കെഎസ്ടിഇഎസ് (ബിഎംഎസ്) ഇടുക്കി ജില്ലാ സെക്രട്ടറി എസ്. അരവിന്ദ്, ജില്ലാ ജോ. സെക്രട്ടറി വി.എം. ജോസഫ്, പി.എം ബിനു, എന്‍.ആര്‍ കൃഷ്ണകുമാര്‍, എന്‍.പി. അജി, സംസ്ഥാന സെക്രട്ടറി എം.ആര്‍. രമേശ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

 

  comment

  LATEST NEWS


  വൃന്ദാവനമായി കേരളം; കൊവിഡ് മഹാമാരിക്കുശേഷം പ്രൗഡിചോരാതെ മഹാശോഭായാത്രകള്‍; പതിനായിരത്തിലധികം കേന്ദ്രങ്ങളില്‍ അണിചേര്‍ന്നത് ലക്ഷങ്ങള്‍


  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച


  അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന്‍ ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്


  സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്‍, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍


  വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.