×
login
ഏലപ്പാറയിലും വെള്ളത്തൂവലും മണ്ണിടിച്ചില്‍, രണ്ട് മരണം

കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ മലയോര മേഖലയില്‍ നിരവധി പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീതിയിലാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഓരോ മഴക്കാലത്തും നിരവധി ജീവനുകളാണ് ഇടുക്കിയില്‍ ഇത്തരത്തില്‍ പൊലിയുന്നത്.

വെള്ളത്തൂവല്‍ ചെങ്കുളത്തിന് സമീപം മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലം

ഏലപ്പാറ/ അടിമാലി: ഹൈറേഞ്ചില്‍ ഭീതി പരത്തി മണ്ണിടിച്ചില്‍ തുടരുന്നു, ഇന്നലെയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞും ജോലി സ്ഥലത്ത് തൊഴിലാളികളുടെ ദേഹത്തേക്ക് മണ്‍തിട്ടയിടിഞ്ഞുവീണുമാണ് അപകടങ്ങളുണ്ടായത്. കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ മലയോര മേഖലയില്‍ നിരവധി പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീതിയിലാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഓരോ മഴക്കാലത്തും നിരവധി ജീവനുകളാണ് ഇടുക്കിയില്‍ ഇത്തരത്തില്‍ പൊലിയുന്നത്.  

 

ഏലപ്പാറ കോഴിക്കാനത്ത് ലയത്തിന് മുകളില്‍ മണ്ണിടിഞ്ഞ് വീണാണ് വീട്ടമ്മയ്ക്ക് ദാരുണ മരണം സംഭവിച്ചത്. കോഴിക്കാനം രണ്ടാം ഡിവിഷനില്‍ 13 മുറി ലയത്തില്‍ രാജുവിന്റെ ഭാര്യ ഭാഗ്യം(പുഷ്പ- 50) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. അടുക്കളയില്‍ ജോലിയില്‍ ഏര്‍പ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്.അപകട സമയത്ത് ഭര്‍ത്താവും മക്കളും സമീപത്തെ മുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്നെങ്കിലും പരിക്കേറ്റില്ല. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് ശക്തമായ മഴ തുടരുകയായിരുന്നു. ഇതേ തുടര്‍ന്ന് ലയത്തിന് പിന്നിലെ വലിയ തിട്ടിയിടിഞ്ഞാണ് അപകടം സംഭവിച്ചത്.  

 


ഭര്‍ത്താവും ബന്ധുക്കളും വിവരം ഫയര്‍ഫോഴ്സിനെയും നാട്ടുകാരെയും അറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ ശ്രമത്തിനൊടുവില്‍ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.വെള്ളത്തൂവല്‍ ചെങ്കുളത്തിന് സമീപം എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെ കെട്ടിട നിര്‍മാണത്തിനിടെയാണ് രണ്ടാമത്തെ അപകടം. വെള്ളത്തൂവല്‍ മുതുവാന്‍ കുടിയിലുണ്ടായ അപകടത്തില്‍ കുഴിയാലില്‍ പൗലോസ്(52) ആണ് മരിച്ചത്. കെട്ടിടത്തിലേക്ക് കയറാനുള്ള സ്റ്റേയര്‍ കെയ്സിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ നടന്ന് വരുന്നതിനിടെ സമീപവാസി കൊല്ലിയില്‍ ബാബുവിന്റെ സ്ഥലത്ത് നിന്ന് മണ്‍തിട്ട ഇടിഞ്ഞ് വീണപ്പോള്‍ പൗലോസ് ഇതിനടിയില്‍ പെടുകയായിരുന്നു.ഒപ്പം ജോലി ചെയ്തിരുന്ന നാല് തൊഴിലാളികള്‍ പരിക്കില്ലാതെ രക്ഷപെട്ടു.  

 

അപകടം നടന്ന ഉടന്‍ നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളും പൗലോസിനെ പുറത്തെടുത്ത് അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ച ഇടുക്കി ഇരുകുട്ടി അച്ചന്‍കാനം ഭാഗത്തണ്ടായ മണ്ണിടിച്ചിലില്‍ കൊച്ചുപുരയ്ക്കല്‍ സ്‌കറിയയുടെ വീട് ഭാഗികമായി തകര്‍ന്നു. മണ്ണിനടിയില്‍പ്പെട്ട ഗൃഹനാഥയെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ഇതേ ദിവസം തന്നെ മുരിക്കാശേരിക്ക് സമീപം പതിനാറാംകണ്ടത്ത് മണ്ണിടിഞ്ഞ് വീണ് വീട് ഭാഗികമായി തകര്‍ന്നു. കുടുംബാംഗങ്ങള്‍ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

 

  comment

  LATEST NEWS


  വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍


  അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്‍


  സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം


  ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം


  മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്‍; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു


  1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.