ജോസഫ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ രാജേന്ദ്രന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറി.എന്നാല്‍ ശബദ്ം കേട്ട് ഉണര്‍ന്ന രാജേന്ദ്രന് കളളനെ കാണുകയും, പിടികൂടാന്‍ ശ്രമിക്കുകയും ചെയ്തു.എന്നാല്‍ മല്‍പ്പിടുത്തത്തിനിടെ ജോസഫ് ഓടി രക്ഷപ്പെട്ടു,
ഇടുക്കി: നെടുങ്കണ്ടം ചെമ്മണ്ണാറില്‍ വീട്ടുമുറ്റത്ത് ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി.സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെയാണ് ചൊവ്വാഴ്ച്ച രാവിലെ ചെമ്മണ്ണാറിലെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇയാള്‍ സമീപത്തെ രാജേന്ദ്രന്റ് വീട്ടില്‍ മോഷണത്തിന് കയറുകയും ഇവിടെ നിന്ന് ഇറങ്ങി ഓടുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെ അയാളെ അടുത്ത വീടിന്റെ മുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത് എന്ന് നാട്ടുകാര്‍ പറയുന്നു.
ജോസഫ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ രാജേന്ദ്രന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറി.എന്നാല്‍ ശബദ്ം കേട്ട് ഉണര്‍ന്ന രാജേന്ദ്രന് കളളനെ കാണുകയും, പിടികൂടാന്‍ ശ്രമിക്കുകയും ചെയ്തു.എന്നാല്‍ മല്‍പ്പിടുത്തത്തിനിടെ ജോസഫ് ഓടി രക്ഷപ്പെട്ടു, എന്നാണ് രാജേന്ദ്രന്റെ മൊഴി.എന്നാല്‍ സംഭവത്തിന് പിന്നാലെ രാവിലെ അഞ്ചരയോടെ ജോസഫിനെ വീടിന് നൂറ് മീറ്റര്‍ അകലെയുളള മറ്റൊരു വീടിന്റെ മുറ്റത്ത മരിച്ചനിലയില്‍ കണ്ടെത്തി.
മൃതദേഹത്തിന് സമീപം ടോര്‍ച്ചും, വെട്ടുകത്തിയും,കുടയും, ചെരുപ്പുകളും, ഒരു കിലോ മാംസം അടങ്ങുന്ന കവറും കണ്ടെത്തിയിരുന്നു.നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.മരണ്ത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസ് എടുത്തു.പോസ്റ്റമോര്‍ട്ടം നടപടിയ്ക്ക് ശേഷമെ മരണകാരണം വ്യക്തമാകു എന്ന് പോലീസ് പറഞ്ഞു.
കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച
അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന് ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല് പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്
സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍
വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍
'ഉദാരശക്തി' സമാപിച്ചു; ഇന്ത്യന്‍ വ്യോമസേനയുടെ സൈനികാഭ്യാസം റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്സും ഒപ്പം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇടുക്കി ജില്ലയില്‍ വന്യമൃഗവേട്ട വ്യാപകം വിവരങ്ങള്‍ മറച്ചുവയ്ക്കാനും നീക്കം
കേന്ദ്രസര്‍ക്കാരിന് നന്ദി; ദിവസങ്ങള്‍ നീണ്ട കഷ്ടതകള്‍ക്കൊടുവില്‍ നാടണഞ്ഞ് ലക്ഷ്മി
ജീവനക്കാരുടെ ശമ്പളം നിഷേധിക്കുന്നത് വര്‍ഗ്ഗ വഞ്ചന: കെഎസ്ടി എംപ്ലോയീസ് സംഘ്
ഇടുക്കി ജില്ലയില്‍ വെള്ളിയാഴ്ച ഇടത് മുന്നണി ഹര്‍ത്താല്‍; 16ന് യുഡിഎഫ് ഹര്‍ത്താല്‍
മൂന്നാറില്‍ നിന്ന് ഒരു ദിവസം ശേഖരിച്ചത് ഏഴ് ടണ്‍ മാലിന്യം
ട്രാന്‍സ്ഫോര്‍മറിന് മുകളിലേക്ക് ബൈക്ക് ഇടിച്ച് കയറി