×
login
മൂലമറ്റം വെടിവെയ്പ്പ്: സ്ഥലത്ത് വീണ്ടും പരിശോധന നടത്തി

വെടിയേറ്റ് ഗുരുതരമായ പരിക്കുകളോടെ പ്രദീപ് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിരുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്തതോടെയാണ് സംഭവത്തിന്റെ പുനഃരാവിഷ്‌കരണം നടത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചത്.

മൂലമറ്റം: മൂലമറ്റം വെടിവെയ്പ്പ് കേസിനോടനുബന്ധിച്ച് വെടിവെയ്പ്പ് നടന്ന സ്ഥലത്ത് ഇന്നലെ ശാസ്ത്രീയമായ പരിശോധന നടത്തി.  വെടിവെയ്പ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണിക്കല്‍ മാളിയേക്കല്‍ പ്രദീപിനെ സാന്നിധ്യത്തിലായിരുന്നു പരിശോധന. വെടിയേറ്റ് ഗുരുതരമായ പരിക്കുകളോടെ പ്രദീപ് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിരുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്തതോടെയാണ് സംഭവത്തിന്റെ പുനഃരാവിഷ്‌കരണം നടത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചത്.  

 

മൂലമറ്റം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ജങ്ഷനില്‍ മാര്‍ച്ച് 26ന് നടന്നവെടിവെയ്പ്പില്‍ കീരിത്തോട് സ്വദേശി സനല്‍ സാബു(34) മരിക്കുകയും സുഹൃത്ത് പ്രദീപി(32) ന്ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്ത മൂലമറ്റം മാവേലി പുത്തന്‍പുരയില്‍ ഫിലിപ്പ് മാര്‍ട്ടിന്‍ റിമാന്‍ഡിലാണ്. വെടിയേറ്റ് മരിച്ച സനല്‍ സാബുവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് നേതൃത്വം നല്‍കിയ ടി. ദീപു, ഫോറന്‍സിക് അസിസ്റ്റന്റ് ഡയറക്ടര്‍ സൂസന്‍, എ.ആര്‍. ക്യാമ്പിലെ തോക്ക് വിദഗ്ധന്‍ എസ്‌ഐ സുനില്‍ ബാബു, കോലഞ്ചേരി മെഡിക്കല്‍ മിഷനില്‍ വെച്ച് പ്രദീ


പിനെ ചികിത്സിച്ച ഡോ. സുനില്‍ ജോര്‍ജ് എന്നിവരെ സ്ഥലത്തെത്തിച്ചാണ് ശാസ്ത്രീയ പരിശോധന പോലീസ് നടത്തിയത്.നടപടികള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥരായ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എ.ജി. ലാല്‍, കാഞ്ഞാര്‍ എസ്എച്ച്ഒ സോള്‍ജി മോന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പരിശോധനയോടനുബന്ധിച്ച് വലിയ പോലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.

 

 

  comment

  LATEST NEWS


  കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍


  ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി


  ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം


  ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22


  ടിഎച്ച്ഡിസി ഇന്ത്യ ലിമിറ്റഡില്‍ 45 എന്‍ജിനീയര്‍ ട്രെയിനി; അവസരം സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ബിഇ/ബിടെക് 65% മാര്‍ക്കോടെ ജയിച്ചവര്‍ക്ക്


  ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവെച്ചു; പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.