×
login
രാഷ്ട്രീയ നേട്ടത്തിനായി വാക്‌സിനെടുക്കാന്‍ സ്വന്തം സീല്‍ പതിച്ച ടോക്കണ്‍ നല്‍കി; നെടുങ്കണ്ടംപഞ്ചായത്ത്‍ 11-ാം വാര്‍ഡംഗത്തിനെതിരെ പരാതി

പതിനെട്ട് വയസ് കഴിഞ്ഞ മുഴുവന്‍ ജനങ്ങള്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിനായി സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പ് ജീവനക്കാരും ശ്രമിക്കുമ്പോഴാണ് ഇത്തരത്തിലുള്ള നടപടികള്‍ വരുന്നത്.

നെടുങ്കണ്ടം: വാക്‌സിന്‍ വിതരണത്തിന്റെ പേരില്‍ വാര്‍ഡ് മെമ്പര്‍ രാഷ്രീയം നേട്ടം കൊയ്യുന്നതായി പരാതി. നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലാണ് സംഭവം. വനിത വാര്‍ഡുമെമ്പര്‍ സ്വന്തം പേരില്‍ സീല്‍ ചെയ്ത ടോക്കണ്‍ വാക്‌സിനെടുക്കാനായി നല്‍കുന്നു.

60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ ലഭ്യത ഉറപ്പാക്കുന്നതിനായി ആരോഗ്യ വകുപ്പ് വാര്‍ഡ് തലത്തില്‍ ക്രമീകരിച്ച തോവാളപ്പടി കമ്യൂണിറ്റി ഹാളിലെ വാക്‌സിന്‍ കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്ന വാക്‌സിന്‍ ക്യാമ്പിലാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്. പിന്നാലെ ഇത് വലിയ പരാതിക്കാണ് ഇടയാക്കുന്നത്.

പതിനെട്ട് വയസ് കഴിഞ്ഞ മുഴുവന്‍ ജനങ്ങള്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിനായി സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പ് ജീവനക്കാരും ശ്രമിക്കുമ്പോഴാണ് ഇത്തരത്തിലുള്ള നടപടികള്‍ വരുന്നത്.  

വാക്‌സിന്‍ വിതരണം വ്യക്തിപരമായി ഖ്യാതി ലഭിക്കുന്നതിനും രാഷ്ട്രിയ നേട്ടത്തിനായും വാര്‍ഡ് മെമ്പര്‍ ദു:ര്‍വ്വിനിയോഗം ചെയ്യുന്നതിന് ശ്രമിക്കുന്നതായാണ് പരാതി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി പ്രസിഡന്റ് കൂടിയാണ് ഈ മെമ്പര്‍.  

സമീപ പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ 60 വയസ്സിന് താഴെയുള്ള അനര്‍ഹരായ തന്റെ ഇഷ്ടക്കാരായ ആളുകള്‍ക്ക് സ്വന്തം പേരില്‍ ടോക്കണ്‍ നല്‍കി ലിസ്റ്റില്‍ തിരുകി കയറ്റുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.  

സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരത്തിലല്ലാതെ വാക്‌സിന്‍ വിതരണം അട്ടിമറിക്കുവാന്‍ ശ്രമിക്കുന്ന വാര്‍ഡുമെമ്പര്‍ക്കെതിരെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കുമെന്ന് ബിജെപി നിയോജക മണ്ഡലം സെക്രട്ടറി അനീഷ് ചന്ദ്രന്‍ അറിയിച്ചു.  

അതേ സമയം ഇത്തരത്തില്‍ ടോക്കണ്‍ നല്‍കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സീല്‍ പതിച്ച് ടോക്കണ്‍ നല്‍കാറില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതരും വ്യക്തമാക്കി.

 

 

 

  comment

  LATEST NEWS


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  സാങ്കേതിക സര്‍വ്വകലാശാല പ്രഖ്യാപിച്ചത് ആയിരം കോടി; സ്ഥലം വാങ്ങാന്‍ പണമില്ല


  സിനിമാ അഭിനയമോഹവുമായി ജീവിക്കുന്നവരുടെ കഥയുമായി 'മോഹനേട്ടന്റെ സ്വപ്‌നങ്ങള്‍'; ശ്രദ്ധേയമാകുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.