×
login
പാര്‍ട്ടിക്കാര്‍ തമ്മില്‍ ഫോണില്‍ അസഭ്യവര്‍ഷം; വീഡിയോ വൈറൽ, വീണ്ടും നാണംകെട്ട് സിപിഎം, തെറിയഭിഷേകം കേട്ട് അണികളുടെ വരെ കിളി പോകുന്നു

സാമ്പത്തിക ഇടപാടില്‍ വാക്ക് വ്യത്യാസം കാണിച്ചുവെന്ന് പറഞ്ഞാണ് ലോക്കല്‍ സെക്രട്ടറി പാര്‍ട്ടി മെമ്പറോട് തര്‍ക്കിക്കുന്നത്. തനിക്ക് കൊറോണയാണെന്നും പണം തരാന്‍ 10 ദിവസം കൂടി തരണമെന്നും ആണ് കമ്മിറ്റിയംഗം പറയുന്നത്.

ഇടുക്കി: സാമ്പത്തിക ഇടപാടിന്റെ പേരില്‍ സിപിഎം നേതാവും പ്രവര്‍ത്തകനും തമ്മിലുള്ള അസഭ്യവര്‍ഷവും ഭീഷണിയും മുഴക്കുന്ന ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ തെറിയഭിഷേകം കേട്ട് അണികളുടെ വരെ കിളി പോകുന്ന തരത്തിലാണ് 3.48 മിനിറ്റ് നീളുന്ന ശബ്ദ സന്ദേശം പ്രചരിക്കുന്നത്.  

നെടുങ്കണ്ടം കല്‍ക്കൂന്തല്‍ ലോക്കല്‍ സെക്രട്ടറിയും ഇതേ കമ്മിറ്റിയിലെ തന്നെ അംഗവും തമ്മിലുള്ള സംഭാഷണമാണ് പ്രചരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. പാര്‍ട്ടി നേതാവാണെന്ന കാര്യമടക്കം എടുത്ത് പറയുന്ന സംഭാഷണത്തില്‍ വലിയ തോതിലുള്ള ഭീഷണിയുമുണ്ട്. തെറിക്കുത്തരം പച്ച തെറി എന്ന പത്തൊമ്പതാമത്തെ അടവ് പാര്‍ട്ടി മെമ്പറും പുറത്തെടുത്തതോടെ കൂട്ട തെറി വിളിക്കലായി.  

സാമ്പത്തിക ഇടപാടില്‍ വാക്ക് വ്യത്യാസം കാണിച്ചുവെന്ന് പറഞ്ഞാണ് ലോക്കല്‍ സെക്രട്ടറി പാര്‍ട്ടി മെമ്പറോട് തര്‍ക്കിക്കുന്നത്. തനിക്ക് കൊറോണയാണെന്നും പണം തരാന്‍ 10 ദിവസം കൂടി തരണമെന്നും ആണ് കമ്മിറ്റിയംഗം പറയുന്നത്.  

ഇത് വിളിച്ച് പറഞ്ഞില്ലെന്നും പറഞ്ഞാണ് പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി ഫോണ്‍ വിളിക്കുന്നത്. പാര്‍ട്ടിയില്‍ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്ത വിഷയമാണെന്നും ഇത് തീര്‍ക്കാന്‍ തനിക്ക് അറിയാമെന്നും പറയുന്നുണ്ട്. പാര്‍ട്ടി സെക്രട്ടറി മര്യാദയ്ക്ക് സംസാരിക്കണമെന്ന് മറുവശത്ത് നിന്ന് പറയുമ്പോള്‍ ഇതിന് സൗകര്യമില്ലെന്നാണ് മറുപടി.  

നാട് നന്നാക്കാന്‍ നടക്കുന്ന ആളുകള്‍ ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലെന്ന് ഉപദേശിക്കുമ്പോള്‍ നിന്നെ വീട്ടില്‍ വന്ന് കാണുമെന്നും വെട്ടുമെന്നുമടക്കം പറയുന്നുണ്ട്. പിന്നീട് ഇത് കേള്‍ക്കാന്‍ അറയ്ക്കുന്ന തരത്തിലേക്ക് വഴിമാറി. പുറമെ മാന്യനായ ലോക്കല്‍ സെക്രട്ടറിയുടെ വിശ്വരൂപം കണ്ട് അന്തം വിട്ട് നില്‍ക്കുകയാണ് നെടുങ്കണ്ടം മേഖലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍.  

അടുത്തിടെ സിപിഎം നേതാവിന്റെ പാര്‍ട്ടി പ്രവര്‍ത്തകയുമായുള്ള അശ്ലീല പ്രണയ സംഭാഷണം പുറത്ത് വന്നത് വലിയ തലവേദനയായിരുന്നു.

 

  comment

  LATEST NEWS


  കശ്മീരിലെ ഉറിയിൽ ലഷ്‌കർ ഇ ത്വയിബ ഭീകരൻ പിടിയില്‍; ;പാക് സൈന്യം പരിശീലിപ്പിച്ചു; ക്യാമ്പില്‍ നല്‍കിയത് ഇസ്ലാം അപകടത്തിലാണെന്ന സന്ദേശം


  ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


  കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


  മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.