മുത്തന്‍കുടി മേഖലയില്‍ നായാട്ട് സംഘത്തിന്റെ ശല്യം ശക്തമാണെന്നാണു നാട്ടുകാര്‍ ആരോപിക്കുന്നത്. അധികൃതരോട് പരാതി പറഞ്ഞിട്ടും കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.
അടിമാലി: മുത്തന്‍ കുടി സുബ്രഹ്‌മണ്യന്‍ ക്ഷേത്രത്തിലെ മയിലിനെ നായാട്ടു സംഘം വെടിവച്ചു കൊന്നു. ഇടുക്കി ജില്ലയില്‍ ബൈസണ്‍വാലി പഞ്ചായത്തിലാണ് മുത്തന്‍മുടി സുബ്രമണ്യന്‍ ക്ഷേത്രം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമെന്ന് കരുതുന്നു. പുലര്‍ച്ചെയാണ് ക്ഷേത്രത്തിനു സമീപം മയിലിനെ വെടിയേറ്റു ചത്ത നില നിലയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് വിശ്വാസി സമൂഹത്തില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നു. മയിലിനെ നായാട്ട് സംഘം വെടി വെച്ച കൊന്ന സംഭവത്തില്‍ കുറ്റവാളികളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ സ്വികരിക്കണം എന്ന് വിശ്വ ഹിന്ദു പരിഷത്ത് രാജാക്കാട് പ്രഖണ്ഡ് കമ്മിറ്റി ആവശ്യപ്പെട്ടു. മുത്തന്‍കുടി മേഖലയില്‍ നായാട്ട് സംഘത്തിന്റെ ശല്യം ശക്തമാണെന്നാണു നാട്ടുകാര്‍ ആരോപിക്കുന്നത്. അധികൃതരോട് പരാതി പറഞ്ഞിട്ടും കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാരിന് നന്ദി; ദിവസങ്ങള്‍ നീണ്ട കഷ്ടതകള്‍ക്കൊടുവില്‍ നാടണഞ്ഞ് ലക്ഷ്മി
മൂന്നാറില്‍ നിന്ന് ഒരു ദിവസം ശേഖരിച്ചത് ഏഴ് ടണ്‍ മാലിന്യം
കാട്ടുപോത്തിനെ വേട്ടയാടിയ കേസ്; മുഖ്യപ്രതിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍
തൊടുപുഴയിലെ ആശുപത്രിയിലെത്താൻ വാഹനം എത്തിയില്ല; പതിപ്പള്ളിയില്‍ വനവാസി യുവതി റോഡരികില്‍ പ്രസവിച്ചു
ബജറ്റ്; ഇടുക്കിക്കാരെ ഇത്തവണയും പറ്റിച്ചു
ഇടുക്കി ജില്ലയില്‍ വന്യമൃഗവേട്ട വ്യാപകം വിവരങ്ങള്‍ മറച്ചുവയ്ക്കാനും നീക്കം