പൂട്ടിക്കിടന്ന വീട്ടിലെ ജനലിലേക്ക് ചവിട്ടിക്കയറി മുകല്‍ നിരയിലെ കമ്പിയില്‍ പിടിച്ച് ജനലിന്റെ ഒരു കമ്പിയില്ലാത്ത ഭാഗത്ത് കൂടി ആദ്യം കാല് അകത്തേക്കിട്ടാണ് പ്രതി അകത്ത് കയറിയത്.
ജനലിന്റെ വിടവിലുടെ അകത്ത് കടക്കുന്ന പ്രതി ഫൈസല്‍
തൊടുപുഴ: പൂട്ടിക്കിടന്ന വീട്ടില്‍ നിന്നും 20000 രൂപയും രണ്ടര പവന് സ്വര്‍ണ്ണവും മോഷ്ടിച്ച പ്രതി വീട്ടിനുള്ളില്‍ കടന്ന രീതി കണ്ട് പോലീസും വീട്ടുകാരും അമ്പരന്നു. മെയ് 24ന് കോതായിക്കുന്നിലെ വീട്ടിലാണ് മോഷണം നടന്നത്. കേസിലെ പ്രതി ഈരാറ്റുപേട്ട നടക്കല്‍ സ്വദേശിയായ മുണ്ടകപറമ്പില്‍ വീട്ടില്‍ ഫൈസലി(42) നെ കഴിഞ്ഞ ദിവസം തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുന്‍വശത്തെ ജനലിന്റെ ഒരു കമ്പി ഏറെ നാളായി ഇല്ലായിരുന്നു. വീടിന്റെ മറ്റൊരു ഭാഗവും കുത്തിപ്പൊളിച്ചിരുന്നില്ല. ഇത്ര ചെറിയ വിടവിലൂടെ എങ്ങനെ മോഷ്ടാവ് അകത്ത് കടന്നുവെന്നത് വീട്ടുകാര്‍ക്ക് പുറമേ അന്ന് പോലീസിനെയും ആശയക്കുഴപ്പത്തിലാക്കിയിരുന്നു. വീടിനുള്ളില്‍ നിന്നും വിരലടയാളം ലഭിച്ചപ്പോഴാണ് പുറമേ നിന്നൊരാള്‍ അകത്ത് കയറിയെന്ന്് ഉറപ്പിക്കാനായത്.
കഴിഞ്ഞ ദിവസം പിടിയിലായ പ്രതി പറഞ്ഞതും ജനല്‍ വഴി തന്നെ അകത്ത് കയറിയെന്നാണ്. ഇതോടെയാണ് കസ്റ്റഡിയിലായ പ്രതിയെ സ്ഥലത്തെത്തിച്ച്് മോഷണ രീതി പുനരാവിഷ്കരിച്ചത്.പൂട്ടിക്കിടന്ന വീട്ടിലെ ജനലിലേക്ക് ചവിട്ടിക്കയറി മുകല്‍ നിരയിലെ കമ്പിയില്‍ പിടിച്ച് ജനലിന്റെ ഒരു കമ്പിയില്ലാത്ത ഭാഗത്ത് കൂടി ആദ്യം കാല് അകത്തേക്കിട്ടാണ് പ്രതി അകത്ത് കയറിയത്. കൈയും തലയും ആദ്യം അകത്തിട്ടാല്‍ ചെറിയ വിടവിലൂടെ അകത്തേക്ക് കയറാനാവില്ലെന്നും അതിനാലാണ് ഇത്തരത്തില്‍ ചെയ്തതെന്നും പ്രതി പോലീസിനോട് പറഞ്ഞു.
രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില
ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന് ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി
പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി
വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി
വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇടുക്കി ജില്ലയില്‍ വന്യമൃഗവേട്ട വ്യാപകം വിവരങ്ങള്‍ മറച്ചുവയ്ക്കാനും നീക്കം
കേന്ദ്രസര്‍ക്കാരിന് നന്ദി; ദിവസങ്ങള്‍ നീണ്ട കഷ്ടതകള്‍ക്കൊടുവില്‍ നാടണഞ്ഞ് ലക്ഷ്മി
ജീവനക്കാരുടെ ശമ്പളം നിഷേധിക്കുന്നത് വര്‍ഗ്ഗ വഞ്ചന: കെഎസ്ടി എംപ്ലോയീസ് സംഘ്
ഇടുക്കി ജില്ലയില്‍ വെള്ളിയാഴ്ച ഇടത് മുന്നണി ഹര്‍ത്താല്‍; 16ന് യുഡിഎഫ് ഹര്‍ത്താല്‍
മൂന്നാറില്‍ നിന്ന് ഒരു ദിവസം ശേഖരിച്ചത് ഏഴ് ടണ്‍ മാലിന്യം
ട്രാന്‍സ്ഫോര്‍മറിന് മുകളിലേക്ക് ബൈക്ക് ഇടിച്ച് കയറി