അല്‍ അസ്ഹര്‍ കോളേജ് ഹോസ്റ്റലില്‍ ക്വാറന്റൈനില്‍ കഴിയുന്ന കോടികുളം സ്വദേശിയാണ് ഇവിടുത്തെ ചിത്രങ്ങള്‍ സഹിതം വാട്ട്സ് ആപ്പ് വഴി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. ഇതേ തുടര്‍ന്ന് ഒരു ഓണ്‍ ലൈന്‍ ചാനലില്‍ വാര്‍ത്ത വരികയും ചെയ്തു. പിന്നാലെയാണ് യുവാവിനെതിരെ കേസ് എടുക്കുന്നത്.
തൊടുപുഴ: ക്വാറന്റൈന് കേന്ദ്രത്തിലെ പോരായ്മകള്‍ പുറത്തുവിട്ടതിന് യുവാവിനെതിരെ കേസെടുത്ത് പോലീസ്. മാലിദ്വീപില്‍ നിന്ന് എത്തിയ യുവാവിനെതിരെ കൊറോണ പരത്തുന്ന നിലയില്‍ പെരുമാറിയതിനും ക്വാറന്റൈന് ലംഘിച്ചതിനുമാണ് കഴിഞ്ഞ ദിവസം തൊടുപുഴ പോലീസ് കേസെടുത്തത്.
അല്‍ അസ്ഹര്‍ കോളേജ് ഹോസ്റ്റലില്‍ ക്വാറന്റൈനില്‍ കഴിയുന്ന കോടികുളം സ്വദേശിയാണ് ഇവിടുത്തെ ചിത്രങ്ങള്‍ സഹിതം വാട്ട്സ് ആപ്പ് വഴി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. ഇതേ തുടര്‍ന്ന് ഒരു ഓണ്‍ ലൈന്‍ ചാനലില്‍ വാര്‍ത്ത വരികയും ചെയ്തു. പിന്നാലെയാണ് യുവാവിനെതിരെ കേസ് എടുക്കുന്നത്.
ഈ മാസം പത്തിനാണ് മാലിദ്വീപില്‍ നിന്ന് പ്രവാസിയായ യുവാവ് അടക്കമുള്ള സംഘമെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ വേണ്ട വിധത്തില്‍ പാലിക്കാതെയാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്നാണ് സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതോടെയാണ് കുമാരമംഗലം പഞ്ചായത്ത് സെക്രട്ടറി പരാതിയുമായി പോലീസിനെ സമീപിച്ചത്.
കുറിപ്പിലെ പ്രധാന വിവരങ്ങള്‍: ക്വാറന്റൈന് കേന്ദ്രത്തിലെ മുറി വളരെ വൃത്തിഹീനമായ ചുറ്റുപാടിലുള്ളതാണ്. എലി തുടങ്ങിയ ജീവികളുടെ വിസര്‍ജ്ജ്യങ്ങള്‍ നിറഞ്ഞ മുറി വേണ്ടരീതിയില്‍ അണുവിമുക്തമാക്കാതെയാണ് ക്വാറന്റൈന് റൂമായി നല്‍കിയത്. എത്തിയ ദിവസം ഏറ്റവും അത്യാവശ്യമായ സോപ്പോ സാനിറ്റൈസറോ പോലും ഇവിടെ ലഭ്യമല്ലായിരുന്നു. എലിപ്പനി പോലെയുള്ള സാംക്രമിക രോഗപകര്‍ച്ചക്കു പോലും സാധ്യതയുള്ളതാണ് ഇവിടുത്തെ സാഹചര്യം. ഈ പ്രശ്നങ്ങള്‍ തഹസീല്‍ദാര്‍ മുതലായ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും കാര്യക്ഷമമായ ഒരു പരിഹാരം ഉണ്ടായിട്ടില്ല. പരാതിപ്പെടാന്‍ ശ്രമിച്ചതുകൊണ്ട് എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ആവശ്യപ്പെട്ടത് പ്രകാരം സൗകര്യപ്പെടുത്തിയ വൈഫൈയുടെ പാസ്വേഡ് ചോദിച്ചപ്പോള്‍ മൂന്ന് നേരം ഭക്ഷണം മാത്രം നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത് എന്ന് പറഞ്ഞു. എന്നെ സെല്ലിലേക്ക് മാറ്റും എന്ന് വരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. നിറയെ വ്യാകുലതകളുമായി എത്തിയ ഞങ്ങളെ ഇവിടത്തെ ഉദ്യോഗസ്ഥരുടെ അനാസ്ഥ കൂടുതല്‍ പ്രയാസങ്ങളിലേക്ക് തള്ളിവിടുന്നു എന്നും യുവാവ് അയച്ച കുറിപ്പില്‍ പറയുന്നു.
പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍
കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും
രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100ല്‍ എത്തി; ഇന്ത്യയുടെ സാധ്യതകളില്‍ പുതിയ ആത്മ വിശ്വാസം പകരുന്നുവെന്ന് പ്രധാനമന്ത്രി
ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കരുതെന്ന് ഉത്തര്‍പ്രദേശിലെ ഡിയോബാന്റില്‍ നടന്ന മുസ്ലിം സംഘടനാ സമ്മേളനം
പെയ്തിറങ്ങിയ മഴയില്‍ തണുപ്പകറ്റാന്‍ ചൂടു ചായ
വേദിയില്‍ പാട്ടുപാടി തകര്‍ത്താടി ഉണ്ണി മുകുന്ദന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാരിന് നന്ദി; ദിവസങ്ങള്‍ നീണ്ട കഷ്ടതകള്‍ക്കൊടുവില്‍ നാടണഞ്ഞ് ലക്ഷ്മി
മൂന്നാറില്‍ നിന്ന് ഒരു ദിവസം ശേഖരിച്ചത് ഏഴ് ടണ്‍ മാലിന്യം
കാട്ടുപോത്തിനെ വേട്ടയാടിയ കേസ്; മുഖ്യപ്രതിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍
തൊടുപുഴയിലെ ആശുപത്രിയിലെത്താൻ വാഹനം എത്തിയില്ല; പതിപ്പള്ളിയില്‍ വനവാസി യുവതി റോഡരികില്‍ പ്രസവിച്ചു
ബജറ്റ്; ഇടുക്കിക്കാരെ ഇത്തവണയും പറ്റിച്ചു
ഇടുക്കി ജില്ലയില്‍ വന്യമൃഗവേട്ട വ്യാപകം വിവരങ്ങള്‍ മറച്ചുവയ്ക്കാനും നീക്കം