മാധ്യമ പ്രവര്‍ത്തകനായിരുന്ന ഡോ. സംഗീത് രവീന്ദ്രനാണ് തട്ടിപ്പെനെതിരെ പരാതി നല്‍കിയത്. 2019ലാണ് വിജിലന്‍സിന് പരാതി കൈമാറിയത്. കേസെടുത്ത് ആറ് മാസം പിന്നിട്ടും ഇടതുവലത് മുന്നണി നേതാക്കള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അനുകൂലമായി നിന്നു. ഇതോടെയാണ് സസ്പെന്ഷന് നീണ്ടത്.
ഇടുക്കി: സേനാപതി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പാലാ മുത്തോലി കോനാട്ട് മനോജ് ബാബുവിനെ പഞ്ചായത്ത് ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത് ഏറെ വിവാദങ്ങള്‍ക്കും രാഷ്ട്രീയ സമ്മര്ദ്ദങ്ങള്ക്കുമൊടുവില്. ചിന്നക്കനാല്‍ പഞ്ചായത്ത് സെക്രട്ടറിയാരിക്കെ സര്‍ക്കാര്‍ ഭൂമിയിലൂടെ ഭൂമാഫിയക്ക് വഴി വെട്ടാന്‍ അനുമതി നല്കിയ കേസില്‍ ഒമ്പതാം പ്രതിയാണിയാള്‍.
ഇത് സംബന്ധിച്ച് ആദ്യം വാര്‍ത്ത നല്‍കിയത് ജന്മഭൂമിയാണ്. പിന്നീട് പരാതിയടക്കം നല്‍കിയെങ്കിലും വര്‍ഷങ്ങളോളം ഈ കേസ് വിവിധ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്താതെ പൂഴ്ത്തിവച്ചു. മാധ്യമ പ്രവര്‍ത്തകനായിരുന്ന ഡോ. സംഗീത് രവീന്ദ്രനാണ് തട്ടിപ്പെനെതിരെ പരാതി നല്‍കിയത്. 2019ലാണ് വിജിലന്‍സിന് പരാതി കൈമാറിയത്. കേസെടുത്ത് ആറ് മാസം പിന്നിട്ടും ഇടതുവലത് മുന്നണി നേതാക്കള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അനുകൂലമായി നിന്നു. ഇതോടെയാണ് സസ്പെന്ഷന് നീണ്ടത്.
അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതോടെ 2021ലാണ് വിജിലന്‍സ് കേസെടുത്തത്. ഇതില്‍ അന്വേഷണം അവസാന ഘട്ടത്തിലാണ്. 2015ല്‍ മനോജ് ചിന്നക്കനാല്‍ പഞ്ചായത്തില്‍ സെക്രട്ടറിയായിരിക്കുമ്പോഴാണ് സംഭവം. കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്തതിനൊപ്പം പഞ്ചായത്ത് രേഖകളിലും ഈ ഉദ്യോഗസ്ഥന് തിരിമറി നടത്തി. പഞ്ചായത്ത് ആസ്ഥി രജിസ്റ്ററിലെ ഇതുമായി ബന്ധപ്പെട്ട പേജുകള്‍ പോലും കീറി മാറ്റിയിരുന്നു. സര്‍ക്കാര്‍ ഭൂമിയിലൂടെ സ്വകാര്യ വ്യക്തികള്‍ക്ക് വഴി വെട്ടാന്‍ അനുമതി നല്‍കുകയാണ് സെക്രട്ടറി ചെയ്തത്. ഭൂമാഫിയ സര്‍ക്കാര്‍ ഭൂമി വ്യാജ പട്ടയ രേഖകള്‍ ഉണ്ടാക്കി സ്വന്തമാക്കി. ശേഷം കരം അടയ്ക്കാന്‍ അനുവദിക്കുന്നില്ലെന്ന് കാട്ടി 17-1-2016ല്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധിക്കായി ശ്രമിച്ചു.
ചിന്നക്കനാല്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട സര്‍ക്കാര്‍ പുറംമ്പോക്ക് ഭൂമിയായ നടപ്പാറ-മുനിയറ റോഡിന്റെ അറ്റകുറ്റപണിക്കായി മനോജ് ബാബുവിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി നിരാക്ഷേപ പത്രം നല്കി. പിന്നീട് ഇത് സംബന്ധിച്ച പഞ്ചായത്ത് രേഖകള്‍ നശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഗുരുതരമായ കൃത്യവിലോപം കണ്ടെത്തിയിട്ടും കൃത്യസമയത്ത് യാതൊരു നടപടിയും ഉണ്ടായില്ല. ഹര്‍ജി ഹൈക്കോടതി തള്ളിയിട്ടും ക്രൈം ബ്രാഞ്ചിന് വിവരം കൈമാറാന്‍ പോലും അന്നത്തെ ഉദ്യോഗസ്ഥര്‍ തയാറായില്ല.
ഏറെ വൈകിയാണ് കേസെടുക്കുന്നത് പോലും. നിലവില്‍ 11 പ്രതികളാണ് കേസിലാകെയുള്ളത്. 2014 മുതല്‍ 2019 വരെ ഇയാള്‍ ഇവിടെ തന്നെ സെക്രട്ടറിയായി തുടര്‍ന്നു. 14 സാക്ഷികളുടെ മൊഴിയാണ് വിജിലന്‍സ് എടുത്തത്, 30 പ്രമാണങ്ങള്‍ പരിശോധിച്ചു. കേസില്‍ കോടതിയില്‍ കുറ്റപത്രം എത്തുന്നതോടെ കൂടുതല്‍ ഉദ്യോഗസ്ഥരടക്കം കുടുങ്ങിയേക്കും.
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍
പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം
അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും
മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്
102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇടുക്കി ജില്ലയില്‍ വന്യമൃഗവേട്ട വ്യാപകം വിവരങ്ങള്‍ മറച്ചുവയ്ക്കാനും നീക്കം
കേന്ദ്രസര്‍ക്കാരിന് നന്ദി; ദിവസങ്ങള്‍ നീണ്ട കഷ്ടതകള്‍ക്കൊടുവില്‍ നാടണഞ്ഞ് ലക്ഷ്മി
ജീവനക്കാരുടെ ശമ്പളം നിഷേധിക്കുന്നത് വര്‍ഗ്ഗ വഞ്ചന: കെഎസ്ടി എംപ്ലോയീസ് സംഘ്
ഇടുക്കി ജില്ലയില്‍ വെള്ളിയാഴ്ച ഇടത് മുന്നണി ഹര്‍ത്താല്‍; 16ന് യുഡിഎഫ് ഹര്‍ത്താല്‍
മൂന്നാറില്‍ നിന്ന് ഒരു ദിവസം ശേഖരിച്ചത് ഏഴ് ടണ്‍ മാലിന്യം
ട്രാന്‍സ്ഫോര്‍മറിന് മുകളിലേക്ക് ബൈക്ക് ഇടിച്ച് കയറി