×
login
വീട്ടില്‍ നിന്ന് എഴര കിലോ കഞ്ചാവ് പിടികൂടി; പരിശോധനയില്‍ 22 ഡിറ്റനേറ്ററും ഉണക്ക ഇറച്ചിയും വാറ്റുപകരണങ്ങളും, പ്രതി രക്ഷപ്പെട്ടു

ചൊവ്വാഴ്ച മലങ്കര ഗേറ്റിന് സമീപത്ത് നിന്ന് രണ്ട് കിലോ കഞ്ചാവുമായി പാലാ സ്വദേശിയായ ജോമോന്‍ പിടിയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഞ്ചാവിന്റെ മൊത്ത വിതരണക്കാരന്‍ അനൂപാണെന്ന് മനസിലായത്.

വീട്ടില്‍ നിന്ന് പിടിച്ചെടുത്ത കഞ്ചാവും മറ്റ് വസ്തുക്കളുമായി പോലീസ് സംഘം

തൊടുപുഴ: അഞ്ചിരി കുട്ടപ്പന്‍ കവലയിലെ വീട്ടില്‍ നിന്ന് എഴര കിലോ കഞ്ചാവ് പിടികൂടി. 22 ഡിറ്റനേറ്ററും ഉണക്ക ഇറച്ചിയും വാറ്റുപകരണങ്ങളും കണ്ടെത്തി, പോലീസ് എത്തുന്നതറിഞ്ഞ പ്രതി രക്ഷപ്പെട്ടു. തെക്കുംഭാഗം പറയാനാനിക്കല്‍ വീട്ടില്‍ അനൂപ് കേശവന്‍(37) വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നാണ് ഇന്നലെ വൈകിട്ട് ആറോടെ കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് മൊത്തക്കച്ചവടക്കാരനായ ഇയാളെ തൊടുപുഴ പോലീസ് തെരയുന്നു.

ചൊവ്വാഴ്ച മലങ്കര ഗേറ്റിന് സമീപത്ത് നിന്ന് രണ്ട് കിലോ കഞ്ചാവുമായി പാലാ സ്വദേശിയായ ജോമോന്‍ പിടിയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഞ്ചാവിന്റെ മൊത്ത വിതരണക്കാരന്‍ അനൂപാണെന്ന് മനസിലായത്. വൈകിട്ട് പോലീസെത്തുമ്പോഴേക്കും അനൂപ് വാടക വീട്ടില്‍ നിന്ന് മുങ്ങിയിരുന്നു. തുടര്‍ന്ന് വീടിന്റെ ഉടമസ്ഥനെ വിളിച്ചുവരുത്തി വാതില്‍ തുറന്ന് അകത്ത് കയറുകയായിരുന്നു.  

വര്‍ക്ക് ഏരിയയില്‍ നിന്നാണ് കഞ്ചാവും മറ്റ് വസ്തുക്കളും കണ്ടെത്തിയത്. കഞ്ചാവ് രണ്ട് കിലോയുടെ നാല് പാക്കറ്റുകളാക്കി ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു. ഇവിടെയുണ്ടായിരുന്ന ഒഴിഞ്ഞ ചാക്കുകളിലും കഞ്ചാവിന്റെ ഗന്ധമുണ്ട്. ഇതിനാല്‍ തന്നെ ഇയാള്‍ തൊടുപുഴ നഗരത്തില്‍ വ്യാപകമായി ഏജന്റുമാര്‍ വഴി കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നതായാണ് വിവരം.  


എന്‍ഡിപിഎസ്, അബ്കാരി നിയമപ്രകാരവും ലൈസന്‍സില്ലാതെ സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതിനും അനൂപ് കേശവനെതിരെ കേസെടുത്തു. കണ്ടെത്തിയ ഉണക്ക ഇറച്ചി കാട്ടുമൃഗത്തിന്റെയാണോ എന്ന് പരിശോധിക്കും. ആണെങ്കില്‍ വന്യജീവി സംരക്ഷണ നിയമ പ്രകാരവും കേസെടുക്കും.  

തൊടുപുഴ സിഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ ലോ ആന്റ് ഓര്‍ഡര്‍ എസ്‌ഐ ബൈജു പി. ബാബു, എസ്‌ഐ കൃഷ്ണന്‍ നായര്‍, ഉദ്യോഗസ്ഥരായ ഷംസുദ്ദീന്‍, ഹരീഷ്, ഉണ്ണികൃഷ്ണന്‍, നീതു, രാജേഷ്, ജിന്ന, ഡാന്‍സെഫ് സ്‌ക്വാഡ് അംഗങ്ങള്‍ തുടങ്ങിയവരാണ് പരിശോധന നടത്തിയത്. തൊടുപുഴ മേഖലയില്‍ അടുത്തിടെ പിടികൂടുന്ന ഏറ്റവും വലിയ കഞ്ചാവ് കേസ് കൂടിയാണിത്.  

 

  comment

  LATEST NEWS


  പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


  ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


  എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?


  ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും


  നൈജീരിയയില്‍ തടവിലായിരുന്ന കപ്പല്‍ ജീവനക്കാരായ മലയാളികള്‍ തിരിച്ചെത്തി; തിരികെ എത്തിയത് മൂന്നു ലയാളികള്‍ അടക്കം പതിനാറംഗ സംഘം


  കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്ക് സ്വാതന്ത്ര്യവും അന്തസ്സും ഉറപ്പാക്കണം; വിദ്യയ്‌ക്കെതിരായ ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ നടപടി കൈക്കൊള്ളും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.