കര്‍ണാടക കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ മിടുക്കിയാണ് സ്ഥാനാര്‍ത്ഥി എന്നത് വാര്‍ഡില്‍ വലിയ തരംഗമാവുകയാണ്. തൊടുപുഴ നഗരസഭയുടെ 21-ാം(ന്യൂമാന്‍ കോളേജ്) വാര്‍ഡിലാണ് എന്‍ഡിഎ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മുതലയാര്‍മഠം കാവുകാട്ട് വീട്ടില്‍ ശ്രീലക്ഷ്മി കെ. സുദീപ് മത്സരിക്കുന്നത്.
തൊടുപുഴ നഗരസഭയുടെ 21-ാം വാര്‍ഡ് എന്‍ഡിഎ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശ്രീലക്ഷ്മി കെ. സുദീപ്
തൊടുപുഴ: നഗരവാസികളുടെ ശ്രദ്ധ പിടിച്ചുപറ്റി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അമരത്ത് വരെ എത്തിയ എന്‍ഡിഎയുടെ യുവ വനിതാ സ്ഥാനാര്‍ത്ഥി. മത്സര രംഗത്തുണ്ടെന്ന പ്രഖ്യാപനം മുതല്‍ മികച്ച പിന്തുണയാണ് എബിവിപി സംസ്ഥാന ജോ. സെക്രട്ടറി കൂടിയായിരുന്ന ഈ 23കാരിക്ക് ജില്ലയുടെ വിവിധ കോണുകളില്‍ നിന്ന് ലഭിക്കുന്നത്.
കര്‍ണാടക കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ മിടുക്കിയാണ് സ്ഥാനാര്‍ത്ഥി എന്നത് വാര്‍ഡില്‍ വലിയ തരംഗമാവുകയാണ്. തൊടുപുഴ നഗരസഭയുടെ 21-ാം(ന്യൂമാന്‍ കോളേജ്) വാര്‍ഡിലാണ് എന്‍ഡിഎ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മുതലയാര്‍മഠം കാവുകാട്ട് വീട്ടില്‍ ശ്രീലക്ഷ്മി കെ. സുദീപ് മത്സരിക്കുന്നത്. 2013 പ്ലസ്ടു കാലയളവില്‍ ദേശീയ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ ആണ് പൊതുപ്രവര്‍ത്തനരംഗത്തേക്കുള്ള തുടക്കം. പിന്നീട് സംസ്ഥാന ചുമതലകളില്‍ വരെ പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസത്തിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനത്തിലും സജീവ പങ്കാളിയായി. കൊറോണ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ വോളന്റിയര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെറുപ്പത്തിന്റെ ചുറുചുറുക്കും ആളുകളോട് ഇടപഴകുകയും നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുകയും ചെയ്തതിന്റെ പ്രവര്‍ത്തി പരിചയം ശ്രീലക്ഷ്മിക്കുണ്ട്.
ഇതെല്ലാം മത്സരത്തില്‍ ഗുണമാകുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥിയും സഹപ്രവര്‍ത്തകരും. എച്ച്ആര്‍ഡിഎസ് ഇന്ത്യയില്‍ അസിസ്റ്റന്റ് പ്രൊജക്റ്റ് ഡയറക്ടര്‍ ആയി ജോലി ചെയ്ത് വരികയാണ് ശ്രീലക്ഷ്മി. അച്ഛന് സുദീപിന്റെ നിര്‍ദ്ദേശങ്ങള്‍ പിന്തുടര്ന്നാണ് ശ്രീലക്ഷ്മി സാമൂഹ്യ സേവന രംഗത്തേക്ക് എത്തിയത്. മഹിളാമോര്‍ച്ച തൊടുപുഴ മണ്ഡലം പ്രസിഡന്റ് മിനി സുദീപ് ആണ് അമ്മ. സഹോദരന് സൂര്യന് കെ. സുദീപ്.
നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു
പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു
'ഇവിടെ പേടിയാകുന്നു, പറ്റില്ലച്ഛാ...നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല'; ഭര്‍ത്താവ് കിരണിനെതിരെ വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്
ജവഹര്‍ പുരസ്കാരം ജന്മഭൂമി' ലേഖകന്‍ ശിവാകൈലാസിന്
കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ല; ചില മതങ്ങളില്‍പെട്ടവര്‍ നിര്‍ബന്ധിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി
പട്ടയില്‍ പ്രഭാകരന് അന്തരിച്ചു; നഷ്ടമായത് മുത്തശ്ശിക്കവിതകളുടെ മഹാകവി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാരിന് നന്ദി; ദിവസങ്ങള്‍ നീണ്ട കഷ്ടതകള്‍ക്കൊടുവില്‍ നാടണഞ്ഞ് ലക്ഷ്മി
മൂന്നാറില്‍ നിന്ന് ഒരു ദിവസം ശേഖരിച്ചത് ഏഴ് ടണ്‍ മാലിന്യം
കാട്ടുപോത്തിനെ വേട്ടയാടിയ കേസ്; മുഖ്യപ്രതിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍
തൊടുപുഴയിലെ ആശുപത്രിയിലെത്താൻ വാഹനം എത്തിയില്ല; പതിപ്പള്ളിയില്‍ വനവാസി യുവതി റോഡരികില്‍ പ്രസവിച്ചു
ബജറ്റ്; ഇടുക്കിക്കാരെ ഇത്തവണയും പറ്റിച്ചു
ഇടുക്കി ജില്ലയില്‍ വന്യമൃഗവേട്ട വ്യാപകം വിവരങ്ങള്‍ മറച്ചുവയ്ക്കാനും നീക്കം