×
login
കേന്ദ്രസര്‍ക്കാരിന് നന്ദി; ദിവസങ്ങള്‍ നീണ്ട കഷ്ടതകള്‍ക്കൊടുവില്‍ നാടണഞ്ഞ് ലക്ഷ്മി

കഴിഞ്ഞ 2ന് 60 കുട്ടികളുടെ ഗ്രൂപ്പില്‍ 150 കിലോമീറ്റര്‍ അകലെയുള്ള റെയില്‍വേ സ്റ്റേഷനില്‍ എത്തി അവിടെ നിന്ന് ട്രയിന്‍ മാര്‍ഗ്ഗം പോളണ്ട് അതിര്‍ത്തിയില്‍ എത്തിയത്. 7 ദിവസത്തോളം കാര്യമായി ഭക്ഷണം ലഭിക്കാതെ കുറച്ച് മാത്രം വെള്ളം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തിയത്. പിന്നീട് ട്രയിനില്‍ ആളുകളെ കുത്തിനിറച്ചാണ് പോളണ്ട് അതിര്‍ത്തിയിലേക്ക് എത്തിച്ചത്. ഇതിനിടെ ഒപ്പമുണ്ടായിരുന്ന ചിലരെ ട്രയിനില്‍ നിന്ന് പുറത്താക്കി. പിന്നീട് ഒറ്റക്കാലില്‍ നിന്നാണ് അതിര്‍ത്തി കടന്നതെന്നും ലക്ഷ്മി ജന്മഭൂമിയോട് പറഞ്ഞു.

ലക്ഷ്മിയെ കാണാന്‍ ആര്‍എസ്എസ് ഇടുക്കി വിഭാഗ് പ്രചാര്‍ പ്രമുഖ് അജി കുളത്തിങ്കല്‍ വീട്ടിലെത്തിയപ്പോള്‍, സമീപം അച്ഛന്‍ വിനോദ്, അമ്മ വിജയശ്രീ എന്നിവര്‍

നെടുങ്കണ്ടം: യുദ്ധമുഖത്തെ ദിവസങ്ങള്‍ നീണ്ടു നിന്ന് കഷ്ടതകള്‍ക്കൊടുവില്‍ നാട്ടില്‍ എത്താനായതിന്റെ ആശ്വാസത്തില്‍ ലക്ഷ്മി. ഇന്ത്യന്‍ എംബസിയുടെ സഹായത്താലാണ് ഉക്രൈനിലെ യുദ്ധമുഖത്ത് നിന്ന് രാമക്കല്‍മേട്ടിലെ ബാലന്‍ പിള്ള സിറ്റിയിലെ വീട്ടില്‍ ലക്ഷ്മി എത്തിയത്.  

5 മാസം മുന്‍പാണ് ഉക്രയിനിലെ കാര്‍ഗിവ് യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷ എംബിബിഎസിന് ചേര്‍ന്നത്. യുദ്ധം ആരംഭിച്ചപ്പോള്‍ മുതല്‍ കാര്‍ഗീവില്‍ ഹോസ്റ്റലിന്റെ ബംഗറില്‍ തന്നെയായിരുന്നു താമസം.

കഴിഞ്ഞ 2ന് 60 കുട്ടികളുടെ ഗ്രൂപ്പില്‍ 150 കിലോമീറ്റര്‍ അകലെയുള്ള റെയില്‍വേ സ്റ്റേഷനില്‍ എത്തി അവിടെ നിന്ന് ട്രയിന്‍ മാര്‍ഗ്ഗം പോളണ്ട് അതിര്‍ത്തിയില്‍ എത്തിയത്. 7 ദിവസത്തോളം കാര്യമായി ഭക്ഷണം ലഭിക്കാതെ കുറച്ച് മാത്രം വെള്ളം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തിയത്. പിന്നീട് ട്രയിനില്‍ ആളുകളെ കുത്തിനിറച്ചാണ് പോളണ്ട് അതിര്‍ത്തിയിലേക്ക് എത്തിച്ചത്. ഇതിനിടെ ഒപ്പമുണ്ടായിരുന്ന ചിലരെ ട്രയിനില്‍ നിന്ന് പുറത്താക്കി. പിന്നീട് ഒറ്റക്കാലില്‍ നിന്നാണ് അതിര്‍ത്തി കടന്നതെന്നും ലക്ഷ്മി ജന്മഭൂമിയോട് പറഞ്ഞു.  

ഇവിടെ എത്തി മലയാളി ആണെന്ന് അറിയിച്ചപ്പോള്‍ മുതല്‍ വലിയ സ്വീകരമാണ് തനിക്കടക്കം ലഭിച്ചതെന്ന് ലക്ഷ്മി പറയുന്നു. തുടര്‍ന്ന് ഇന്ത്യന്‍ എംബസി സ്വീകരിച്ച് എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുത്ത് വിമാന മാര്‍ഗ്ഗം ന്യൂദല്‍ഹിയില്‍ എത്തിക്കുകയാണ് ഉണ്ടായത് എന്ന് ലക്ഷ്മി പറഞ്ഞു. ഇവിടെ എത്തിയപ്പോഴും എല്ലാ സഹായവുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പം നിന്നു.  


തുടര്‍ന്നാണ് നാട്ടില്‍ എത്തി ചേര്‍ന്നത്. നാട്ടില്‍ എത്തിച്ചേരുവാന്‍ സഹായിച്ചതിന് പ്രധാനമന്ത്രി മോദിയേയും സഹായത്തിനായി എത്തിയ കേന്ദ്രമന്ത്രിമാരെയും അഭിനന്ദിക്കാനും ലക്ഷ്മി മറന്നില്ല. കാക്കനശ്ശേരില്‍ വിനോദ്-വിജയശ്രീ ദമ്പതികളുടെ ഇളയ മകളാണ് ലക്ഷ്മി.  

ജില്ലയിലെ ആര്‍എസ്എസ് കാര്യകര്‍ത്താക്കള്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ വഴി ലക്ഷ്മിയെ നാട്ടിലെത്തിക്കാന്‍ നേരത്തെ ഇടപെടല്‍ നടത്തിയിരുന്നു. ലക്ഷ്മിയെ നേരില്‍ കാണാനും സുഖവിവരം തിരക്കാനുമായി ആര്‍എസ്എസ് ഇടുക്കി വിഭാഗ് പ്രചാര്‍ പ്രമുഖ് അജി കുളത്തിങ്കല്‍, നെടുങ്കണ്ടം ഖണ്ഡ് സഹകാര്യവാഹ് പ്രകാശ് കെ.പി, പ്രൗഡ പ്രമുഖ് മനോജ് എന്നിവര്‍ വീട്ടിലെത്തി.

 

 

  comment

  LATEST NEWS


  ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാലവര്‍ഷത്തില്‍ 33 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്


  കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍


  കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍


  ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി


  ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം


  ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.