×
login
മീന്‍ പിടിക്കുവാന്‍ പോയി കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

മൃതദേഹം വെള്ളത്തില്‍ പൊങ്ങിയ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ബിനുവും സഹോദരന്‍ ബിജുവും കൂടി മീന്‍ പിടിക്കാന്‍ കെട്ടിയ വല അഴിക്കാനായി കഴിഞ്ഞ 21ന് വള്ളത്തില്‍ പോയപ്പോഴാണ് അപകടം സംഭവിച്ചത്.

സഹോദരങ്ങളായ ബിജുവിന്റെയും ബിനുവിന്റെയും മൃതദേഹം തൊടുപുഴ മണക്കാട് ശാന്തിതീരത്ത് സംസ്‌കരിക്കുന്നു

മൂലമറ്റം: ഇടുക്കി സംഭരണിയുടെ ഭാഗമായ കുളമാവ് ജലാശയത്തില്‍ മീന്‍ പിടിക്കുവാന്‍ പോയി കാണാതായ സഹോദരങ്ങളില്‍ മൂത്തയാളുടെ മൃതദേഹവും കണ്ടെത്തി. കുളമാവ് ചക്കിമാലി കോയിപ്പുറത്ത് ബിനു(36) വിന്റെ  മൃതദേഹമാണ് ഇന്നലെ രാവിലെ വേങ്ങാനം തലയ്ക്കല്‍ ഭാഗത്ത് നിന്ന് കണ്ടെത്തിയത്. 

മൃതദേഹം വെള്ളത്തില്‍ പൊങ്ങിയ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ബിനുവും സഹോദരന്‍ ബിജുവും കൂടി മീന്‍ പിടിക്കാന്‍ കെട്ടിയ വല അഴിക്കാനായി കഴിഞ്ഞ 21ന് വള്ളത്തില്‍ പോയപ്പോഴാണ് അപകടം സംഭവിച്ചത്. സാധാരണ തിരിച്ചെത്തുന്ന സമയം കഴിഞ്ഞിട്ടും ഇവര്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്നാണ് അപകടത്തെ കുറിച്ച് സൂചന കിട്ടിയത്. ജലാശയത്തില്‍ എല്ലാ സംവിധാനവും ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. 

ബിജുവിന്റെ മൃതദേഹം 5 ദിവങ്ങള്‍ക്ക് ശേഷം കഴിഞ്ഞ തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. ബിജുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇടുക്കി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ബിനുവിന്റെ മൃതദേഹം 8 ദിവസങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തിയത്. ബിജു അവിവാഹിതനാണ്. ബിനുവിന്റെ ഭാര്യ: സുജ. മക്കള്‍: അബിനു, അരുണിമ. ബിനുവിന്റെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രണ്ട് മൃതദേഹങ്ങളും തൊടുപുഴ ശാന്തിതീരം വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിച്ചു.
 

  comment

  LATEST NEWS


  പാകിസ്ഥാൻ പതാക കീറുമ്പോള്‍ 'അല്ലാഹു അക്ബര്‍' വിളിച്ച് താലിബാൻ; ഇതാണോ സാഹോദര്യമെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.