×
login
മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പ് കുറഞ്ഞു

ഇടുക്കി സംഭരണിയിലെ ജലനിരപ്പ് ഉയരുന്നതും സാവധാനമായി. ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം 2371.64 അടിയാണ്, 65.63%. കഴിഞ്ഞ ദിവസം 2371.68 അടി എത്തിയിരുന്നു.

കുമളി: കാലവര്‍ഷത്തിന്റെ ശക്തി കുറഞ്ഞതിന് പിന്നാലെ മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളില്‍ ജലനിരപ്പ് താഴുന്നു. ഇന്നലെ വൈകിട്ട് 5ന് ലഭിച്ച കണക്ക് പ്രകാരം മുല്ലപ്പെരിയാറില്‍ 136.05 അടിയാണ് ജലനിരപ്പ്. കഴിഞ്ഞ ദിവസം ഇത് 136.5 വരെ എത്തിയിരുന്നു. നിലവില്‍ സെക്കന്റില്‍ 912 ഘനയടി വെള്ളം ഒഴുകിയെത്തുമ്പോള്‍ തമിഴ്നാട് 1867 ഘനയടി വീതമാണ് വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്നത്.

ഇടുക്കി സംഭരണിയിലെ ജലനിരപ്പ് ഉയരുന്നതും സാവധാനമായി. ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം 2371.64 അടിയാണ്, 65.63%. കഴിഞ്ഞ ദിവസം 2371.68 അടി എത്തിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 0.74 സെ.മീ. മഴ പദ്ധതി പ്രദേശത്ത് കിട്ടിയപ്പോള്‍ 16.293 മില്യണ്‍ യൂണിറ്റ് വൈദ്യതി നിര്‍മിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. ജൂലൈയില്‍ 680.844 മില്യണിനുള്ള വെള്ളമാണ് ഇത്തരത്തില്‍ ആകെ ഒഴുകി എത്തിയത്. 16.802 മില്യണ്‍ യൂണിറ്റായിരുന്നു മൂലമറ്റത്തെ ഭൂകര്‍ഭ നിലയത്തിലെ ഉത്പാദനം. 2383.53 അടിയാണ് ഈ മാസം പത്ത് വരെയുള്ള അപ്പര്‍ റൂള്‍ ലെവല്‍.

 

 

 

    comment

    LATEST NEWS


    ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


    വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


    1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


    മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


    ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


    സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.