×
login
കാട്ടാനക്കൂട്ടം നെല്‍കൃഷി നശിപ്പിച്ചു; കര്‍ഷകന്‍ കൃഷി ഉപേക്ഷിക്കുന്നു

സമീപത്തെ കാരറ്റ് കൃഷിയും നശിപ്പിച്ചിട്ടുണ്ട്. തരിശുഭൂമിയായി കിടന്ന സ്ഥലത്ത് മൂന്നുമാസം മുമ്പാണ് നെല്‍കൃഷി ചെയ്തത്. ഇപ്പോള്‍ നെല്‍കൃഷി വിളവ് എത്തുന്ന പാക മായിരിക്കേയാണ് കഴിഞ്ഞദിവസം ഒറ്റരാത്രികൊണ്ട് പാടത്ത് പകുതിയോളം നെല്ലുകള്‍ കാട്ടാനക്കൂട്ടം ചവിട്ടിയും തിന്നും നശിപ്പിച്ചിരിക്കുന്നത്.

വെട്ടൂകാട്ടില്‍ ഷില്‍ജുവിന്റെ നെല്‍കൃഷി പാടം കാട്ടാനക്കൂട്ടം നശിപ്പിച്ച നിലയില്‍

മറയൂര്‍: കാന്തല്ലൂര്‍ വെട്ടുകാട് മേഖലയില്‍ കാട്ടാനക്കൂട്ടം നെല്‍കൃഷി നശിപ്പിച്ചു. ഒറ്റരാത്രികൊണ്ട് വെട്ടുകാട്ടില്‍ ഷില്‍ജുവിന്റെ ഒരു ഏക്കറിലെ നെല്‍കൃഷിയാണ് കാട്ടാനക്കൂട്ടം നടന്നും തിന്നും നശിപ്പിച്ചിരിക്കുന്നത്.  

സമീപത്തെ കാരറ്റ് കൃഷിയും നശിപ്പിച്ചിട്ടുണ്ട്. തരിശുഭൂമിയായി കിടന്ന സ്ഥലത്ത് മൂന്നുമാസം മുമ്പാണ് നെല്‍കൃഷി ചെയ്തത്. ഇപ്പോള്‍ നെല്‍കൃഷി വിളവ് എത്തുന്ന പാക മായിരിക്കേയാണ് കഴിഞ്ഞദിവസം ഒറ്റരാത്രികൊണ്ട് പാടത്ത് പകുതിയോളം നെല്ലുകള്‍ കാട്ടാനക്കൂട്ടം ചവിട്ടിയും തിന്നും നശിപ്പിച്ചിരിക്കുന്നത്.  

നെല്‍പ്പാടത്ത് കാട്ടാനകള്‍ ഇറങ്ങിയത് അറിഞ്ഞ കുടുംബാംഗങ്ങള്‍ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും  കാട്ടാന തിരികെ വന്ന ഓടിച്ചിതിനാല്‍ രാത്രി മുഴുവനും ഭയന്ന് വിറച്ചാണ് വീടിനുള്ളില്‍ കഴിഞ്ഞത്. തന്റെ അധ്വാനഫലം വന്യ ജീവികള്‍ നശിപ്പിച്ച് കളയുന്നതിനാല്‍ ഇനി കൃഷിക്ക് ഇല്ലെന്നാണ് ഷില്‍ജു പറയുന്നത്.  


കാന്തല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹന്‍ദാസ് സ്ഥലം സന്ദര്‍ശിച്ചു വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കാന്തല്ലൂര്‍ റേഞ്ചിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രാജീവിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്ത് എത്തി വിവരങ്ങള്‍ ശേഖരിച്ചു. പ്രദേശത്ത് കാട്ടാനശല്യം കഴിഞ്ഞ ഒരു മാസമായി തുടരുമ്പോള്‍ ആന വാച്ചര്‍മാരായി പ്രദേശവാസികളായ പത്തിലേറെ പേരെ വനം വകുപ്പ് നിയമിച്ചിട്ടുണ്ട്. ഇവര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്താണ് കൃഷിയിടത്തില്‍ കാട്ടാനകള്‍ കയറുന്നത് എന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.

 

 

  comment

  LATEST NEWS


  ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ


  ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി


  അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല; രാജ്യത്തെ ആദ്യ സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ കൈമാറി


  ഫൊക്കാന അടിമുടി ഉടച്ചുവാർക്കും, പുതിയ ദിശാബോധം നൽകും: ബാബു സ്റ്റീഫൻ


  പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു, ചോദ്യോത്തരവേളയും അടിയന്തര പ്രമേയവും ഒഴിവാക്കി


  പുലരി അരവത്തിന്റെ നാട്ടി ഉത്സവം; കഞ്ഞിക്കൊപ്പം 101 തരം ചമ്മന്തിയുടെ രുചിമേളം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.