ജയ്പൂര്‍ : ഐപിഎല്‍ ക്രിക്കറ്റില്‍ ഇന്ന് രാജസ്ഥാന് റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സ് മത്സരം. രാത്രി 7:30ന് ജയ്പൂരിലെ സവായ് മാന്‍സിംഗ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരം.
കഴിഞ്ഞ രാത്രി ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അഞ്ച് റണ്‍സിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു.കൊല്‍ക്കത്തയ്ക്ക് വേണ്ടി മാര്‍ക്കോ ജാന്‍സനും ടി നടരാജനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. എയ്ഡന്‍ മാര്‍ക്രം 41 റണ്‍സെടുത്തപ്പോള്‍ ഹൈദരാബാദിന്റെ ശാര്‍ദുല്‍ താക്കൂറും വൈഭവ് അറോറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: