×
login
മൂലധനച്ചെലവ് മെച്ചപ്പെടുത്താന്‍ കേരളത്തിന് കേന്ദ്രത്തിന്റെ പിന്തുണ: തുറന്ന വിപണിയില്‍ നിന്ന് വായ്പയെടുക്കാന്‍ അനുമതി

സംസ്ഥാനങ്ങളുടെ മൂലധന ചെലവുകളുടെ അടുത്ത അവലോകനം 2021 ഡിസംബറില്‍ ധനവിനിയോഗ വകുപ്പ് നടത്തും.

ന്യൂദല്‍ഹി: സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പന്നത്തിന്റെ (GSDP) 0.25 ശതമാനത്തിന് തുല്യമായ തുക തുറന്ന വിപണിയില്‍ നിന്ന് വായ്പയെടുക്കാന്‍ കേന്ദ്ം അനുമതി നല്‍കി.  സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ മൂലധനച്ചെലവിനായി കേന്ദ്ര ധനമന്ത്രാലയം നിശ്ചയിച്ച ലക്ഷ്യം കേരളം കൈവരിച്ചു. പ്രോത്സാഹനമെന്ന നിലയിലാണ് അധിക വായ്പയെടുക്കാന്‍ ധനവിനിയോഗ വകുപ്പ് അനുമതി നല്‍കിയത്. 2255 കോടി രൂപയുടെ സമാഹരണം കൂടി നടത്താന്‍ കേരളത്തിനാകും. ലഭ്യമാകുന്ന അധിക സാമ്പത്തിക സ്രോതസ്സുകള്‍ സംസ്ഥാനങ്ങള്‍ക്ക് മൂലധനച്ചെലവ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇത് സഹായികമാക്കും.  

കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളാണ് മൂലധനച്ചെലവ് ലക്ഷ്യം കൈവരിച്ചുത്.ആന്ധ്രാപ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഡ്, ഹരിയാന, മധ്യപ്രദേശ്, മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍ഡ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍. ഈ സംസ്ഥാനങ്ങള്‍ക്കെല്ലാം കൂടി 15,721 കോടി രൂപയുടെ അധിക സമാഹരണത്തിനാണ് അനുമതി.

മൂലധനച്ചെലവിന് സമ്പദ്വ്യവസ്ഥയില്‍ ബഹുഗുണീകൃത ഫലങ്ങള്‍ ഉളവാക്കാനുള്ള ശേഷിയുണ്ട്. മൂലധനച്ചെലവ് സമ്പദ്വ്യവസ്ഥയുടെ ഭാവിയിലുള്ള ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുകയും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്യും.

അധിക വായ്പയ്ക്ക് യോഗ്യത നേടുന്നതിനായി, 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദം അവസാനിക്കുന്നതോടെ നിശ്ചയിച്ച ലക്ഷ്യത്തിന്റെ 15 ശതമാനമെങ്കിലും സംസ്ഥാനങ്ങള്‍ കൈവരിക്കേണ്ടതുണ്ട്. രണ്ടാം പാദത്തിന്റെ അവസാനത്തില്‍ 45 ശതമാനവും, മൂന്നാം പാദത്തിന്റെ അവസാനത്തോടെ 70 ശതമാനവും, 2022 മാര്‍ച്ച് 31-നകം 100 ശതമാനവും ലക്ഷ്യം കൈവരിക്കണം.

സംസ്ഥാനങ്ങളുടെ മൂലധന ചെലവുകളുടെ അടുത്ത അവലോകനം 2021 ഡിസംബറില്‍ ധനവിനിയോഗ വകുപ്പ് നടത്തും.

 

  comment

  LATEST NEWS


  പെരുമുടിയൂരിന്റെ പെരുമ തകര്‍ക്കാന്‍ നീക്കം; സംസ്‌കൃതം പുറത്തേക്ക്, മലയാളം രണ്ടാം ഭാഷയാക്കാൻ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു


  ഡയറ്റില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും നിയമനമില്ല; പൊതു വിദ്യാഭ്യാസ വകുപ്പ് നിയമനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം


  ത്രിവര്‍ണ്ണ പതാകയുമായി മോദിയെ വരവേറ്റ് യുഎസ്: നാളെ ജോ ബൈഡനും, കമല ഹാരിസുമായും കൂടിക്കാഴ്ച നടത്തും; യുഎന്‍, ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും


  '1921 - മലബാര്‍ കലാപം - സത്യവും മിഥ്യയും ' കാനഡ കെ എച്ച് എഫ് സി പ്രഭാഷണം വെള്ളിയാഴ്ച


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.