login
ഹവില്‍ദാര്‍ മുഹമ്മദ് സലീമിന്റെ കൊലയ്ക്ക് പകരം വീട്ടി സൈന്യം; മൂന്നു ദിവസത്തിനിടെ 12 ഭീകരരെ വധിച്ചു; കൊല്ലപ്പെട്ട ഭീകരരില്‍ 14 വയസുകാരനും

കീഴടങ്ങാന്‍ സൈന്യം പലതവണ കുട്ടിയോട് ആവശ്യപ്പെട്ടു. കുട്ടിയുടെ മാതാപിതാക്കളെ വരെ എത്തിച്ച് കുട്ടിയെ ആയുധം താഴെയിടാന്‍ പ്രേരിപ്പിച്ചുനോക്കിയിരുന്നു. പക്ഷെ മറ്റു ഭീകരര്‍ കുട്ടിയെ കീഴടങ്ങാന്‍ അനുവദിച്ചില്ല.

കശ്മീര്‍: സുരക്ഷാ സേന നാല് വ്യത്യസ്ത ഇടങ്ങളിലായി നടത്തിയ സേനാ നീക്കങ്ങളില്‍ പന്ത്രണ്ട് ഭീകരരെ വധിച്ചു.  ജമ്മു കശ്മീര്‍ ഡിജിപിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 72 മണിക്കൂറുകള്‍ക്കകം 12 ഭീകരരെ കൊന്നു. ബിജ്ബിഹാരയിലെ സേനാ നീക്കം കഴിഞ്ഞു. ഇവിടെ ലഷ്‌കര്‍ ഇ തൊയ്ബയില്‍ പ്രവര്‍ത്തിച്ച രണ്ട് ഭീകരരെയാണ് വധിച്ചത്. ഹരിപൊറയിലെ അല്‍ ബാദറില്‍ മൂന്ന് ഭീകരരെ കൊന്നു. ത്രാലിലും ഷോപ്പിയാനിലും സൈന്യം നടത്തിയ നീക്കത്തില്‍ ഏഴ് ഭീകരര്‍ കൊല്ലപ്പെട്ടു, ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു.

ഷോപ്പിയാനിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍ ഒരു പതിനാലു വയസുകാരനും ഉള്‍പ്പെട്ടിട്ടുണ്ട്. കുറച്ച് ദിവസമായി വീട്ടില്‍ നിന്നു കാണാതായതാണ് ഈ പതിനാലുകാരനെ. ഈ കുട്ടിയെ രക്ഷിക്കാന്‍ സൈന്യം പരമാവധി ശ്രമിച്ചിരുന്നു. കീഴടങ്ങാന്‍ സൈന്യം പലതവണ കുട്ടിയോട് ആവശ്യപ്പെട്ടു. കുട്ടിയുടെ മാതാപിതാക്കളെ വരെ എത്തിച്ച് കുട്ടിയെ ആയുധം താഴെയിടാന്‍ പ്രേരിപ്പിച്ചുനോക്കിയിരുന്നു. പക്ഷെ മറ്റു ഭീകരര്‍ കുട്ടിയെ കീഴടങ്ങാന്‍ അനുവദിച്ചില്ല.  

ധീരജവാന്‍ ഹവില്‍ദാര്‍ മുഹമ്മദ് സലീം അക്ഹൂണിന്റെ കൊലപാതകത്തില്‍ പ്രതികാരം വീട്ടി സൈന്യം. ഹവില്‍ദാര്‍ക്കു നേരെ വെടിയുതിര്‍ത്ത രണ്ട് ഭീകരരെ കണ്ടെത്തി സൈന്യം ഇന്നലെ വകവരുത്തി. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹവില്‍ദാര്‍ മുഹമ്മദ് സലീമിനെതിരെ ഭീകരര്‍ നിറയൊഴിച്ചത്, കൊലപ്പെടുത്തിയത്. മാര്‍ച്ച് 22 മുതല്‍ അവധിയില്‍ പ്രവേശിച്ചിരുന്ന അദ്ദേഹം കശ്മീരിലെ ബിജ്‌ബെഹറ സ്വദേശിയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് മുഹമ്മദ് സലീം കൊല്ലപ്പെട്ടത്.

 

  comment

  LATEST NEWS


  ഗണേഷ് കുമാറിനെതിരേ സിപിഎം നേതൃത്വത്തെ സമീപിച്ച് സഹോദരി; അച്ഛന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തു; സരിത ബന്ധവും ചര്‍ച്ച; ആദ്യ ടേം മന്ത്രിസ്ഥാനം ഒഴിവാക്കി


  രാഷ്ട്രീയക്കാര്‍ പ്രതിയാകുമ്പോള്‍ ജനങ്ങളെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നത് അംഗീകരിക്കില്ല; മമതയ്ക്ക് ബംഗാള്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം


  പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു; കർഷകർ പാൽ കറന്ന് കളയുന്നു, സർക്കാർ ആശുപത്രി ഉണ്ടെങ്കിലും ഡോക്ടർമാരില്ല


  മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


  ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


  ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം


  ചീറിപ്പായുന്നു ടാങ്കർ ലോറികൾ :അപകടക്കെണിയൊരുക്കി ദേശീയപാത, ഒരു മാസത്തിനിടെ അപകടത്തിൽപ്പെട്ടത് മൂന്ന് ടാങ്കർ ലോറികൾ


  പാലസ്തീന് ഐക്യദാര്‍ഢ്യവുമായി ഖത്തര്‍; ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ റെഡ്ക്രസന്റ് ഓഫീസ് ഇസ്രയേല്‍ ഷെല്‍ ആക്രമണത്തില്‍ തകര്‍ത്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.