മതം മാറാനാകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ലാവണ്യ. ഇതിന്റെ പേരില്‍ പല രീതിയിലും സ്കൂള്‍ അധികൃതര്‍ പീഡിപ്പിച്ചിരുന്നതായി ലാവണ്യ വീട്ടുകാരോട് പരാതി പറഞ്ഞിരുന്നു.
ചെന്നൈ: ക്രിസ്തുമതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്കൂള്‍ അധികൃതരുടെ പീഡനം സഹിക്കാനാകാതെ സ്കൂള്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ തിരുക്കാട്ടുപാളി സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 12ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ എം.ലാവണ്യയാണ് ആത്മഹത്യ ചെയ്തത്.
സ്കൂളില്‍ തുടര്‍പഠനം നടത്തണമെങ്കില്‍ ക്രിസ്തുമതം സ്വീകരിക്കണമെന്ന് സ്കൂള്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി സ്കൂളിന് അടുത്തുള്ള സെന്റ് മൈക്കിള്‍സ് ഗേള്‍സ് ഹോസ്റ്റലിലാണ് ലാവണ്യ താമസിച്ചിരുന്നത്.എന്നാല്‍ മതം മാറാനാകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ലാവണ്യ. ഇതിന്റെ പേരില്‍ പല രീതിയിലും സ്കൂള്‍ അധികൃതര്‍ പീഡിപ്പിച്ചിരുന്നതായി ലാവണ്യ വീട്ടുകാരോട് പരാതി പറഞ്ഞിരുന്നു. പൊങ്കല്‍ അവധിക്ക് ലാവണ്യയെ വീട്ടിലേക്ക് വിടാനും അധികൃതര്‍ തയ്യാറായില്ല. അവധി ദിവസങ്ങളില്‍ സ്കൂളിലെ ടോയ്ലറ്റ് വൃത്തിയാക്കുക, പാചകം ചെയ്യുക, പാത്രം കഴുകുക തുടങ്ങിയ ജോലികള്‍ ചെയ്യിച്ചുവെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് പൂന്തോട്ടത്തില്‍ അടിക്കാന്‍ ഉപയോഗിക്കുന്ന കീടനാശിനി എടുത്ത് കഴിച്ച് ലാവണ്യ ആത്മഹത്യാശ്രമം നടത്തിയത്.
കുട്ടി അവശയായതോടെ പ്രദേശത്തെ ക്ലിനിക്കില്‍ പ്രവേശിച്ചപ്പോഴാണ് വിഷം കഴിച്ച വിവരം അറിയുന്നത്. മാതാപിതാക്കളെത്തിയാണ് ലാവണ്യയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ ഐസിയുവില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ഇന്നലെ അന്ത്യം സംഭവിച്ചു. അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ഇതിനിടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടനെ ചിത്രീകരിച്ച ഒരു വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സ്കൂള്‍ അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഇതില്‍ ലാവണ്യ ഉന്നയിക്കുന്നത്.
ക്രിസ്തുമതത്തിലേക്ക് മാറിയാല്‍ തുടര്‍പഠനത്തിനും സഹായിക്കാമെന്ന് സ്കൂളുകാര് വാഗ്ദാനം ചെയ്തതായി ലാവണ്യ ഈ വീഡിയോയില്‍ പറയുന്നു. മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിലും ഇക്കാര്യം ചോദിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കാത്തതോടെ അവര്‍ എപ്പോഴും ദേഷ്യപ്പെടുമായിരുന്നുവെന്നും ലാവണ്യ പറയുന്നുണ്ട്. റേച്ചല്‍ മേരി എന്നയാളുടെ പേരും ഇതില്‍ പറയുന്നുണ്ട്. സ്കൂളിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലാവണ്യയുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം തിരുക്കാട്ടുപള്ളി പോലീസ് സ്റ്റേഷന് മുന്നില്‍ ഉപരോധം നടത്തിയിരുന്നു. ഹിന്ദു സംഘടനകളായ വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു മുന്നണി, രാഷ്ട്രീയ സംഘടനയായ ഇന്ദു മക്കള്‍ പാര്‍ട്ടി തുടങ്ങീ നിരവധി സംഘടനകള്‍ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)
നടന് ധര്‍മ്മജന്റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്
തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്
കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം
പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ 4 മുസ്ലിം വനിതാചിന്തകര്‍
അറിവിനേക്കാള്‍ വലുത് മതവസ്ത്രമെന്ന് പെണ്‍കുട്ടികള്‍; ഹൈക്കോടതി ഉത്തരവ് പാലിക്കുമെന്ന് അധ്യാപകരും; പരീക്ഷ ബഹിഷ്കരിച്ച് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍
ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം മൗലികാവകാശ ലംഘനമല്ല; ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ വരരുത്