മുൻപ് ഭരണത്തിൽ ഇരുന്നവരുടെ, ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളായിരുന്നു ജമ്മു കശ്മീരിന്റെ ദുരവസ്ഥയ്‌ക്ക് കാരണം. തീവ്രവാദം കാരണം ജമ്മു കശ്മീരിൽ 42,000 ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇന്ന് ഹർത്താൽ ആഹ്വാനം ചെയ്യാനോ സുരക്ഷ സേനക്ക് നേരെ കല്ലെറിയാനോ ആരും ധൈര്യപ്പെടുന്നില്ല.
ശ്രീനഗർ: തീവ്രവാദവും അഴിമതിയും ഇല്ലാതാക്കി എല്ലാമേഖലകളിലും വികസനം കൊണ്ടുവരാനും രാജ്യത്ത് ജമ്മു കശ്മീരിനെ ഒന്നാമതെത്തിക്കാനുമാണ് മോദി സർക്കാർ ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കശ്മീരിൽ കാര്യങ്ങൾ മാറുകയാണ്. പുതിയ നിക്ഷേപങ്ങൾ എത്തുന്നു. ടൂറിസത്തിൽ കുതിച്ചുചാട്ടമുണ്ടായെന്നും അമിത് ഷാ വ്യക്തമാക്കി. ജമ്മു കശ്മീരിൽ 1960 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻപുണ്ടായിരുന്നവർ കല്ലും ബോംബും വെച്ച് കൊടുത്തിരുന്ന യുവാക്കളുടെ കൈകളിൽ മോദി സർക്കാർ തൊഴിലും കമ്പ്യൂട്ടറും വെച്ച് കൊടുക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമാണ് കൂടുതൽ വികസന പദ്ധതികൾ അവതരിപ്പിക്കാൻ സാധിച്ചത്. വികസനത്തിന് പകരം വിഘടനവാദം പ്രോത്സാഹിപ്പിച്ച ചില കുടുംബങ്ങളാണ് ജമ്മു കശ്മീരിനെ ഭീകരതയുടെ കേന്ദ്രമാക്കി മാറ്റിയത്.
മുൻപ് ഭരണത്തിൽ ഇരുന്നവരുടെ, ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളായിരുന്നു ജമ്മു കശ്മീരിന്റെ ദുരവസ്ഥയ്‌ക്ക് കാരണം. തീവ്രവാദം കാരണം ജമ്മു കശ്മീരിൽ 42,000 ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇന്ന് ഹർത്താൽ ആഹ്വാനം ചെയ്യാനോ സുരക്ഷ സേനക്ക് നേരെ കല്ലെറിയാനോ ആരും ധൈര്യപ്പെടുന്നില്ല. ചില കുടുംബങ്ങളിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന അധികാരമായിരുന്നു, ജനാധിപത്യ പുനസ്ഥാപനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെ ജനങ്ങൾക്ക് നൽകിയതെന്നും അമിത് ഷാ പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം, 2019 വരെയുള്ള കാലത്ത് വെറും 15,000 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് ജമ്മു കശ്മീരിൽ ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ഇവിടെ 56,000 കോടി രൂപയുടെ നിക്ഷേപം എത്തിക്കാൻ കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്ക് സാധിച്ചുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
ജമ്മു കശ്മീരിൽ വിനോദസഞ്ചാര മേഖല വികസനത്തിന്റെ പാതയിലാണ്. ഇതിന്റെ നേട്ടം യുവാക്കൾക്ക് ഉണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു.
പോലീസ് സ്റ്റേഷനുകള്‍ മര്‍ദന കേന്ദ്രങ്ങളായി മാറി; പിണറായി ഭരണത്തില്‍ കേരളത്തിലുണ്ടാകുന്നത് മനോഹരന്റേത് പോലുള്ള കുടുംബങ്ങള്‍: സി.കെ. പത്മനാഭന്‍
വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍
പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു 'ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം'
'ഒറ്റ നയപൈസ തരില്ല, മാപ്പും പറയില്ല'; എം.വി.ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടകേസില്‍ വിശദമായ മറുപടി കത്ത് നല്‍കി സ്വപ്ന സുരേഷ്
യാത്രക്കാരെ ചൂഷണം ചെയ്യുന്ന പരാതികള്‍ വര്‍ധിക്കുന്നു; ഉത്സവ സീസണില്‍ അമിതനിരക്ക് ഈടാക്കുന്ന ബസുകള്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി ആന്റണി രാജു
നാവികസേനയ്ക്ക് കരുത്താകാന്‍ മിസൈല്‍ വാഹിനികള്‍ ഉള്‍പ്പെടെ 17നെക്‌സ്റ്റ് ജനറേഷന്‍ കപ്പലുകള്‍; 19600 കോടിരൂപയുടെ കരാറില്‍ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്‍കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്