×
login
തെരഞ്ഞെടുപ്പിന് പിന്നാലെ കൊല്‍ക്കത്ത‍യില്‍ നടന്ന അക്രമം: ബിജെപി നേതാവിന്റെ കൊലപാതകത്തില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍

'എഫ്‌ഐറില്‍ പേരുള്ള രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു. ഇതോടെ എഫ്‌ഐആറിലു എട്ടുപേരില്‍ ഏഴും പിടിയിലായി'യെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

കൊല്‍ക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിനുശേഷം കൊല്‍ക്കത്തയില്‍ നടന്ന അക്രമങ്ങള്‍ക്കിടെ നടന്ന ബിജെപി നേതാവ് അഭിജിത് സര്‍ക്കാരിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെക്കൂടി പൊലീസ്റ്റ് അറസ്റ്റ് ചെയ്തു. ഇതുവരെ കേസുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 'എഫ്‌ഐറില്‍ പേരുള്ള രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു. ഇതോടെ എഫ്‌ഐആറിലു എട്ടുപേരില്‍ ഏഴും പിടിയിലായി'യെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ശനിയാഴ്ച രണ്ടുപേരെയും കീഴ്‌കോടതിയില്‍ ഹാജരാക്കും. 

അഭിജിത് സര്‍ക്കാരിന്റെ രണ്ടാമത്തെ പോസ്റ്റ്‌മോര്‍ട്ടത്തിന് ജൂലൈ രണ്ടിന് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മരിച്ചയാളുടെ ഡിഎന്‍എ പരിശോധന നടത്തണമെന്ന സഹോദരന്‍ ബിശ്വജിത് ബാനര്‍ജിയുടെ ആവശ്യപ്രകാരമായിരുന്നു ഇത്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹത്തിന് കേടുപാടുകള്‍ സംഭവിച്ചുവെന്നും കോടതിയെ അറിയിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്.  

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.