×
login
2000 രൂപ നോട്ട് ‍അവതരിപ്പിച്ചത് പണലഭ്യത ഉറപ്പാക്കാന്‍; ലക്ഷ്യം കണ്ടു; പിന്‍വലിച്ചെങ്കിലും നോട്ടിന്റെ നിയമപ്രാബല്യം നിലനില്‍ക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍

പൊതുജനങ്ങളുടെ ആവശ്യം അനുസരിച്ചായിരിക്കും 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ പുറത്തിറക്കുക. മിക്കവാറും ബാങ്കുകള്‍ എടിഎമ്മില്‍ ക്രമീകരണം വരുത്തിയിട്ടുള്ളതിനാല്‍ 2000 രൂപയുടെ നോട്ടുകള്‍ ഇനി ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുംബൈ: നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ പണലഭ്യത ഉറപ്പാക്കാനാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചതെന്നും അതു ലക്ഷ്യം കണ്ടുവെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ്. നോട്ട് എന്തിനാണോ വിപണിയില്‍ എത്തിച്ചത് അതിന്റെ ലക്ഷ്യം പൂര്‍ത്തിയായതിനാലാണ് നോട്ട് പിന്‍വലിച്ചത്.  

രണ്ടായിരം രൂപ നോട്ടുകള്‍ വിനിമയത്തില്‍നിന്ന് പിന്‍വലിച്ചെങ്കിലും നിയമ പ്രാബല്യം തുടരും. ഇത് നോട്ട് നിരോധനമല്ലെന്നും നിയമപരമായ സാധുത 2000 രൂപയുടെ നോട്ടിന് തുടര്‍ന്നും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2,000 രൂപയുടെ നോട്ടുകള്‍ തിരികെ നല്‍കാന്‍ സെപ്റ്റംബര്‍ 30 ആണ് അവസാന ദിവസമായി നിശ്ചയിച്ചിട്ടുള്ളത്. തീയതി പിന്നിട്ടാലും എപ്പോള്‍ വേണമെങ്കിലും നോട്ട് കൈമാറ്റം അനുവദിക്കുമെന്നാണ് ആര്‍ബിഐ ഗവര്‍ണര്‍ നല്‍കുന്ന സൂചന. നോട്ടുകള്‍ മാറ്റിവാങ്ങുന്നത് ആര്‍ബിഐയുടെ കറന്‍സി മാനേജുമെന്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ബാങ്കുകളില്‍ തിരിച്ചെത്തുന്ന നോട്ടുകളുടെ കണക്കനുസരിച്ചാകും സമയപരിധി നീട്ടുകയെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ ആവശ്യം അനുസരിച്ചായിരിക്കും 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ പുറത്തിറക്കുക. മിക്കവാറും ബാങ്കുകള്‍ എടിഎമ്മില്‍ ക്രമീകരണം വരുത്തിയിട്ടുള്ളതിനാല്‍ 2000 രൂപയുടെ നോട്ടുകള്‍ ഇനി ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.