×
login
തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമല്ല; പ്രത്യേക ഫോമും ഇല്ല; 2000 രൂപ നോട്ടുകള്‍ ഇന്നു മുതല്‍ ബാങ്കുകളില്‍ നിന്നു മാറ്റിത്തുടങ്ങാം

നോട്ട് മാറാന്‍ വരുന്നവര്‍ക്ക് തണലുള്ള കാത്തിരിപ്പ് സ്ഥലവും കുടിവെള്ളം അടക്കമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്ന് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം:  ഇന്ത്യയിലുടനീളമുള്ള ബാങ്കുകളില്‍ നിന്ന് ഇന്ന് മുതല്‍ 2000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങാം. രണ്ടായിരത്തിന്റെ നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തിലാണിത്. നോട്ട് മാറ്റി വാങ്ങാന്‍ തിരക്ക് ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അതു മറികടക്കാനുള്ള തയ്യാറെടുപ്പിനായി ബാങ്കുകള്‍ക്ക് നാല് ദിവസത്തെ സാവകാശം നല്‍കിയത്. നോട്ട് മാറാനെത്തുന്നവര്‍ തിരിച്ചറിയല്‍ രേഖ നല്‍കേണ്ടതില്ല. പ്രത്യേക ഫോമും പൂരിപ്പിക്കേണ്ടതില്ല. ഒറ്റത്തവണ 20,000 രൂപ വരെ അതായത് പത്ത് നോട്ടുകള്‍ മാത്രമാണ് മാറ്റി വാങ്ങാനാകുന്നത്. നോട്ട് മാറാന്‍ വരുന്നവര്‍ക്ക് തണലുള്ള കാത്തിരിപ്പ് സ്ഥലവും കുടിവെള്ളം അടക്കമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്ന് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  

സെപ്തംബര്‍ 30 വരെയാണ് നോട്ട് മാറ്റാനുള്ള സമയമായി നല്‍കിയിരിക്കുന്നത്. എന്നാല്‍ സെപ്റ്റംബര്‍ 30ന് ശേഷവും നോട്ട് വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്നും ബാങ്കുകളില്‍ ചെന്ന് തിരക്ക് പിടിക്കേണ്ട ആവശ്യമില്ലെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തിരിച്ചെത്തിയ നോട്ടുകളുടെ എണ്ണം പരിശോധിച്ച ശേഷം സമയം നീട്ടി നല്‍കുന്ന കാര്യം ആര്‍ബിഐ പരിശോധിക്കും.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.