×
login
'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍

നരകത്തില്‍ പ്രവേശിക്കും മുമ്പേ തന്നെ ഇന്ത്യയുടെ ജനറല്‍ ബിപിന്‍ റാവത്ത് ജീവനോടെ കത്തിയെരിഞ്ഞെന്ന് ആഹ്ലാദത്തോടെ ട്വീറ്റ് ചെയ്ത 21 കാരനായ യുവാവ് അറസ്റ്റില്‍. ബീഹാര്‍ സ്വദേശിയായ ജവാദ് ഖാനാണ് പൊലീസ് പിടിയിലായത്.

ന്യൂദല്‍ഹി: നരകത്തില്‍ പ്രവേശിക്കും മുമ്പേ തന്നെ ഇന്ത്യയുടെ ജനറല്‍ ബിപിന്‍ റാവത്ത് ജീവനോടെ കത്തിയെരിഞ്ഞെന്ന് ആഹ്ലാദത്തോടെ ട്വീറ്റ് ചെയ്ത 21 കാരനായ യുവാവ് അറസ്റ്റില്‍. ബീഹാര്‍ സ്വദേശിയായ ജവാദ് ഖാനാണ് പൊലീസ് പിടിയിലായത്.

ഇയാളുടെ ട്വിറ്റര്‍ പ്രൊഫൈല്‍ പരിശോധിച്ചപ്പോള്‍ മുന്‍പും ഇത്തരം ഇന്ത്യാവിരുദ്ധ, ഹിന്ദു വിരുദ്ധ ട്വീറ്റുകള്‍ ജവാദ് ഖാന്‍ ചെയ്തതായി തെളിഞ്ഞു. രാജസ്ഥാനിലെ ടോങ്ക് പൊലീസാണ് ജവാദ് ഖാനെ അറസ്റ്റ് ചെയ്തത്. ഡിസംബര്‍ എട്ടിന് തമിഴ്‌നാട്ടിലുണ്ടായ വ്യോമസേന ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് മരണപ്പെട്ടതില്‍ ആഹ്ലാദം പ്രകടിപ്പിച്ചാണ് ജവാദ് ഖാന്‍ ട്വീറ്റ് ചെയ്തത്.

രാജ് ടാക്കീസിനടുത്ത് താമസിക്കുന്ന അബ്ദുള്‍ നഖി ഖാന്‍റെ മകനാണ് ജവാദ് ഖാന്‍. പൊലീസുകാര്‍ നാല് സംഘങ്ങളായി തിരിഞ്ഞാണ് ട്വീറ്റിന് പിന്നിലെ വ്യക്തിയെക്കുറിച്ച് അന്വേഷണം നടത്തിയത്. ട്വീറ്റിന് പിന്നിലെ പ്രതി ജവാദ്ഖാനാണെന്ന് മനസ്സിലായതോടെ അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

ജവാദ് ഖാന്‍റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ പരിശോധിച്ച പൊലീസ് സംഘം ഇതുപോലുള്ള അസ്വസ്ഥകരമായ ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും കണ്ടെത്തി. അതിലൊന്ന് താലിബാന്‍ സര്‍ക്കാരിനെ അഭിവാദ്യം ചെയ്യുന്ന സന്ദേശമാണ്. തോക്ക് മേശമേല്‍ വെച്ച് ചായ കുടിക്കുന്ന ഒരു താലിബാന്‍ തീവ്രവാദിയുടെ ചിത്രവും ജവാദ് ഖാന്‍ പങ്കുവെച്ചിട്ടുണ്ട്. 'എന്തൊരു നല്ല മുഖം...അള്ളാ താങ്കളെ അനുഗ്രഹിക്കട്ടെ...' എന്നതായിരുന്നു ഈ ട്വീറ്റ്.

ഡിസംബര്‍ ആറിന് അയോധ്യക്ഷേത്ര നിര്‍മ്മാണ വാര്‍ഷിക ദിനത്തില്‍ പങ്കുവെച്ച മറ്റൊരു ട്വീറ്റില്‍ അയോധ്യ ക്ഷേത്രത്തിന്‍റെ സ്ഥാനത്ത് പള്ളി പണിയുമെന്നും ജവാദ് പ്രതിജ്ഞയെടുക്കുന്നു. മഥുരയില്‍ ജനങ്ങളോട് ആയുധമെടുക്കാനും ജവാദ് ആഹ്വാനം ചെയ്യുന്നുണ്ട്. അവിടെ പള്ളി മാറ്റി ശ്രീകൃഷ്ണന് ക്ഷേത്രം പണിയുമെന്ന ബിജെപി നീക്കത്തെ വിമര്‍ശിക്കുന്നതാണ് ഈ ട്വീറ്റ്.

    comment

    LATEST NEWS


    കോണ്‍ഗ്രസ് സഖ്യകക്ഷി തൗഖീര്‍ റാസ ഖാനെ ചോദ്യം ചെയ്ത് മരുമകള്‍; സ്ത്രീകളുടെ അവകാശം സംരക്ഷിക്കാന്‍ ബിജെപിയ്‌ക്കേ കഴിയൂ എന്ന് നിദ ഖാന്‍


    ഗോവയില്‍ 34 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തുവിട്ട് ബിജെപി; മുഖ്യമന്ത്രി പ്രമോദ് സാവന്ത് സംഗ്ലിയില്‍; രണ്ട് മന്ത്രിമാരെ ഒഴിവാക്കി


    പാകിസ്ഥാന്‍ ഐഎസ്‌ഐ ഇസ്ലാമിക ജിഹാദ് പ്രചരിപ്പിക്കാന്‍ തബ്ലിഗി ജമാത്തിനെ ഉപയോഗിക്കുന്നു


    ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മുറെയും റാഡുകാനുവും തോറ്റു;മെദ്‌വദേവ്, ഹാലെപ്പ് മുന്നോട്ട്


    ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്‍


    ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.