login
പിഎം ആവാസ് യോജനയ്ക്കു കീഴില്‍ 22,000 വീടുകള്‍; ലക്ഷ്യം കൈവരിച്ച് യുപിയിലെ ഗൊരഖ്പൂര്‍, യോഗി സര്‍ക്കാരിന് നന്ദി അറിയിച്ച് ഗുണഭോക്താക്കള്‍

അനുമതി ലഭിക്കുമ്പോള്‍ മൂന്ന് ഗഡുക്കളായി ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തും

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ പ്രധാന്‍മന്ത്രി ആവസ് യോജനയ്ക്കു കീഴില്‍ 22,000 വീടുകള്‍ പണിയുകയെന്ന ലക്ഷ്യം കൈവരിച്ചു. ഞായറാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതിക്കുകീഴില്‍ കേന്ദ്ര വെബ്‌സൈറ്റിന് ആദ്യം ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. പിന്നീട് സ്വകാര്യ കമ്പനി വിശദ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നു. ഇത് താലൂക്ക് തലത്തിലും ബ്ലോക്ക് തലത്തിലും പരിശോധിക്കും. തുടര്‍ന്ന് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിലേക്ക് അയയ്ക്കുന്നു. അനുമതി ലഭിക്കുമ്പോള്‍ മൂന്ന് ഗഡുക്കളായി ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തും. അന്‍പതിനായിരം രൂപ ആദ്യം ലഭിക്കും. തുടര്‍ന്ന് ഒന്നരലക്ഷം രൂപ നല്‍കും. മൂന്നാമത്തെ ഗഡുവായി അന്‍പതിനായിരം കൂടി  കൈമാറും.

 'പദ്ധതിക്ക് കീഴില്‍ എനിക്ക് 2.04 ലക്ഷം രൂപ ലഭിച്ചു. ഇതുമൂലം സ്വന്തമായൊരു വീട് എന്ന സ്വപ്‌നം പൂര്‍ത്തിയാക്കി. വീട് എന്ന ആഗ്രഹം ഇന്ന് യാഥാര്‍ഥ്യമായി. ഇത് സാധ്യമാക്കിയത് ഈ സര്‍ക്കാരാണ്.'-റായിഗഞ്ച് നോര്‍ത്ത് സിറ്റിയിലെ ഗുണഭോക്താവായ വിപത് സിംഗ് പറഞ്ഞതായി ദേശീയ മാധ്യമമായ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. 

'കേന്ദ്ര പാര്‍പ്പിട പദ്ധതിക്കുകീഴില്‍ വീടു പണിയാന്‍ സര്‍ക്കാര്‍ പണം നല്‍കുന്നുവെന്ന് ചിലര്‍ എന്നോട് പറഞ്ഞു. അപേക്ഷ നല്‍കി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പണി തുടങ്ങാനുള്ള പണം അക്കൗണ്ടില്‍ എത്തി'യെന്ന് മറ്റൊരു ഗുണഭോക്താവായ ഭാന്‍മതി അറിയിച്ചു.

 'പൂര്‍വികമായി ലഭിച്ച വീടുണ്ടായിരുന്നുവെങ്കിലും അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ ദിവസങ്ങള്‍ പിന്നിടും തോറും കേടുപാടുകള്‍ കൂടി വന്നു. ഒടുവില്‍ മേല്‍ക്കൂരയില്ലാത്ത അവസ്ഥയിലായി. അത്തരം സാഹചര്യത്തില്‍ പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ ആനുകൂല്യം ലഭിച്ചത് അനുഗ്രഹമായി. യോഗി സര്‍ക്കാരിന്റെ മികച്ച നയം കാരണമാണിത്'- പന്‍മതി എന്നയാള്‍ പറയുന്നു.  

 

    comment

    LATEST NEWS


    വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


    'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


    'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


    വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


    കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


    വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


    ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


    'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.