×
login
മുംബൈ ഭീകരാക്രമണം: ഹിന്ദുക്കളെ പ്രതികളാക്കാനുള്ള ലഷ്‌കര്‍ പദ്ധതി പൊളിച്ചത് കസബിനെ ജീവനോടെ പിടിച്ച തുക്കാറാം ഓംബ്ലെ

26/11 മുംബൈ ഭീകരാക്രമണം ലഷ്‌കര്‍ ഈ ത്വയിബ എന്ന തീവ്രവാദ സംഘടനയാണ് ആസൂത്രണം ചെയ്തത്. 5000 പേരെയെങ്കിലും വെടിവെച്ച് കൊല്ലാനുള്ളതായിരുന്നു ഈ പദ്ധതി. മാത്രമല്ല, ഹിന്ദു തീവ്രവാദികളാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് വരുത്തിത്തീര്‍ക്കാനും ലഷ്‌കര്‍ ഇ ത്വയിബയ്ക്ക് പദ്ധതിയുണ്ടായിരുന്നു.

പൊലീസുകാരന്‍ തുക്കാറാം ഒംബ്ലെ (ഇടത്ത്) കയ്യില്‍ എകെ47 ഏന്തി നീങ്ങുന്ന അജ്മല്‍ കസബ്( വലത്ത്)

മുംബൈ: 26/11 മുംബൈ ഭീകരാക്രമണം ലഷ്‌കര്‍ ഈ ത്വയിബ എന്ന തീവ്രവാദ സംഘടനയാണ് ആസൂത്രണം ചെയ്തത്. 5000 പേരെയെങ്കിലും വെടിവെച്ച് കൊല്ലാനുള്ളതായിരുന്നു ഈ പദ്ധതി. മാത്രമല്ല, ഹിന്ദു തീവ്രവാദികളാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് വരുത്തിത്തീര്‍ക്കാനും ലഷ്‌കര്‍ ഇ ത്വയിബയ്ക്ക് പദ്ധതിയുണ്ടായിരുന്നു.

എന്നാല്‍ ലഷ്‌കര്‍ കമാന്‍ഡറായ കസബിനെ ജീവനോടെ പിടികൂടിയതിനാല്‍ ഈ ഗൂഢപദ്ധതി പൊളിഞ്ഞു. സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച് കസബിനെ ജീവനോടെ പിടികൂടിയത് തുക്കാറാം ഓംബ്ലെ എന്ന സാദാ പൊലീസുകാരനാണ്. കസബിന്‍റെ തോക്കില്‍ നിന്നുള്ള വെടിയുണ്ടയ്ക്കിരയായി ജീവന്‍ നഷ്ടമായെങ്കിലും ഈ പൊലീസുകാരന്‍റെ ധീരതയാണ് അജ്മല്‍ കസബിനെ ജീവനോടെ പിടികൂടാന്‍ സഹായിച്ചത്. ഇതോടയാണ് മുംബൈ ഭീകരാക്രമണം ലഷ്‌കര്‍ ഇ ത്വയിബയുടെ പദ്ധതിയായിരുന്നു എന്ന് തെളിയിക്കാന്‍ പൊലീസിന് സാധിച്ചത്.

അജ്മല്‍ കസബും ഇസ്മയില്‍ ഖാനും എകെ 47 ഉപയോഗിച്ച് കണ്ടവരെ മുഴുവന്‍ അന്ന് വെടിവെച്ച് കൊല്ലുകയായിരുന്നു. ഒരു കാറില്‍ കയറി പോകാനോരുങ്ങിയ ഇവരെ വഴിയില്‍ തടയാന്‍ ശ്രമിച്ച എട്ട് പൊലീസുകാരെയും വെടിവെച്ച് കൊന്നു. മെട്രോ സിനിമയുടെ മുന്നിലെത്തി അവിടെയും ജനക്കൂട്ടത്തിന് നേരെ വെടിവെച്ചു. പിന്നീട് വിധാന്‍ ഭവനിലേക്ക് കാറോടിച്ചുപോയി. ടയര്‍ പഞ്ചറായതോടെ പഴയ കാര്‍ ഉപേക്ഷിച്ച് പുതിയൊരു ടാക്‌സി കാര്‍ ബലമായി പിടിച്ചെടുത്ത് അതില്‍ കയറി. പക്ഷെ റോഡില്‍ പൊലീസുകാര്‍ ഉയര്‍ത്തിയ ഒരു ബാരിക്കേഡ് കാരണം അവര്‍ യു ടേണ്‍ എടുത്തു. ഇതിനിടയില്‍ ഇവരെ കണ്ടെത്തിയ പൊലീസ് ഇരുവര്‍ക്കും നേരെ വെടിവെച്ചു. ഇസ്മയില്‍ ഖാന്‍ പൊലീസിന്‍റെ വെടിയേറ്റ് മരിച്ചു. കസബ് കാറില്‍ നിന്നും തറയില്‍ ചത്തതുപോലെ കിടന്നു. അവസാന ശ്വാസം വരെ കണ്ടവരെ മുഴുവന്‍ വെടിവെച്ചുകൊല്ലാനാണ് ജിഹാദികള്‍ക്ക് പരിശീലനം ലഭിച്ചിരിക്കുന്നത്. എന്നാല്‍ കസബിനടുത്തേക്ക് ധീരതയോടെ ഒരു പൊലീസുകാരന്‍ നടന്നടുത്തു. അതായിയിരുന്നു തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍. ചത്തതുപോലെ കിടന്ന കസബ് തന്‍റെ നേര്‍ക്ക് കരുതലോടെ വരുന്ന പൊലീസുകാരന് നേരെ നിറയൊഴിച്ചു. 40 വെടിയുണ്ടകളാണ് തുക്കാറാം ഓംബ്ലെയുടെ ശരീരത്തില്‍ തുളഞ്ഞു കയറിയത്. പക്ഷെ അദ്ദേഹം പതറിയില്ല. നേരെ ചെന്ന് കസബിന്‍റെ തോക്കിന്‍ കുഴലില്‍ കടന്നുപിടിച്ചു. ഇതോടെ കസബ് നിസ്സാഹനായി. പിന്നാലെയെത്തിയ മറ്റ് പൊലീസുകാര്‍ കസബിനെ ജിവനോട് പിടിച്ചു. തുക്കാറാം  ഒംബ്ലെയുടെ ധീരനടപടിയാണ് കസബിനെ ജീവനോടെ പിടികൂടാന്‍ സഹായിച്ചത്.

കസബിനെ ജീവനോടെ കിട്ടിയതോടെ ഈ ഭീകരാക്രമണത്തില്‍ അബു ജുണ്ടാലുമായി മുഖാമുഖമിരുത്തി ചോദ്യം ചെയ്യാന്‍ പൊലീസിന് കഴിഞ്ഞു. ജുണ്ടാല്‍ സൗദി അറേബ്യയില്‍ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ട പ്രതിയാണ്. ഇയാള്‍ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത ആറ് പേരില്‍ ഒരാളാണ്. അജ്മല്‍ കസബ് പാകിസ്ഥാന്‍ സ്വദേശിയാണ്. അബു ജുണ്ടാലാണ് ഈ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഹിന്ദു തീവ്രവാദത്തിന്‍റെ തലയില്‍ ചാര്‍ത്താന്‍ ഗൂഢപദ്ധതി ലഷ്‌കര്‍ ഇ ത്വയിബയ്ക്കുണ്ടായിരുന്ന കാര്യം ചോദ്യം ചെയ്യലില്‍ തുറന്നുപറഞ്ഞത്. എന്നാല്‍ കസബിനെ ജീവനോടെ കിട്ടിയതോടെ ഈ പദ്ധതി പൊളിഞ്ഞു. കസബ് പാകിസ്ഥാന്‍ കാരനാണ്. എന്നാല്‍ കസബിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരാതിരിക്കാന്‍ പാകിസ്ഥാന്‍ പല രീതിയില്‍ ശ്രമിച്ചു. കസബിന്‍റെ ഗ്രാമത്തിലേക്ക് അവര്‍ ആരെയും കടത്തിവിട്ടില്ല. സാദാവേഷത്തില്‍ പോയ പൊലീസുകാരെ വരെ തടഞ്ഞു. എന്നാല്‍ തെളിവുകള്‍ കൃത്യമായിരുന്നു. കസബ് പലരെയും വെടിവെച്ച് കൊല്ലുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു.

എന്തായാലും കസബിനെ ജീവനോടെ പിടിക്കുന്നതിനിടയില്‍ വെടിയുണ്ടകളേറ്റ് മരണം വരിച്ച തുക്കാറാം ഓംബ്ലെയ്ക്ക് പിന്നീട് സൈന്യം മരണാനന്തര ബഹുമതിയായി അശോക ചക്ര നല്‍കിയ ആദരിച്ചു.


അന്ന് തീവ്രവാദികള്‍ ഹിന്ദുക്കളാണെന്ന തെറ്റിദ്ധാരണയുണ്ടാക്കാന്‍ എല്ലാവര്‍ക്കും കാവി അരപ്പട്ട നല്‍കിയിരുന്നു. പലര്‍ക്കും വ്യാജ ഐഡി കാര്‍ഡുകള്‍ നല്‍കിയിരുന്നു. സമീര്‍ ചൗധരി പോലുള്ള ഹിന്ദു പേരുകളാണ് പലര്‍ക്കും നല്‍കിയിരുന്നത്. എന്നാല്‍ അജ്മല്‍ കസബിനെ ജീവനോടെ പിടിച്ചതോടെ ഈ പദ്ധതികളെല്ലാം പൊളിഞ്ഞു. കൂട്ടക്കൊലയുടെ ചുമതല ഹിന്ദു തീവ്രവാദഗ്രൂപ്പിന്‍റെ തലയില്‍ കെട്ടിവെയ്ക്കാന്‍ പദ്ധതിയുണ്ടായിരുന്നതായി പിന്നീട് കസബും സമ്മതിച്ചു.

അന്ന് അധികാരത്തിലിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിനേതൃത്വവും കുറ്റം ഹിന്ദുഭീകരരുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ കിണഞ്ഞു ശ്രമിച്ചിരുന്നതായി ആര്‍വിഎസ് മണി എന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എഴുതിയ ഹിന്ദു ടെറര്‍: ഇന്‍സൈഡ് അക്കൗണ്ട് ഓഫ് മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സ് 2006-2010 എന്ന പുസ്തകത്തില്‍ പറയുന്നു.

26-11 മുംബൈ ഭീകരാക്രമണം കോണ്‍ഗ്രസും പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ് ഐയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായിരുന്നുവെന്നും ആര്‍വിഎസ് മണി പറയുന്നു.

ഇതിന്‍റെ ഭാഗമായി അജ്മല്‍ കസബ് ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ പല കഥകളും പറഞ്ഞിരുന്നു. അതില്‍ അധികവും നുണക്കഥകളായിരുന്നു. ഇന്ത്യയിലെക്ക് വന്നത് ഒരു നടനാവായിരുന്നുവെന്നു വരെ കസബ് പറഞ്ഞിരുന്നു. കസബിന് അനുകൂലമായി നോവലിസ്റ്റും ഹിന്ദുത്വ വിമര്‍ശകയുമായ അരുന്ധതി റോയി വരെ വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയിരുന്നു. എല്ലാ ദിവസവും ഇന്ത്യയില്‍ സാധാരണക്കാര്‍ ബലിയാടാകുന്നതുപോലെ കസബും ബലിയാടാവുകയാണെന്ന് വരെ അരുന്ധതീറോയ് എഴുതി. കസബിന് ഇസ്ലാമിനെക്കുറിച്ചോ അതിന്റെ തത്വങ്ങളെക്കുറിച്ചോ അറിയില്ലെന്ന് വരെ എബിസി ന്യൂസ് അന്ന് എഴുതിപ്പിടിപ്പിച്ചിരുന്നു. എന്നാല്‍ സത്യം പിന്നീട് തെളിഞ്ഞു. ലഷ്‌കര്‍ ഇ ത്വയിബയുടെ കമാന്‍ഡറായിരുന്നു കസബ് എന്ന് സംശയത്തിനിടയില്ലാത്തവിധം തെളിഞ്ഞു. ഇതിന് ഇന്നും നന്ദി പറയേണ്ടത് സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച് കസബിന്റെ എകെ 47 തോക്കിന്റെ കുഴലില്‍ കടന്നുപിടിച്ച തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരനോട് ഇന്ത്യ നന്ദി പറയണം.

2008 നവമ്പര്‍ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തിന് ഇപ്പോള്‍ 13 വയസ്സായി. ലഷ്‌കര്‍ ഇ ത്വയിബ ഭീകരര്‍ നടത്തിയ ഈ ആക്രമണത്തില്‍ 18 സുരക്ഷാസൈനികര്‍ ഉള്‍പ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. മുംബൈ നഗരത്തില്‍ നാല് ദിവസം നീണ്ട ബോംബ് സ്‌ഫോടനവും വെടിവെപ്പുകളുമാണ് നടന്നത്.

  comment

  LATEST NEWS


  ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


  ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


  വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


  'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


  രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


  വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.