×
login
രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്ര‍യിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍

രണ്ട് ഹിന്ദു സന്യാസിമാരെ അടിച്ചുകൊന്ന സ്ഥലമാണ് മഹാരാഷ്ട്രയിലെ പല്‍ഘാര്‍. ഈ കേസില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ അന്വേഷണം ഇഴഞ്ഞുനീങ്ങുകയായിരുന്നു. അതുകൊണ്ട് കുറ്റവാളികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇപ്പോള്‍ ആദിവാസികളെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചതിന്‍റെ പേരില്‍ നാല് ക്രിസ്ത്യന്‍ മിഷണറിമാര്‍ അറസ്റ്റിലായതോടെ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്.

മുംബൈ: രണ്ട് ഹിന്ദു സന്യാസിമാരെ അടിച്ചുകൊന്ന സ്ഥലമാണ് മഹാരാഷ്ട്രയിലെ പല്‍ഘാര്‍. ഈ കേസില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ അന്വേഷണം ഇഴഞ്ഞുനീങ്ങുകയായിരുന്നു. അതുകൊണ്ട് കുറ്റവാളികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇപ്പോള്‍ വനവാസി സ്ത്രീയെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചതിന്‍റെ പേരില്‍ നാല് ക്രിസ്ത്യന്‍ മിഷണറിമാര്‍ അറസ്റ്റിലായതോടെ മഹാരാഷ്ട്രയിലെ പല്‍ഘാര്‍ വീണ്ടും വാര്‍ത്തകളില്‍ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചതിന്‍റെ പേരില്‍ നാല് ക്രിസ്ത്യന്‍ മിഷണറിമാര്‍ അറസ്റ്റിലായതോടെ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്.  

ക്ലെമന്‍റ് ഡി ബെല്ല, മറിയാമ്മ ടി ഫിലിപ്സ്, പരംജിത് എന്ന പിങ്കി ശര്‍മ്മ കൗര്‍, പരശുറാം ധര്‍മ്മ ധിന്‍ഗ്ര എന്നിവരാണ് അറസ്റ്റിലായത്. പാല്‍ഘാര്‍ ജില്ലയിലെ ദഹനു എന്ന പ്രദേശത്താണ് ഇവര്‍ ബലംപ്രയോഗിച്ച് ഒരു വനവാസി സ്ത്രീയെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചത്.  


പണം കൊടുത്താണ് ഈ വനവാസി സ്ത്രീയെ മതപരിവര്‍ത്തനത്തിന് പ്രലോഭിപ്പിച്ചത്. പരാതിയെത്തുടര്‍ന്ന് ഉടന്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.  

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഈ നാല് പേരും വനവാസി സ്ത്രീയുടെ ദഹനുവിലെ സാരാവലി തലവ്പാഡ ഗ്രാമത്തിലേക്ക് എത്തുകയായിരുന്നു. വനവാസി സ്ത്രീ ഒറ്റയ്ക്കാണ് ഇവിടെ താമസിക്കുന്നത്. ഇവരെ മതപരിവര്‍ത്തനത്തിന് നാല് പേരും സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കെ ഗ്രാമവാസികള്‍ ഇടപെട്ട് നാല് പേരെയും പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. പല്‍ഘാര്‍ ജില്ലയിലെ ദഹനു, തലസേരി, ജോഹര്‍, വിക്രംഗദ് എന്നീ പ്രദേശങ്ങള്‍ മതപരിവര്‍ത്തകരുടെ പ്രദേശമാണ്.  

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 (പ്രകോപനം), 295 (ആരാധനലായം കേടുവരുത്തല്‍), 448 (വീട്ടില്‍ അതിക്രമിച്ച് കയറല്‍) 34 (പൊതു ഉദ്ദേശത്തോടെ ഒരു കൂട്ടം പേര്‍ ഒന്നിച്ച് പ്രവര്‍ത്തിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 

  comment

  LATEST NEWS


  കാര്യങ്ങള്‍ കൈവിട്ട് പോകുമോ? റഷ്യയോട് ഉക്രൈനെതിരെ കുറഞ്ഞശേഷിയുള്ള ആണവാധുങ്ങള്‍ പ്രയോഗിച്ച് തുടങ്ങാന്‍ ഉറ്റ സുഹൃത്ത് റംസാന്‍ കാഡിറോവ്


  കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്‍റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി


  ദേശീയ ഗെയിംസില്‍ നയനയുടെ ഗോള്‍ഡന്‍ ജമ്പ്; കേരളത്തിന് വീണ്ടും സ്വര്‍ണം; തുഴച്ചിലില്‍ ഒരു സ്വര്‍ണം കൂടി


  പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തി ഇഡി വിശദമായി പരിശോധിക്കും; ഹര്‍ത്താല്‍ അക്രമം എന്‍ഐഎ അന്വേഷിക്കും; ദല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ കൂടി പൂട്ടി


  തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും; ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : വി മുരളീധരന്‍


  സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തി: വി. മുരളീധരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.