×
login
നഗരങ്ങള്‍ക്ക് 'ശ്വാസകോശ'വുമായി കേന്ദ്ര സര്‍ക്കാര്‍‍; രാജ്യത്തുടനീളം 400 'നഗരവനങ്ങള്‍'; പരിസ്ഥിതി സംരക്ഷണത്തിനായി വനാവകാശ നിയമങ്ങളും പരിഷ്‌കരിക്കും

വനങ്ങളുടെ വികസനവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി വനാവകാശ നിയമവുമായി ബന്ധപ്പെട്ട നയവും രൂപീകരിച്ചിട്ടുണ്ടെന്ന് അദേഹം വ്യക്തമാക്കി. കേന്ദ്രത്തിന്റെ ജനസമ്പര്‍ക്ക് പരിപാടിയുടെ ഭാഗമായി അശ്വിനി കുമാര്‍ ചൗബെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കശ്മീരിലെ റംബാനിലെത്തി. റംബാന്‍ ജില്ലയിലെ വികസന പദ്ധതികളുടെ ഭാഗമായി ഇത്തരമൊരു നഗരവനം വികസിപ്പിക്കുമെന്ന് ചൗബെ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ജന്മദിന സമ്മാനമായിട്ടായിരിക്കും ഇത് സമര്‍പ്പിക്കുക.

ന്യൂദല്‍ഹി: നഗരങ്ങളിലെ പച്ചപ്പ് വര്‍ദ്ധിപ്പിക്കാനായി രാജ്യത്താകമാനം 400 'നഗരവനങ്ങള്‍' വികസിപ്പിക്കുന്നതിനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ. കുട്ടികളില്‍ പരിസ്ഥിതി സൗഹൃദ മനോഭാവം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നഴ്‌സറികള്‍ സ്ഥാപിക്കാന്‍ ആലോചിക്കുന്നതായും അദേഹം പറഞ്ഞു. പഞ്ചായത്തി രാജ് സ്ഥാപനങ്ങളുടെ (പിആര്‍ഐ) പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു അദേഹം.

വനങ്ങളുടെ വികസനവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി വനാവകാശ നിയമവുമായി ബന്ധപ്പെട്ട നയവും രൂപീകരിച്ചിട്ടുണ്ടെന്ന് അദേഹം വ്യക്തമാക്കി. കേന്ദ്രത്തിന്റെ ജനസമ്പര്‍ക്ക് പരിപാടിയുടെ ഭാഗമായി അശ്വിനി കുമാര്‍ ചൗബെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കശ്മീരിലെ റംബാനിലെത്തി. റംബാന്‍ ജില്ലയിലെ വികസന പദ്ധതികളുടെ ഭാഗമായി ഇത്തരമൊരു നഗരവനം വികസിപ്പിക്കുമെന്ന് ചൗബെ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ജന്മദിന സമ്മാനമായിട്ടായിരിക്കും ഇത് സമര്‍പ്പിക്കുക.  

2001 നും 2021 നുമിടയില്‍ ഇന്ത്യക്ക് ഏകദേശം രണ്ടു ദശലക്ഷം ഹെക്ടര്‍ മരങ്ങളുടെ ആവരണം നഷ്ടപ്പെട്ടതായി അമേരിക്കയിലെ മേരിലാന്‍ഡ് സര്‍വകലാശാല നടത്തിയ ഒരു പഠനം വ്യക്തമാക്കിയിരുന്നു. 2000 മുതല്‍ മരങ്ങളുടെ മൊത്തത്തിലുള്ള കുറവ് അഞ്ചു ശതമാനമാണ്. ഇതിന്റെ നാലിലൊന്ന് നഷ്ടവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ദശലക്ഷത്തിലധികം ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ പഠനം നടത്തിയത്.

  comment

  LATEST NEWS


  ഒളിമ്പിക്‌സ് ബഹിഷ്‌കരണത്തിന് യുഎസ് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ചൈന


  'എല്ലാ ഇസങ്ങള്‍ക്കും അപ്പുറമാണ് ഹ്യൂമനിസം'; സ്വതന്ത്രചിന്തകരുടെ സംഗമത്തിന് ഒരുങ്ങി കൊച്ചി; 'ഐസ്സന്‍ഷ്യ21' ഡിസംബര്‍ 11ന് ടൗണ്‍ഹാളില്‍


  ചൈനയ്ക്ക് വഴങ്ങി ടിം കുക്ക്; രഹസ്യമായി ഒപ്പിട്ടത് 275 ബില്ല്യന്‍ ഡോളറിന്റെ കരാര്‍; ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം പാളിയെന്ന് ആരോപണം


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.