×
login
പിഎസ് സി‍ ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്

തൊഴില്‍ നല്‍കുന്നതില്‍ രാജ്യത്തിന് മാതൃകയായി ഉത്തര്‍പ്രദേശും മുഖ്യമന്ത്രി യോഗി ആദിത്യനാഥും. അഞ്ചാം വര്‍ഷത്തിലേക്ക് കുതിക്കുന്ന ബിജെപി ഭരണത്തില്‍ 4.5 ലക്ഷം പേര്‍ക്ക് സുതാര്യവും നീതിപൂര്‍വ്വകവുമായ രീതിയില്‍ തൊഴില്‍ നല്‍കിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ലഖ്‌നോ: തൊഴില്‍ നല്‍കുന്നതില്‍ രാജ്യത്തിന് മാതൃകയായി ഉത്തര്‍പ്രദേശും മുഖ്യമന്ത്രി യോഗി ആദിത്യനാഥും. അഞ്ചാം വര്‍ഷത്തിലേക്ക് കുതിക്കുന്ന ബിജെപി ഭരണത്തില്‍ 4.5 ലക്ഷം പേര്‍ക്ക് സുതാര്യവും നീതിപൂര്‍വ്വകവുമായ രീതിയില്‍ തൊഴില്‍ നല്‍കിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

സ്വജനപക്ഷപാതവും ജാതീയതയുമില്ലാതെയാണ് സര്‍ക്കാര്‍ തൊഴില്‍ നല്‍കിയത്. ക്രമസമാധാനമായാലും സാമ്പത്തിക വികസനമായാലും കോവിഡ് മാനേജ്‌മെന്‍റായാലും സജീവനയം പിന്തുടരുന്നതിനാല്‍ തുടര്‍ച്ചയായി വിജയം വരിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പുതുതായി പിസിഎസ് പരീക്ഷവഴി 51 പുതിയ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് നിയമനക്കത്ത് വിതരണം ചെയ്യുന്ന ചടങ്ങിലായിരുന്നു യോഗി ആദിത്യനാഥിന്‍റെ ഈ വിശദീകരണം.

ഈ ഭരണത്തിന്‍കീഴില്‍ 4.5 ലക്ഷം ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കി. കോടതിയില്‍ റിക്രൂട്ട്‌മെന്‍റ് സംബന്ധിച്ച് ഒരു കേസും അവശേഷിക്കുന്നില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. 'തൊഴില്‍ റിക്രൂട്ട്‌മെന്‍റിന്‍റെ കാര്യത്തില്‍ പുറത്ത് നിന്നും ഒരു ശക്തിയും ഇടപെടേണ്ട കാര്യമില്ല. റിക്രൂട്ട്‌മെന്‍റ് പ്രക്രിയ സുതാര്യവും നീതിയുക്തവുമായിരിക്കണമെന്ന് ഞങ്ങളുടെ സര്‍ക്കാര്‍ ഉറപ്പ് വരുത്തി,' യോഗി വിശദീകരിച്ചു.

താന്‍ അധികാരത്തില്‍ വരുന്ന 2017ന് മുമ്പ് സര്‍ക്കാര്‍ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്‌മെന്‍റ് പ്രക്രിയ മലിനീകരിക്കപ്പെട്ടുവെന്നും യോഗി പറഞ്ഞു. 'ജാതീയതയും സ്വജനപക്ഷപാതവും സുവ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ മിക്കവാറും നിയമനപ്രശ്‌നങ്ങള്‍ കോടതി കയറി. കോടതികള്‍ സിബി ഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തര്‍പ്രദേശിലെ ചെറുപ്പക്കാര്‍ നിരാശരായിരുന്നു,' യോഗി പറഞ്ഞു. ബോര്‍ഡുകളിലേക്കും കമ്മീഷനുകളിലേക്കുമുള്ള നിയമനങ്ങളിലുമുണ്ടായിരുന്ന അഴിമതി ബിജെപി തുടച്ചുനീക്കി.

'അധികം വ്യവസായനിക്ഷേപങ്ങള്‍ എത്താതിരുന്ന സംസ്ഥാനം കൂടിയായിരുന്നു ഇത്. ഞങ്ങള്‍ അതിനായി പ്രവര്‍ത്തിച്ചു. പല നിക്ഷേപകരെയും കണ്ടെങ്കിലും മുന്‍സര്‍ക്കാരിന്റെ മോശം പ്രതിച്ഛായ കാരണം അവര്‍ പിന്തിരിഞ്ഞു. ഞങ്ങള്‍ നയങ്ങള്‍ വിശദീകരിച്ചു. ഏകജാലക സംവിധാനത്തെക്കുറിച്ച് പറഞ്ഞു. ഒപ്പം ക്രിമിനലുകള്‍ക്കെതിരെയെടുത്ത നടപടികള്‍ വ്യക്താക്കി. ഇക്കഴിഞ്ഞ നിക്ഷേപ ഉച്ചകോടിയില്‍ ഇവിടെ 4.68 ലക്ഷം കോടിയുടെ നിക്ഷേപം വന്നു,' യോഗി പറഞ്ഞു.

ജനതാദര്‍ശന്‍ പരിപാടിയില്‍ ഞങ്ങല്‍ ആളുകളെ നേരിട്ട് കണ്ടു. ആളുകളുടെ പല പ്രശ്‌നങ്ങളും പൊലീസ് സ്റ്റേഷന്‍, തഹ്‌സീല്‍ തലങ്ങളില്‍ പരിഹരിക്കപ്പെട്ടു. ആര്‍ക്കും നീതി നിഷേധിക്കപ്പെടരുതെന്ന് പുതുതായി ജോലിയില്‍ പ്രവേശിക്കാന്‍ പോകുന്ന സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാരോട് അദ്ദേഹം ഉപദേശിച്ചു.

    comment

    LATEST NEWS


    ഇറ്റലിയിലെ പരിപാടിയില്‍ നിന്നും മമതയെ വിലക്കി വിദേശകാര്യമന്ത്രാലയം; ഇന്ത്യയിലെ മുഖ്യമന്ത്രിയ്ക്ക് ചേര്‍ന്നതല്ല പരിപാടിയെന്ന് വിശദീകരണം


    പാര്‍ട്ടിയുടെ തൊഴിലാളി ഗുണ്ടകളെ തള്ളി മുഖ്യമന്ത്രി; നോക്കുകൂലി അനുവദിക്കില്ല; നടന്നത് സാമൂഹിക വിരുദ്ധ നീക്കം; ശക്തമായ നടപടിയെന്ന് പിണറായി


    ശിവഗംഗയില്‍ ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരം പങ്കെടുത്ത കോണ്‍ഗ്രസ് യോഗത്തില്‍ കൂട്ടത്തല്ല്


    ആദ്യം സംരക്ഷിക്കാന്‍ നോക്കി; മാധ്യമങ്ങളില്‍ സ്ഥിതി വഷളായപ്പോള്‍ വ്യവസായിയെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍


    ബാറുകളില്‍ ഇരുന്ന് കുടിക്കാം; സര്‍ട്ടിഫിക്കറ്റില്ലാതെ പുറത്തിറങ്ങാം; ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും നീന്തല്‍ കുളങ്ങളും തുറക്കാം; കേരളം തുറക്കുന്നു


    അഫ്ഗാന്‍ ഭീകരരുടെ മണ്ണാക്കി മാറ്റാനാവില്ല; സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കണം; ഭീകരവാദം തടയുന്നതില്‍ യുഎന്നിന് വീഴ്ച പറ്റി; ആഞ്ഞടിച്ച് മോദി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.