×
login
59ല്‍ 45 എംഎല്‍എമാരും ഭരണപക്ഷത്ത്; മേഘാലയയില്‍ ബിജെപി -എന്‍പിപി‍ സഖ്യസര്‍ക്കാരിനെ പിന്തുണച്ച് യുഡിപിയും പിഡിഎഫും

സഖ്യത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ എണ്ണം 45 ആയി ഉയര്‍ന്നു. മുഖ്യമന്ത്രിയും എന്‍പിപി നേതാവുമായ കോണ്‍റാഡ് സാങ്മ യുഡിപിയുടെയും പിഡിഎഫി ന്റെയും എംഎല്‍എമാരുടെ പിന്തുണ അറിയിച്ചുള്ള കത്ത് ഗവര്‍ണര്‍ ഫാഗു ചൗഹാന് കൈമാറി.

ബിജെപി എന്‍പിപി സഖ്യസര്‍ക്കാരിനെ പിന്തുണച്ചുള്ള യുഡിപിയുടെയും പിഡിഎഫിന്റെയും കത്തുകള്‍ കോണ്‍റാഡ് സാങ്മ ഗവര്‍ണര്‍ ഫാഗു ചൗഹാന് കൈമാറുന്നു, മേഘാലയ നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു

ന്യൂദല്‍ഹി: മേഘാലയയില്‍ ബിജെപി  എന്‍പിപി സഖ്യസര്‍ക്കാരിന് പിന്തുണ യുമായി മുന്‍ സഖ്യകക്ഷിയായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി(യുഡിപി)യും പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ടും(പിഡിഎഫ്). ഇതോടെ സഖ്യത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ എണ്ണം 45 ആയി ഉയര്‍ന്നു. മുഖ്യമന്ത്രിയും എന്‍പിപി നേതാവുമായ കോണ്‍റാഡ് സാങ്മ യുഡിപിയുടെയും പിഡിഎഫി ന്റെയും എംഎല്‍എമാരുടെ പിന്തുണ അറിയിച്ചുള്ള കത്ത് ഗവര്‍ണര്‍ ഫാഗു ചൗഹാന് കൈമാറി.  

നേരത്തെ ഹില്‍സ്‌റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരുടെയും രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം ആരംഭിച്ചിരുന്നു. എന്നാല്‍ സഖ്യത്തെ പിന്തുണയ്ക്കില്ലെന്ന് ഹില്‍സ്‌റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അറിയിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ മതിയായ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ വ്യക്തമാക്കുകയും ഗവര്‍ണര്‍ അദ്ദേഹത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയും ചെയ്തു.


ഇതിന് പിന്നാലെയാണ് യുഡിപിയും പിഡിഎഫും സഖ്യത്തെ പിന്തുണയ്ക്കുമെന്ന് അറിയിച്ചത്. എന്‍പിപിക്ക് 26, ബിജെപി, എച്ച്എസ്പിഡിപി എന്നിവര്‍ക്ക് രണ്ട് വീതവും എംഎല്‍എമാരുണ്ട്. രണ്ട് സ്വതന്ത്രരുടെ പിന്തുണ കൂടിയായപ്പോള്‍ 32 എംഎല്‍എമാരുടെ പിന്തുണയായി. യുഡിപിയുടെ 11, പിഡിഎഫിന്റെ രണ്ടും എംഎല്‍എമാര്‍ കൂടി സഖ്യത്തെ പിന്തുണച്ചതോടെ സഖ്യത്തിലെ ആകെ എംഎല്‍എമാരുടെ എണ്ണം 45 ആയി.

പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പുതുതായി തെരഞ്ഞെ ടുക്കപ്പെട്ട മുഴുവന്‍ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്തു. മുതിര്‍ന്ന എന്‍പിപി എംഎല്‍എയും പ്രോടെം സ്പീക്കറുമായ തിമോത്തി ഷിറ സത്യവാചകം ചൊല്ലി ക്കൊടുത്തു. സത്യപ്രതിജ്ഞ ചെയ്ത 59 എംഎല്‍എമാരില്‍ 45 പേരും ഭരണപക്ഷത്തെ പിന്തുണയ്ക്കുന്നവരാണ്. സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി ഒന്‍പതിന് വീണ്ടും നിയമസഭ ചേരും.

എന്‍പിപി 26 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം നേടായിരുന്നില്ല. തുടര്‍ന്ന് ബിജെപിയുടെ പിന്തുണ തേടുകയായിരുന്നു. മുന്‍ ആഭ്യന്തരമന്ത്രിയും യുഡിപി നേതാവുമായ എച്ച്.ഡി.ആര്‍. ലിങ്‌ദോയുടെ മരണത്തെതുടര്‍ന്ന് സോഹിയോങ് സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റി വെച്ചിട്ടുണ്ട്.

    comment

    LATEST NEWS


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു


    എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു; നഷ്ടമായത് സാഹിത്യ അക്കാദമിയുടെ ഉള്‍പ്പടെ നിരവധി ബഹുമതികള്‍ നേടിയ വ്യക്തിത്വത്തെ


    പെട്രോള്‍, ഡീസലിന് 2 രൂപ അധിക സെസ്സ്, നാളെ മുതല്‍ പ്രാബല്യത്തില്‍;ഭൂമിയുടെ ന്യായവിലയിലും 20 ശതമാനം വര്‍ധനവുണ്ടാകും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.