യോഗി ആദിത്യനാഥിന്റെ ഉത്തരവ് പ്രകാരം ഉത്തര്‍പ്രദേശില്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിച്ച 45,773 ലൗഡ് സ്പീക്കറുകള്‍ ആരാധനലായങ്ങളില്‍ നിന്നും നീക്കം ചെയ്തു.
ലഖ്നോ: യോഗി ആദിത്യനാഥിന്റെ ഉത്തരവ് പ്രകാരം ഉത്തര്‍പ്രദേശില്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിച്ച 45,773 ലൗഡ് സ്പീക്കറുകള്ആരാധനലായങ്ങളില് നിന്നും നീക്കം ചെയ്തു.
നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഏകദേശം 58,861 ലൗഡ് സ്പീക്കറുകളുടെ ശബ്ദത്തിന്റെ തോത് അനവദനീയമായ അളവിലേക്ക് താഴ്ത്തിയതായും യുപിയിലെ അഡീഷണല്‍ ഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ആഭ്യന്തരവകുപ്പ് ഏപ്രില്‍ 23നാണ് ആരാധനാലയങ്ങളില്‍ നിന്നും ലൗഡ് സ്പീക്കറുകള്‍ മാറ്റാന്‍ ആവശ്യപ്പെട്ട് ഉത്തരവിട്ടത്. എല്ലാ ജില്ലകളില്‍ നിന്നും അത് സംബന്ധിച്ച് എന്തൊക്കെ നടപടികള്‍ എടുത്തു എന്നത് സംബന്ധിച്ച് കണക്കെടുപ്പ് നടത്തിയപ്പോഴാണ് 45773 ലൗഡ് സ്പീക്കറുകള്‍ മാറ്റിയതായി കണ്ടെത്തിയത്.
ആരാധനാലയങ്ങളില്‍ പൊതുജനത്തിന് ശല്ല്യമാകാത്ത രീതിയില്‍ ലൗഡ് സ്പീക്കറുകളുടെ ഉപയോഗം ഉറപ്പാക്കാന്‍ ഏപ്രില്‍ 18ന് മുഖ്യമന്ത്രി യോഗി ഉത്തരവിട്ടിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ പള്ളികളില്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിച്ചാല്‍ ഹനുമാന് ചാലിസ ഉറക്കെ ചൊല്ലുമെന്ന് ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് ലൗഡ് സ്പീക്കറുകളുടെ ഉപയോഗം സംബന്ധിച്ച് കണക്കെടുപ്പ് നടത്താന്‍ യോഗി ഉത്തരവിട്ടത്.
ഇത് പ്രകാരം റംസാനോടനുബന്ധിച്ചുള്ള വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ ലൗഡ് സ്പീക്കറുകള്‍ ഉത്തര്‍പ്രദേശില്‍ ഉപയോഗിച്ചില്ല. അഥവാ ചിലയിടങ്ങളില്‍ ലൗഡ് സപീക്കര്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ പോലും കൃത്യമായി അതിന്റെ ശബ്ദത്തിന്റെ അളവ് നോക്കിയാണ് അത് ചെയ്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കഠിനാധ്വാനം ചെയ്താണ് ലൗഡ് സ്പീക്കറുകളുടെ ഉപയോഗം തിട്ടപ്പെടുത്തിയത്.
രാജികൊണ്ടു തീരില്ല സജിചെറിയാന്റെ പ്രശ്നങ്ങള്‍
ഒരേയൊരു ഗാന്ധിയന്‍
എകെജി സെന്ററിലെ ജിഹാദി സൗഹൃദം
ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റുകളും ഭരണഘടനയും
രാജ്യസഭയിലേക്ക് ബിജെപി അംഗമായി പോകുന്ന കെ.വി. വിജയേന്ദ്രപ്രസാദ് രാജമൗലിയുടെ അച്ഛന്; ആര്‍ആര്‍ആര്‍ തിരക്കഥാകൃത്ത്
കനയ്യലാലിന്റെ കുടുംബത്തിന് വേണ്ടി പിരിഞ്ഞുകിട്ടിയത് 1.7 കോടി; ഒരു കോടി ഭാര്യയ്ക്ക് നല്കി;25 ലക്ഷം ഈശ്വര്‍ ഗൗഡിനും 30 ലക്ഷം ഉമേഷ് കോല്‍ഹെയ്ക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു