×
login
50 ശതമാനം ശിവസേന എംഎല്‍എമാര്‍ക്കും ഇഷ്ടം ബിജെപിയോട്; ഉദ്ധവ് കോണ്‍ഗ്രസ് പാത പിന്തുടരുന്നയാള്‍ : നവ്നീത് റാണെയും രവി റാണെയും

സ്വതന്ത്ര എംപിയും ശിവസേന സര്‍ക്കാരിന്‍റെ കണ്ണിലെ കരടുമായ നവ്നീത് റാണെ ശിവസേന നേതാവ് ഏക് നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത എംഎല്‍എമാരെ അനുകൂലിച്ച് രംഗത്തെത്തി. ഉദ്ധവ് താക്കറെ കോണ്‍ഗ്രസിന്‍റെ പാത പിന്തുടരുന്ന മുഖ്യമന്ത്രിയാണെന്നും നവ്നീത് റാണെയും ഭര്‍ത്ത് രവി റാണെ എംഎല്‍എയും കുറ്റപ്പെടുത്തി.

മുംബൈ: സ്വതന്ത്ര എംപിയും ശിവസേന സര്‍ക്കാരിന്‍റെ കണ്ണിലെ കരടുമായ നവ്നീത് റാണെ ശിവസേന നേതാവ് ഏക് നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത എംഎല്‍എമാരെ അനുകൂലിച്ച് രംഗത്തെത്തി. ഉദ്ധവ് താക്കറെ കോണ്‍ഗ്രസിന്‍റെ പാത പിന്തുടരുന്ന മുഖ്യമന്ത്രിയാണെന്നും നവ്നീത് റാണെയും ഭര്‍ത്ത് രവി റാണെ എംഎല്‍എയും കുറ്റപ്പെടുത്തി.  

50 ശതമാനം ശിവസേന എംഎല്‍എമാര്‍ക്കും ബിജെപിയോടാണ് ഇഷ്ടമെന്നും നവ്നീത് റാണെ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസും എന്‍സിപിയും ആയി ചേര്‍ന്നുള്ള മഹാവികാസ് അഘാദി സര്‍ക്കാര്‍ ശിവസേന എംഎല്‍എമാരോട് മോശമായാണ് പെരുമാറുന്നത്. - നവ്നീത് റാണെ ആരോപിച്ചു.  


കോണ്‍ഗ്രസ് പാത പിന്തുടരുന്ന ഉദ്ധവ് താക്കറെയുടെ നേതൃത്വം ശിവസേന എംഎല്‍എമാര്‍ക്ക് ഇഷ്ടമല്ല. കഴിഞ്ഞ രണ്ടര വര്‍ഷത്തെ അധികാരക്കാലത്ത് ശിവസേനയും മഹാവികാസ് അഘാദി സര്‍ക്കാരും ശിവസേന എംഎല്‍എമാരോട് പെരുമാറിയ രീതി നോക്കിയാല്‍ അവര്‍ ഇപ്പോള്‍ ചെയ്തതിനെ ന്യായീകരിക്കാനാകും. 56 വര്‍ഷത്തെ ചരിത്രമുള്ള ശിവസേനയിലെ എംഎല്‍എമാര്‍ രാജ്യസഭ തെരഞ്ഞെടുപ്പിലും നിയമസഭയുടെ ഉപരിസഭയിലേക്കുള്ള എംഎല്‍സി തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് എതിരായി വോട്ട് ചെയ്തതില്‍ നിന്നും മഹാവികാസ് അഘാദി സര്‍ക്കാരില്‍ ചില പോരായ്മകളുണ്ടെന്ന് മനസ്സിലാക്കാം. - നവ്നീത് റാണെ പറഞ്ഞു.  

ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി എന്ന നിലയില്‍ ജനങ്ങളെയും ജനപ്രതിനിധികളെയും വഞ്ചിച്ചു. ബാല്‍ താക്കറെയുടെ ആദര്‍ശങ്ങളെ അപഹസിക്കുകയും ചെയ്തു. - രവി റാണെ എംഎല്‍എ കുറ്റപ്പെടുത്തി. മുസ്ലിം ആരാധനാലയങ്ങളില്‍ മൈക്കിലൂടെ ഉറക്കെ വാങ്ക് വിളിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയുടെ മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ചതിനെ തുടര്‍ന്ന് നവ്നീത് റാണെ എംപിയെയും ഭര്‍ത്താവ് രവി റാണെ എംഎല്‍എയെയും ഉദ്ദവ് താക്കറെയുടെ നിര്‍ദേശപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഇവര്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസ് നല്‍കി വേട്ടയാടുകയും ചെയ്തിരുന്നു. 

  comment

  LATEST NEWS


  മണിരത്‌നം മാജിക്ക്: പൊന്നിയിന്‍സെല്‍വനില്‍ 'വന്തിയ തേവനായി' കാര്‍ത്തി; ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്


  മന്ത്രി സജി ചെറിയാന്‍ പ്രസംഗിച്ചത് രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച്; ഭരണഘടനയെ അവഹേളിച്ചെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമെന്ന് സിപിഎം


  'വിധി' എന്റെ രണ്ട് കുഞ്ഞുങ്ങളെയും ഒരു ദിവസം കവര്‍ന്നു; ജീവിതത്തില്‍ തളര്‍ന്നു പോയ നിമിഷത്തിലെ വേദന പങ്കുവച്ച് ഏകനാഥ് ഷിന്‍ഡെ (വീഡിയോ)


  അധിക്ഷേപിക്കാനും അപഹസിക്കാനും കുന്തവും കുടചക്രവുമല്ല ഇന്ത്യന്‍ ഭരണഘടന; മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് ബി.ഗോപാലകൃഷ്ണന്‍


  തൃപ്പൂണിത്തുറയില്‍ ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്


  സജിചെറിയാനെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണം; പുറത്തുവരുന്നത് കമ്മ്യൂണിസ്റ്റുകാരുടെ ഭരണഘടനയോടുള്ള അനാദരവെന്നും കെ.സുരേന്ദ്രന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.